Current Date

Search
Close this search box.
Search
Close this search box.

എത്തിക്കൽ ഇൻവെസ്റ്റ്മന്റുകളും ഇന്ത്യൻ മാർക്കറ്റും

എവിടെ നിക്ഷേപിക്കും? എങ്ങിനെ നിക്ഷേപിക്കും? ഹലാലായ നിക്ഷേപ സാധ്യതകൾ? എല്ലാ മാസവും ഒരു നിശ്ചിത എമൗണ്ട് കിട്ടാവുന്ന നിക്ഷേപങ്ങൾ?നിക്ഷേപങ്ങളിലെ എത്തിക്കൽ വഴികൾ അന്വേഷിക്കുന്നവർ പ്രത്യേകിച്ചും പ്രവാസ ലോകത്ത് നിന്നുള്ളവർ എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിത്. പൊതുവെ നമ്മൾ കേട്ട് പരിചയിച്ച ഇന്ത്യൻ ഇക്കൊണമി എന്നത് എത്തിക്കൽ ഇൻവെസ്റ്റ്മെന്റുകൾക്ക് തീരെ സാധ്യതയില്ലാത്ത ഒന്നാണ്. അത്കൊണ്ട് തന്നെ പാരമ്പരാഗതമായ കച്ചവട – സേവന മേഖലയിലെ എൻഗേജ്‌മെന്റുകൾക്കപ്പുറത്ത് പുതിയ കാല എക്‌ണോമിക് സിസ്റ്റത്തെയും അതിലെ സാധ്യതകളെയും ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേനെ കുറവാണ് എന്ന് കാണാനാകും.

വികസിത രാജ്യമായ അമേരിക്കയിൽ 57 – 60% ത്തോളം ആളുകൾ ഷെയർ ട്രേഡിങ് ഉൾപ്പെടെയുള്ള സെക്യൂരിറ്റി മാർക്കറ്റ് പ്ലാറ്റുറ്റുഫോമുകളിലെ ബിസിനസുകളിൽ സജീവമായി എൻഗേജ്‌ ചെയ്യുമ്പോൾ നമ്മുടേത് കേവലം 3% ത്തോളമാണ്. വേൾഡ് ഇക്വിറ്റി മാർക്കറ്റിന്റെ മൊത്തം വോളിയത്തോട് വ്യവഛേദിച്ചു പറയുമ്പോൾ അത് വീണ്ടും താഴെയാണ് (2.2%). പലപ്പോഴും ചില മുൻവിധികളും മാറ്റങ്ങളെ തങ്ങളുടേതായ അളവുകോലുകളിൽ മാത്രം നോക്കിക്കാണുന്നതുമൊക്കെ ഈ നിലപാടുകൾക്ക് കാരണമാവാറുണ്ട്.

താരതമ്യങ്ങളിൽ ശരികളുണ്ടാകാമെങ്കിലും, നമ്മുടേത് പോലെ വലിയയൊരു ഇക്കൊണമിയെ പഠിക്കുമ്പോൾ എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് കളോട് തീരെ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമുള്ളവയാണവ എന്ന് പറഞ്ഞുകൂടാ. അതേസമയം ഇവിടെ നിലനിൽക്കുന്ന അവസരങ്ങളെ ഇനിയും വേണ്ടപോലെ അറിയാനോ ഉപയോഗപ്പെടുത്താനോ പൊതുസമൂഹത്തിനവയെ പരിചയപ്പെടുത്താനോ നമ്മുടെ സാമ്പത്തിക വിദഗ്ദർക്ക് കഴിയാതെ പോയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.

ബിൽഡിങ്ങുകളുണ്ടാക്കി റെൻറിന് കൊടുക്കുകയും ഷോപ്പുകൾ ഓപ്പണാക്കി കച്ചവടം ചെയ്യലും മാത്രമല്ല പുതിയകാല ഫിനാൻഷ്യൽ എൻഗേജ്മെന്റുകളെന്നും നമ്മുടെ ഇക്കൊണമിയെ നിലനിർത്തുന്നതിൽ കാപിറ്റൽ മാർക്കറ്റുകൾ, ഷെയർ മാർക്കറ്റുകൾ, കമ്മോഡിറ്റി മാർക്കറ്റുകൾ തുടങ്ങി സെക്യൂരിറ്റി മാർക്കറ്റ് പ്ലാറ്റ്ഫോമുകൾക്ക് എന്ത് മാത്രം പ്രാധാന്യമുണ്ടെന്നത് പൊതുജനത്തിന് മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും ഇനിയും പറഞ്ഞതുടങ്ങേണ്ടിയിരിക്കുന്നു.

പ്രധാനമായും ഇക്യുറ്റി അടിസ്ഥാനത്തിലുള്ള അഥവാ ലാഭ-നഷ്ട സാധ്യതകളെ മുൻ നിർത്തി ബിസിനസ് പാർട്ണർഷിപ്പിൽ ഏർപ്പെടുന്ന ഇടപാടുകളെ സപ്പോർട്ട് ചെയ്യുകയും മുമ്പോട്ട് കൊണ്ട് പോവുകയും ചെയ്യുന്നതാണ് നമ്മുടെ സെക്യൂരിറ്റി എക്സ്ചേഞ്ചുകൾ. ഷെയറുകൾ, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, കമ്മോഡിറ്റികൾ, മ്യൂചൽ ഫണ്ടുകൾ, ഇ.ടി. എഫുകൾ ഉൾപ്പടെ വ്യത്യസ്ത ഇൻവെസ്റ്റ്മെന്റ് ഇൻസ്‌ട്രുമെന്റുകൾ അവ ഓഫർ ചെയ്യുന്നുണ്ട്.

ഇതിൽ കുറെ മേഖലകൾ എത്തിക്കൽ ഇൻവെസ്റ്റ്മെന്റുകളോട് ചേർന്ന് നൽക്കാത്ത എലമെന്റുകളുള്ളവയാകുമ്പോൾ തന്നെ മറുഭാഗത്ത് എത്തിക്കൽ കാഴ്ചപ്പാടുകളോട് ചേരുന്ന ധാരാളം അവസരങ്ങൾ അവയോടൊപ്പം തന്നെയുണ്ട്.

ഓരോ ഇക്കൊണമിയുടെയും വളർച്ചയുടെയും തളർച്ചയുടെയും സൂചകങ്ങൾ കൂടെയാണ് അവിടുത്തെ സെക്യൂരിറ്റി എക്സ്ചേഞ്ചുകളും അനുബന്ധ ഇൻഡസുകളും. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(BSE)ൽ 5400 ഉം നാഷ്ണൽ സ്റ്റോക് എക്സ്ചേഞ്ചി(NSE)ൽ 2000 വും കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടവയായി ഉണ്ട്. എന്ന് പറയുമ്പോൾ, നമ്മുടെ നാട്ടിലെ മുഖ്യധാരാ കമ്പനികളുടെ ഷെയർ ഹോൾഡേഴ്സ് ആവാനും അവയുടെ ലാഭ നഷ്ടങ്ങളിൽ പങ്കാളികളാകുനുമുള്ള അവസരം നമുക്കുണ്ട് എന്നതാണ് അത് അർത്ഥമാക്കുന്നത്. പലപ്പോഴും തങ്ങളുടെ ഒരുപാട് നാളുകളുടെ സാമ്പാദ്യം എവിടെ ഇൻവെസ്റ്റ്‌ ചെയ്യണമെന്നറിയാതെ പലതരം പാർട്ണർഷിപ്പ് ബിസിനസുകളിൽ ചേരുകയും അവസാനം വലിയ നഷ്ടങ്ങളിൽ അവസാനിക്കുകയും ചെയ്ത ധാരാളം അനുഭവങ്ങൾ നമ്മുടെയൊക്കെ മുന്നിലുണ്ട്. ആരും സ്വന്തമായി ഒരു ബിസിനസ് സംരംഭങ്ങളിലും ഏർപ്പെടാതെ തങ്ങളുടെ ഇൻവെസ്റ്റ്മെന്റ് പൂർണ്ണമായും സ്റ്റോക്ക് മാർക്കറ്റുകളിലേക്ക് മാറ്റണമെന്ന് പറയാനല്ല, മറിച്ച് തങ്ങൾക്ക് എക്സ്പെർട്ടയ്‌സോ കാഴ്ചപ്പാടുകളോ മാനേജ്മെന്റ് സ്കിലോ ഇല്ലാതെ തങ്ങളുടെ പണം നഷ്ടപ്പെടാൻ അവസരമൊരുക്കുന്നതിനേക്കാളും എന്ത് കൊണ്ടും മികച്ചതാണ് ഇത്തരം അവസരങ്ങൾ. ഇതുവഴി നല്ല കാഴ്ചപ്പാടുകളും ഒരു ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ഹോം വർക്കുകളും ചെയ്ത, ബിസിനസ് വയബിലിറ്റിയും ഫീസിബിലിറ്റിയുമൊക്കെ ഫോർകാസ്റ്റ് ചെയ്ത, പുതിയതോ എസ്‌റ്റാബ്ലിഷ്ഡ് ആയതോ ആയ ബിസിനസ് സംവിധാനങ്ങളുടെ ഭാഗമാവാൻ ഏതൊരാൾക്കും കഴിയുന്നു എന്നതാണ് ഷെയർ മാർക്കറ്റുകളുടെ ഒരു പ്രത്യേകത.

ഈ കമ്പനികളിൽ ശരീഅഃ അടിസ്ഥാനത്തിൽ ഇൻവെസ്റ്റ്‌ ചെയ്യാവുന്ന കമ്പനികൾ ഏതൊക്കെ എന്ന പഠനം, ചുരുങ്ങിയത് പതിനഞ്ച് വർഷമായിട്ടെങ്കിലും നിലവിലുണ്ട്. 2009 ൽ ഇസ്ലാമിക് ഫിനാൻസിൽ ശാന്തപുരത്ത് നിന്ന് പി.ജി ഡിപ്ലോമ കഴിഞ്ഞിട്ട് ഇന്റേൺഷിപ്പ് ചെയ്തത് ബാംഗ്ലൂരിലെ താസിസി(TASIS)ൽ ആയിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള ഷെയറുകളുടെ ശരീഅഃ സ്‌ക്രീനിംഗ് ആണ് താസിസ് അന്ന് ചെയ്തിരുന്ന സർവീസുകളിൽ പ്രധാനപ്പെട്ട ഒന്ന്. ആ സമയത്ത് പ്രോവെസ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ഡെവലപ്പ് ചെയ്ത ഒരു സോഫ്റ്റ്‌വെയറും അതിന് വേണ്ടി അവർ വികസിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യൻ കാപിറ്റൽ മാർക്കറ്റിനെ ശരീഅഃ തല്പരരായ നിക്ഷേപകർക്ക് പരിചയപ്പെടുത്തുന്നതിൽ താസിസിന്റെ പങ്ക് പ്രത്യേകം പറയേണ്ടതാണ്.

ചുരുക്കത്തിൽ, താസിസ് ശരീഅഃ ബോർഡ് മുമ്പോട്ട് വെച്ച സ്‌ക്രീനിംഗ് മാനദണ്ഡങ്ങൾ വെച്ച് തന്നെ 2020 ലെ കണക്കനുസരിച്ച് മുകളിൽ പറഞ്ഞ 7400 ൽ പരം കമ്പനികളിൽ 1415 കമ്പനികൾ ശരീഅഃ അതിഷ്ഠിതമായി നിക്ഷേപിക്കാൻ അർഹമായവയാണ്.
മാർക്കറ്റ് സൈസ് അനുസരിച്ചു ഇനിയും വോളിയം കൂടേണ്ടതുണ്ടാകാം, മറ്റു മേഖലകളും ശരീഅഃ അതിഷ്ഠിത നിക്ഷേപങ്ങളേയും സംരംഭങ്ങളെയും സപ്പോർട്ട് ചെയ്യേണ്ടതുമുണ്ടാകാം എന്നാൽ ഇന്ത്യൻ ഇക്കൊണമിയെ കുറിച്ച് മേൽ പറഞ്ഞ ‘നോൺ ശരീഅഃ കംപ്ലയന്റ്’ എന്ന പൊതു ധാരണകൾക്ക് പ്രത്യേകിച്ച് വലിയ അടിത്തറയില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ( തുടരും )

Related Articles