Current Date

Search
Close this search box.
Search
Close this search box.

സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന പലിശ

ലോക സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച ചര്‍ച്ചയിലാണല്ലോ ലോകം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചു കഴിയുന്ന ലോക സമ്പദ് വ്യവസ്ഥയെ ഈ സാമ്പത്തിക സൂനാമി പിടിച്ചുകുലുക്കിയിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിന്നും ആരംഭിച്ച് മാര്‍ക്കറ്റിനെയും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെയും ഇത് പിടികൂടിയിരിക്കുകയാണ്. ലോകത്തെ നടുക്കിയ ഈ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഗവേഷണ പഠനങ്ങളും കോണ്‍ഫറന്‍സുകളും നടന്നുകൊണ്ടിരിക്കുകയാണ്.

ഫ്രാന്‍സിലെ സെനറ്റ് ഇസ്‌ലാമിക് ബാങ്കിന്റെ അനക്‌സ് പൊതു ബാങ്കിനോടൊപ്പം സ്ഥാപിക്കാന്‍ തീരുമാനിക്കുകയുണ്ടായി. സാമ്പത്തിക ബജറ്റ് നിയന്ത്രിക്കാനും കൃത്യപ്പെടുത്താനുമായി നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ചാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ലോകത്ത് വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നതും പ്രശോഭിതവുമായ  വ്യവസ്ഥ ഇസ്‌ലാമിക് ബാങ്കാണ്. ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഒരു പോലെ സ്വീകരിക്കാന്‍ പറ്റിയ നിയമങ്ങളാണ് ഇസ്‌ലാമിക ശരീഅത്തനുസരിച്ച് രൂപപ്പെടുത്തിയ ഇസ്‌ലാമിക് ബാങ്കിന്റേതെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.

ധന വിനിമയ സമ്പ്രദായം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ സിവില്‍- മത ഭരണകൂടങ്ങള്‍ കടം നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി കാണാം. രാജാക്കന്മാരും ഭരണാധികാരികളും സാമ്പത്തിക ഞെരുക്കമുള്ളവര്‍ക്കും ആവശ്യക്കാരുമായ ആളുകള്‍ക്ക് പ്രത്യേകിച്ച് യുദ്ധത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും അവസഥയില്‍ കടം നല്‍കിയിരുന്നു. ഭീമമായ തുക മഠങ്ങളിലുള്ളവരുടെ കയ്യില്‍ അവര്‍ സൂക്ഷിക്കാനേല്‍പിച്ചിരുന്നു. സൂക്ഷിപ്പായി വല്ലതും സ്വീകരിച്ച് അവര്‍ ആവശ്യക്കാര്‍ക്ക് ധനം കടമായി നല്‍കുന്ന പലിശരഹിത വ്യവസ്ഥ ആരാധന കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കി സ്ഥാപിക്കുകയും വ്യവസ്ഥാപിതമായി നടത്തുകയും ചെയ്തിരുന്നു. കടം കൊടുത്ത് പലിശ സ്വീകരിക്കുന്നത് നീചമായ ചൂഷണ പ്രവര്‍ത്തനമായി അന്ന് ഗണിക്കപ്പെട്ടിരുന്നു.

കച്ചവടക്കാരന്‍ സൂക്ഷിപ്പു സ്വത്തുകള്‍ സൂക്ഷിക്കുന്ന ഇരിപ്പിടത്തിന്മേല്‍ ഇരിക്കുമായിരുന്നു. അതിനെയാണ് ‘ബങ്ക്’ എന്ന് വിളിച്ചിരുന്നുത്. കച്ചവടക്കാരന്‍ പാപ്പരായിത്തീര്‍ന്നാല്‍ ‘ബങ്ക് മക്‌സൂര്‍’ അഥവാ തകര്‍ന്നടിഞ്ഞ ബാങ്ക് എന്നു വിളിച്ചിരുന്നു. പിന്നീട് ഈ ഇരിപ്പിടം ഒരു സ്ഥാപനവും സംവിധാനവുമായി പുരോഗമിക്കുകയാണ് ചെയ്തത്. അത്തരം സംവിധാനങ്ങള്‍ പിന്നീട് ബാങ്ക് എന്നു വിളിക്കപ്പെടുകയാണ് ഉണ്ടായത്.

പലിശരഹിതമായ സാമ്പത്തിക വ്യവസ്ഥിതിക്കായി ഇസ്‌ലാം വ്യക്തായ മാനദണ്ഡങ്ങള്‍ നല്‍കുകയുണ്ടായി. പലിശയിലധിഷ്ഠിതമായ എല്ലാ ഇടപാടുകളെയും നിരോധിക്കുകയും ചെയ്തു. പലിശയുടെ നിരോധനത്തിന് പ്രവാചകന്മാരുടെ കാലത്തോളം ദൈര്‍ഘ്യമുണ്ട്. കാരണം മനുഷ്യ ജീവിതത്തെയും സാമ്പത്തിക വ്യവസ്ഥയെയും അത് താറുമാക്കുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല.

ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കാനുള്ള സമ്പ്രദായമാണ് പലിശ. ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കുന്ന രണ്ട് വ്യവസ്ഥകളാണ് കമ്യൂണിസവും മുതലാളിത്തവും. ബ്രിട്ടന്‍ ഇന്ത്യയില്‍ വന്നു ആദ്യം ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചു. പിന്നീട് സൈനികമായി അധിനിവേശം നടത്തി. ഇന്ത്യയുടെ വിഭവങ്ങളും സമ്പത്തുമെല്ലാം കൊള്ളയടിച്ചു. ഇന്ത്യക്കാരെ പരമ ദരിദ്രരാക്കിക്കൊണ്ടും രാജ്യത്തെ പിന്നോക്ക രാഷ്ട്രമാക്കിക്കൊണ്ടും മടങ്ങുകയാണ് ചെയ്തത്. ലോകത്തിന്റെ നാനാ ഭാഗത്തുളള വ്യത്യസ്ത രാജ്യങ്ങളില്‍ അധിനിവേശം നടത്തിയ മുതലാളിത്തം എല്ലായിടത്തും ഇത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളായിത്തീരുന്ന രീതിയില്‍ അധിനിവേശത്തിലൂടെ മുതലാളിത്തം രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് അധിനിവേശത്തിന്റെയും ചിത്രം മറ്റൊന്നായിരുന്നില്ല.

മുതലാളിത്ത വ്യവസ്ഥ ഒരേ രീതിയിലല്ല പലിശയിടപാടുകള്‍ നടത്തുന്നത്, പലിശയിലധിഷ്ടിതമായ സമ്പദ് വ്യവസ്ഥ പലപേരിലും പല കോലത്തിലുമാണ് ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് അന്യായമായി സമ്പത്ത് ഒരുമിച്ചുകൂട്ടുകയും മറുവശത്ത് ഇത് അന്യായമായ മാര്‍ഗത്തില്‍ നാട്ടില്‍ കുഴപ്പവും കലാപവും തെമ്മാടിത്തവും വര്‍ധിക്കാന്‍ വേണ്ടി ചിലവഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles