Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് ബാങ്കിങ്ങ്

ഇന്ത്യയിലെ പരമ്പരാഗതമായ ധനമിടപാടുകളുടെ ലോകത്ത് ഒരു വിഭിന്നമായ സങ്കല്‍പമായിട്ടാണ് ഇസ്‌ലാമിക് ബാങ്കിങിനെ കുറിച്ച് തോന്നാറുള്ളത്. അങ്ങനെയാണെങ്കിലും പശ്ചിമേഷ്യ, ദക്ഷിണപൂര്‍വ്വേഷ്യ (പ്രധാനമായും മലേഷ്യ, ഇന്തോനേഷ്യ) യൂറോപ്പ് തുടങ്ങിയ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ഇതിന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന് ഇനിയും ബഹുദൂരം മുന്നേറാനുണ്ട്.  

ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനന്തഫലങ്ങള്‍ക്ക് ശേഷം പരമ്പരാഗമായ ബാങ്കിങിന് ബദലുകള്‍ തേടിയുള്ള അന്വേഷണം ഇസ്‌ലാമിക് ബാങ്കിങിലെത്തി നില്‍ക്കുന്ന കാഴ്ചയാണ് ലോകത്തിന്റെ പലഭാഗത്തും കാണാന്‍ കഴിഞ്ഞത്.

ഇസ്‌ലാമിക് ബാങ്കിംങ് പലിശരഹിത ബാങ്കിംഗ് എന്നും അറിയപ്പെടുന്നു. ഇത് ലാഭം പരസ്പരം പങ്കുവെക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും, പലിശ ഈടാക്കുന്നതിനെയും കൊടുക്കുന്നതിനെയും നിരോധിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളെ ആധാരമാക്കിയാണ് ഈ സിസ്റ്റം നിലകൊള്ളുന്നത്. ലോകത്തെല്ലായിടത്തുമുള്ള ഇസ്‌ലാമിക് ബാങ്കുകള്‍ ഈ അടിസ്ഥാനതത്വങ്ങളെ അവലംബമാക്കിയാണ് തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നത്.

ഇസ്‌ലാമിക് ബാങ്കിങില്‍, സംരഭകത്വം, വ്യവസായം, വാണിജ്യം, സാമൂഹിക വികസനം പോലുള്ള ഉല്‍പാദനക്ഷമമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു.  എന്നാല്‍ പലിശയിലധിഷ്ഠിതമായ ഇടപാടുകളെയും, ഊഹക്കച്ചവടം, ചൂതാട്ടം തുടങ്ങിയ ഉല്‍പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളെയും അത് വിലക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക് ബാങ്കിങിന്റെ അടിസ്ഥാന തത്വങ്ങള്‍
* പലിശ കൊടുക്കലും വാങ്ങലും ശക്തമായി നിരോധിച്ചിരിക്കുന്നു.
* ലാഭ-നഷ്ടങ്ങളുടെ പങ്കുവെക്കലിന്റെ അടിസ്ഥാനത്തിലായിരിക്കും ഇടപാടുകള്‍.
* അശ്ലീലവിനോദം, ആല്‍ക്കഹോള്‍, ചൂതാട്ടം തുടങ്ങിയ പോലുള്ള നിഷിദ്ധമായ കാര്യങ്ങളില്‍ മുതല്‍ മുടക്കുന്നതിനെ നിരോധിക്കുന്നു. ഇക്കാരണത്താലാണ് ഇസ്‌ലാമിക്ബാങ്കിങ് ധാര്‍മികമായ ധനമിടപാട് എന്ന നിലക്കും പരാമര്‍ശിക്കപ്പെടുന്നത്.
* ബാങ്കുകള്‍ക്ക് പൂര്‍ണ്ണമായ ഉടമസ്ഥതയില്ലാത്ത ഒരു ഉല്‍പന്നവും കടമായിട്ടോ, പാട്ടത്തിനോ കൊടുക്കാവുന്നതല്ല.
* വായ്പയിന്മേലുള്ള കച്ചവടവും അനുവദനീയമല്ല. പരമ്പരാഗതമായ കടപ്പത്രങ്ങളെ ഇസ്‌ലാമിക് ബാങ്കിംഗ് അംഗീകരിക്കുന്നില്ല എന്നതു കൊണ്ടാണത്. എന്നാല്‍ സുകൂക് (ഇസ്‌ലാമിക കടപ്പത്രം) എന്ന പേരില്‍ ബദല്‍ സംവിധാനം അതിനുണ്ട്.
* പാവപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായങ്ങളുടെ വ്യാപനത്തിനായി പലിശരഹിത ലോണുകള്‍ പ്രോത്സാഹിപ്പിക്കുന്നു.

Related Articles