Current Date

Search
Close this search box.
Search
Close this search box.

പലിശക്കെതിരെയുള്ള ഉര്‍ദുഗാന്റെ പോരാട്ടത്തിന് അറേബ്യന്‍ പൊന്‍തൂവല്‍

പലിശ നിരക്ക് 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറക്കുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനത്തിന് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചയും ഇതുതന്നെയാണ്. പ്രസിഡന്റ് ഉര്‍ദുഗാന്‍ പലിശക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് രാഷ്ട്രീയ പ്രവര്‍ത്തകരും മത പണ്ഡിതരും വ്യക്തമാക്കുന്നു.

ഒമാനിലെ ഗ്രാന്‍ഡ് മുഫ്തി അഹ്‌മദ് ബിന്‍ ഹമദ് അല്‍ഖലീലി ട്വിറ്റര്‍ പേജില്‍ കുറിച്ചു: ‘പലിശയുടെ മ്ലേച്ഛതയില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തില്‍, ശരിയായ നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന സഹോദര തുര്‍ക്കി മുസ്‌ലിം ഭരണകൂടത്തെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. പലിശ തിന്നുന്നവനെയും, തീറ്റിപ്പിക്കുന്നവനെയും, എഴുതുന്നവനെയും, സാക്ഷി നില്‍ക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു. മുഴുവന്‍ ഇസ്‌ലാമിക ഭരണകൂടങ്ങളോടും അതിനോട് സഹകരിക്കാന്‍ ആവശ്യപ്പെടുന്നു (പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക).’

മുന്‍ കുവൈത്ത് പാര്‍ലമെന്റ് അംഗം നാസിര്‍ അദ്ദുവൈല ട്വിറ്ററില്‍ കുറിച്ചു: ‘പ്രസിഡന്റ് ഉര്‍ദുഗാന്‍ പലിശക്കെതിരായ പ്രചാരണത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും, സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്ന പലിശാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ അദ്ദേഹം കുറ്റപ്പെടുത്തുകയുമാണ്. അറബ് ലോകമേ, നിങ്ങളില്‍ ഒരാളെങ്കിലും കാര്യങ്ങള്‍ വൈകുന്നതിന് മുമ്പ് ഉര്‍ദുഗാനെ മാതൃകയാക്കുമോ!’

‘മുസ്‌ലിം രാഷ്ട്രത്തിന്റെ ഭരണാധികാരി പലിശക്കെതിരയായ പോരാട്ടത്തില്‍ പതാക ഉയര്‍ത്തുന്ന ഈ ദിനം എനിക്ക് കണ്‍കുളിര്‍മ നല്‍കുന്നു. അല്ലാഹുവിന് സ്തുതി! അതെ, അല്ലയോ മാന്യനായ ഉര്‍ദുഗാന്‍, അത്യാഗ്രഹികളായ വ്യാപാരികളും തിന്മയുടെ ശക്തികളും താങ്കളോട് യുദ്ധത്തിനും വരും. എന്നാല്‍, താങ്കള്‍ക്ക് അല്ലാഹു മതി! തീര്‍ച്ചയായും അല്ലാഹു താങ്കളുടെ കൂടെയുണ്ട്. താങ്കളോട് യുദ്ധം ചെയ്യുന്നതിന് മുമ്പ് അല്ലാഹു അവരോട് യുദ്ധം ചെയ്യും – നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തുനിന്ന് നിങ്ങള്‍ക്കെതിരിലുള്ള സമര പ്രഖ്യാപനത്തപ്പറ്റി അറിഞ്ഞുകൊളളുക’ -ആക്ടിവിസ്റ്റായ ഫായിസ് അല്‍കന്ദരി പറഞ്ഞു.

‘പലിശ നിരക്കുമായി ബന്ധപ്പെട്ട് ഉര്‍ദുഗാന്‍ ചെയ്യുന്നത് നല്ലതുപോലെ പഠന വിധേയമാക്കിയിട്ടാണ്. അത് പ്രവര്‍ത്തനക്ഷമമായ ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്നു. നല്ലത് കൊഴുപ്പ് കുറയ്ക്കുന്നതാണ്. ഇത് ശക്തമായ യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥകള്‍ കഠനിമായ രീതിയില്‍ നടപ്പിലാക്കുകയും വലിച്ചെറിയുകയും ചെയ്തതാണ്. ഇപ്പോള്‍, തുര്‍ക്കികള്‍ ശസ്ത്രക്രിയയുടെ പ്രായോഗികതയും, വേദനയും മനസ്സിലാക്കാനുള്ള പാകതയുടെ ഉയരങ്ങളിലാണ്’ -ഈജിപ്ഷ്യന്‍ അക്കാഡമിക് മുഹമ്മദ് അല്‍ജവാദി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ അഹ്‌മദ് മന്‍സൂര്‍ പറഞ്ഞു: ‘ഉര്‍ദുഗാന്‍ പലിശക്കെതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അതിനെ തിന്മയായും, തിന്മകളുടെ മാതാവായും അദ്ദേഹം കാണുന്നു. പ്രാദേശിക തലത്തിലാണെങ്കിലും, പലിശ കേന്ദ്രീകൃതമായ ലോക സാമ്പദ്‌വ്യസ്ഥക്കെതിരെയുള്ള യുദ്ധമാണ്. മറുഭാഗത്ത്, തുര്‍ക്കി ലിറയില്‍ ഊഹക്കച്ചവടം ഉയരുകയും, പ്രധാന കറന്‍സിക്കെതിരായി അതിന്റെ വില കുറയുകയുമാണ്. വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ യുദ്ധത്തില്‍ ആര് ജയിക്കും; ഉര്‍ദുഗാനാ പലിശക്കാരോ?’

ഇസ്‌ലാമിക പ്രഭാഷകനായ ശൈഖ് മുഹമ്മദ് അസ്സഗീര്‍ പറഞ്ഞു: ‘പലിശയുടെ മ്ലേച്ഛതയില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തില്‍, ശരിയായ നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന സഹോദര തുര്‍ക്കി മുസ്‌ലിം ഭരണകൂടത്തെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. പലിശ തിന്നുന്നവനെയും, തീറ്റിപ്പിക്കുന്നവനെയും, എഴുതുന്നവനെയും, സാക്ഷി നില്‍ക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു. മുഴുവന്‍ ഇസ്‌ലാമിക ഭരണകൂടങ്ങളോടും അതിനോട് സഹകരിക്കാന്‍ ആവശ്യപ്പെടുന്നു (പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക) -ഒമാന്‍ മുഫ്തി ശൈഖ് അഹ്‌മദ് മുഫ്തി അല്‍ ഖലീലി സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ തന്റെ നിലപാട് ഊന്നിപ്പറയുകയും, പലിശയുമായി ബന്ധപ്പെട്ട ഉര്‍ദുഗാന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.’

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ സുല്‍ത്താന്‍ പറഞ്ഞു: ‘ലിറക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടും, പലിശക്കെതിരായി അപകടകരമായ യുദ്ധം തുടരുകയാണ് പ്രസിഡന്റ് ഉര്‍ദുഗാന്‍. പലിശ നിരക്ക് (100 ശതമാനത്തില്‍നിന്ന്) കുറയ്ക്കുന്നത് പുതുതായി തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. തീര്‍ച്ചയായും, തീരുമാനം ലിറയില്‍ പുതിയ ഇടവിന് കാരണമാകുന്നതാണ്. അതൊന്നും ഉര്‍ദുഗാന്‍ കാര്യമാക്കുന്നില്ല. രാഷ്ട്ര സമ്പദ്‌വ്യവസ്ഥക്ക് നാശമാണ് പലിശയെന്ന അഭിപ്രായത്തില്‍ ഉര്‍ദുഗാന്‍ ഉറച്ചുനില്‍ക്കുകയുമാണ്. ഈ അതിശയകരമായ യുദ്ധത്തില്‍ ഉര്‍ദുഗാന്‍ വിജയിക്കുമോ?’

അക്കാഡമിക് ഡോ. അബ്ദുല്ല അല്‍ ഇമാദി വ്യക്തമാക്കി: ‘പലിശക്കെതിരായ പോരാട്ടത്തില്‍, മുതലാളിത്ത സ്ഥാപനങ്ങള്‍, സ്വാധീന ശക്തികള്‍, അതിന്റെ പ്രധാന ഘടകങ്ങളായ ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവയില്‍ നിന്ന് ഉര്‍ദുഗാന്‍ ചെകുത്താനെ മുന്നില്‍ കാണുകയാണ്. മിക്ക രാഷ്ട്രങ്ങളോടും അതിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ പോരാട്ടം ഒരിക്കലും എളുപ്പമാകില്ല. മുന്നണയില്‍ അദ്ദേഹം തനിച്ചായിരിക്കും. എന്നാല്‍, സൂക്തം പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതിന്റെ ആദരവ് അദ്ദേഹം മതിയാകുന്നതാണ് -അത് (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്.’

ഡോ. ഹാക്കിം അല്‍ മുതൈരി പറഞ്ഞു: ‘പലിശ, പണപ്പെരുപ്പം എന്നിവക്കെതിരായി ത്വയ്യിബ് ഉര്‍ദുഗാന്‍ വലിയ പോരാട്ടത്തിലാണ്. ഇതിന് പിന്നില്‍, തുര്‍ക്കിക്ക് മേല്‍ നിയന്ത്രണം ചെലുത്താന്‍ പാശ്ചാത്യ മുതലാളിത്തവും അന്താരാഷ്ട്ര ബാങ്കുകളുമുണ്ട്. ഈയൊരു പോരാട്ടം പാശ്ചാത്യ സൈനിക, രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിച്ചതിന് ശേഷമാണ്. തുര്‍ക്കി ഇസ്‌ലാമിക ചരിത്രത്തിന്റെ പങ്ക് പുനഃസ്ഥാപിക്കുകയാണ്. (സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍).