Current Date

Search
Close this search box.
Search
Close this search box.

ദാരിദ്യ നിര്‍മ്മാര്‍ജ്ജനം ഇസ്‌ലാമിക വീക്ഷണത്തില്‍

ഇസ്‌ലാമികവീക്ഷണത്തിലെ ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ സാമൂഹ്യ നടപടിക്രമങ്ങളും സാമ്പത്തിക അച്ചടക്ക പരിപാലനങ്ങളും ഏറെ പ്രസക്തവും പ്രായോഗികവുമാണ്. സമൂഹം നേരിടുന്ന പ്രശ്‌നം വസ്തുക്കളുടെയും ഉല്‍പന്നങ്ങളുടെയും അപര്യാപ്തതയല്ല, അവയുടെ വിതരണത്തിലെ ക്രമക്കേടുകളും അക്രമങ്ങളുമാണ്. സമൂഹത്തിലെ നാനാതുറകളിലെ ജനങ്ങള്‍ക്കും സാമ്പത്തികമായ ഭദ്രതയും  പര്യാപ്തതയും കൈവരുന്നതിന് ന്യായമായ കൈമാറ്റങ്ങളിലൂടെ ഓരോ വ്യക്തിക്കിടയിലും സമ്പത്ത് സന്തുലിതമായി ക്രമീകരിക്കപ്പെടേണ്ടതുണ്ട്. ഈ സാമ്പത്തിക നിലവാര ക്രമീകരണത്തിനുള്ള ന്യായവും പ്രായോഗികവുമായ മാര്‍ഗനിര്‍ദ്ദേശവും ഇസ്‌ലാം സകാത്തിലൂടെ നിര്‍വ്വഹിക്കുന്നു. സമ്പന്നവര്‍ഗം താഴ്ന്ന വിഭാഗത്തെ  സാമ്പത്തികമായി  സഹായിക്കണമെന്നത് സാമൂഹ്യ ബാധ്യതയാക്കി  ദാരിദ്ര്യത്തെ  പ്രായോഗികമായി  ഇല്ലായ്മ ചെയ്യലാണ് സകാത്തിലൂടെ സാധ്യമാവുന്നത്. ഇസ്്്‌ലാംകാര്യങ്ങളില്‍ സക്കാത്തിന്റെ സ്ഥാനം ഉന്നതമാകുന്നതും അതുകോണ്ടു തന്നെയാണ്.  
ലോക രാഷ്ട്രങ്ങളിലൊക്കെയും ധനം കുന്നുകൂടി കിടക്കുന്നുണ്ട്. സമൂഹത്തിലെ ഉപരിവര്‍ഗത്തിലാണ് ഈ സാമ്പത്തിക ക്രമീകരണവും ആസ്വാദനവും പാവപ്പെട്ടവരെ ചൂഷണത്തിനിരയാക്കുന്നത് . സാമ്പത്തിക ഉന്നതാധികാരം നിലനിര്‍ത്തുന്ന മേലാളന്‍മാര്‍ അന്യായമായും പാവങ്ങളുടെ വിഹിതത്തില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ സാമ്പത്തിക ചൂഷണോപാധികളായി മാറുന്നതാണ് ആധുനിക ക്രയവിക്രയ സ്ഥാപനങ്ങളൊക്കെയും. സമൂഹസമ്പത്തില്‍ ഏകാധിപത്യത്തോടെ  കയ്യേറ്റം നടത്തുന്നത്  സമാധാനപരമായ ഹിംസയാണ്. ഇത്തരം ചൂഷണങ്ങളെയും സാമൂഹ്യ ഹിംസയെയും തടയിടുംവിധത്തില്‍ പൊതു സമ്പത്തില്‍ പാവങ്ങള്‍ക്കും വിഹിതം നിര്‍ണ്ണയിച്ച് സാമൂഹ്യഘടന ഭദ്രമാക്കുന്നു ഇസ്‌ലാമിലെ സകാത്ത്. സകാത്തിടപാടുകള്‍ക്ക് സാമ്പത്തിക സന്തുലിതത്വം വളര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഇന്നു നാം കാണുന്നത് ധനം കുന്നുകൂടിക്കിടക്കുന്നത് സമൂഹത്തിലെ  ഉപരിവര്‍ഗത്തില്‍ മാത്രമാണെന്നതാണ്. നിര്‍ധനരെയും ദരിദ്രരെയും സംരക്ഷിക്കുകയും അവകാശങ്ങള്‍ നല്‍കി അവരുടെ നിലനില്‍പ്പിനെതിരെയുള്ള ഭീഷണികളെ  തടഞ്ഞു നിര്‍ത്തുകയും  ചെയ്യുക എന്നത്  സാമൂഹ്യബാധ്യതയായി ധനികനെ  അംഗീകരിപ്പിക്കുകയാണ് ഇസ്‌ലാം. ഇങ്ങനെ സാമൂഹ്യ ക്രമത്തില്‍ സാമ്പത്തിക  സഹകരണവും പരസ്പര ധാരണയും നിലനില്‍ക്കുമ്പോള്‍ ദാരിദ്ര്യത്തെ തടുത്ത്‌നിര്‍ത്താനാവുമെന്നത് പ്രകടമായ സത്യമാണ്.
ഖലീഫാ ഭരണ കാലത്തെ സാമ്പത്തിക രംഗം.
ലിംഗ വിവേചനം കൂടാതെ എല്ലാവര്‍ക്കും തുല്ല്യ സാമ്പത്തിക നീതി സൃഷ്ടിച്ച്   പുതിയ സാമൂഹിക മാറ്റത്തിനു ഹോതുവാകാന്‍   പുരാതന  കാലത്ത് നടന്ന അറേബ്യന്‍ കാര്‍ഷിക വിപ്ലവം വഴിത്തെളിയിച്ചു. കാര്‍ഷിക, വ്യവസായ,വാണിജ്യ,തൊഴില്‍ തുടങ്ങിയ എല്ലാ മേഖലയിലും ഇസ്‌ലാമിക രീതിയാണ് അവലംബിച്ചിരുന്നത്. ഇസ്‌ലാമിക സാമ്പത്തിക രംഗം സോഷ്യലിസ്റ്റ് ഇടത് രീതികളില്‍ നിന്ന്  ഏറെ കുറെ വ്യത്യസതമാണ്. ഇസ്‌ലാമിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക ശ്രാതസ്സുകളായ ഓയില്‍, ഗ്യാസ്സ്, തുടങ്ങിയ ഊര്‍ജ്ജ വകുപ്പുകള്‍, കൃഷി കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലകള്‍ സ്വകാര്യവല്‍കരിക്കുന്നത് നിരോധിക്കണമെന്നാണ്. മുഹമ്മദ് (സ) പറഞ്ഞതായി ഇബനു അബ്ബാസ് റിപ്പോട്ട് ചെയ്യുന്നു.” മൂന്ന് കാര്യങ്ങളില്‍ മുസ്‌ലിങ്ങളെല്ലാം തുല്ല്യരാണ്. വെള്ളം,സസ്യം, തീ, എന്നിവയാണത്. ഇതിന് ആരെങ്കിലും വിലയിടുന്നെങ്കില്‍ അത് ഹറാമില്‍പ്പെട്ടതാണ്. മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളെ ഒരാള്‍ക്കും തടഞ്ഞു വെക്കാന്‍ അനുവാദമില്ലെന്ന് ഈ ഹദീസ് നമുക്ക് സൂചന നല്‍കുന്നു.
      
റഷാദ്.വി.പി.കൂരാട്‌

Related Articles