Current Date

Search
Close this search box.
Search
Close this search box.

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

വിലങ്ങണിഞ്ഞ റഷ്യൻ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്ന ഉക്രൈൻ സേനയുടെ ആറു മിനുട്ട് ദൈർഘ്യമേറിയ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇൗ കാട്ടാള പെരുമാറ്റത്തെ ദാഇഷുമായി താരതമ്യം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുണ്ടായി. ധാർമ്മിക ഉത്തരവാദിത്വത്തെ ചെറിയ രീതിയിലെങ്കിലും മാനിച്ച ഉക്രൈൻ പ്രസിഡണ്ട് ഉപദേഷ്ടാവ് ഒലസ്കി അരസ്റ്റോവിച്ച് വളരെ പെട്ടന്ന് തന്നെ അന്താരാഷ്ട്ര നിയമ സംഹിത പ്രസ്താവനസഹിതം ഉക്രൈൻ സൈനികർക്ക് താക്കീത് നൽകി കൊണ്ട് രംഗം തണുപ്പിക്കാൻ ശ്രമിച്ചു. തടവുകാരെ അപമാനിക്കുന്നതും അവഹേളിക്കുകയും ചെയ്യുന്നത് സൈനിക നിയമപ്രകാരം മാപ്പർഹിക്കാത്ത അപരാധമാണെന്ന് രാജ്യത്തെ മുഴുവൻ സൈനികരെയും സിവിലിയൻമാരെയും ഉണർത്താൻ ഞാനാഗ്രഹിക്കുന്നുവെന്നായിരുന്നു ഒലസ്കിയുടെ പ്രതികരണം. ഞങ്ങളെല്ലാവരും യൂറോപ്യൻ സേനയാണെന്ന ബോധം നമ്മളിലുണ്ടായിരിക്കണമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. ഒടുവിൽ സൂചിപ്പിച്ച പ്രയോഗം മുഖേന യൂറോപ്യൻ സേന സംസ്കാരസമ്പന്നതയുടെ പര്യായമാണെന്ന മട്ടിലായിരുന്നു ഒലൻസ്കിയുടെ സംസാരം.

ഉത്തരവാദിത്വ നിർവഹണത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയിൽ പോലും സൂക്ഷമമായി വർഗീയ വിഷം ഇഞ്ചക്ട് ചെയ്യാൻ ഒലൻസ്കി മറന്നില്ലെന്ന് വേണം പറയാൻ. ധീഷണാശാലികളും മനുഷ്യപറ്റുള്ള പശ്ചാത്യരും യൂറോപ്യരും ഇത്തരം ഭീരുത്വം നിറഞ്ഞ ക്രൂരതകൾക്ക് കൂട്ടു നിൽക്കുകയില്ലെന്ന ധ്വനി കൂടി അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്നു. നിഗൂഢ അർഥങ്ങളൊളുപ്പിച്ച് നടത്തിയ ഒലൻസ്കിയുടെ പ്രസ്ഥാവന സി.ബി.എസ് ന്യൂസിന്റെ വിദേശ ലേഖകൻ ചാർലി ഡി അഗാട്ടയുടെ വാക്കുകളോട് ഏറെ സാമ്യത പുലർത്തിയിരുന്നു.. ഇറാഖ് അഫ്ഗാൻ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ഉക്രൈൻ തലസ്ഥാനമായ കീവ് സംസകാര സമ്പന്നമായ തലസ്ഥാനമാണെന്നാണ് ്രെബഫുവരി ഇരുപത്തിയാറിന് ചാർലി ഡി അഗാട്ട ലോകത്തോടൊന്നടങ്കം വിളിച്ചുപറഞ്ഞത്.

റഷ്യയും ഉകൈ്രനും തമ്മിലുള്ള യുദ്ധം ഒളിഞ്ഞും തെളിഞ്ഞുമുള്ള വംശീയ അധിക്ഷേപങ്ങളുടെ പോരാട്ട വേദിയായി പരിണമിക്കുകയായിരുന്നു എന്നർഥം. ഉക്രൈൻ അഭയാർഥികളെ സംബന്ധിച്ച് നടത്തിയ പരാമർശത്തിലും സമാനമായ ദുർഗന്ധം വമിക്കുന്ന വാക്കുകളായിരുന്നു ബൾഗേറിയൻ പ്രധാനമന്ത്രി കിറിൽ പെറ്റ്കോവും നടത്തിയത്. നമ്മൾ കണ്ടു ശീലിച്ച അപരിഷ്കൃതരും ഭീകരവാദികളുമായ അഭയാർഥികളിൽ നിന്ന് വിഭിന്നമായി യൂറോപ്യരായ ഇൗ ജനത വിദ്യാസമ്പന്നരും ധിഷണാശാലികളുമാണ് എന്നിരിക്കെ ഇവരിൽ നിന്ന് ഉപകാരമെടുക്കാനുള്ള അനന്തമായ സാധ്യതകൾ ഞങ്ങൾക്ക് മുന്നിലുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞുവെച്ചത്.

പാശ്ചാത്യ വംശീയ വിഷം തുപ്പുന്ന പ്രസ്ഥാവനകൾ പലപ്പോഴും അതിന്റെ ഭീകരമായ യാഥാർഥ്യങ്ങളെ മറച്ചുവെച്ചു. ഇറ്റാലിയൻ ദിനപത്രമായ ലാ റിപ്പബ്ലിക്ക ഉക്രൈൻ ബറ്റാലിയൻ കമാൻഡർ ദിമിത്രോ കുഹാർചുകുമായി നടത്തിയ അഭിമുഖം വംശവിദ്വേശത്തിന്റെ മൂർത്തീഭാവമായിട്ടായിരുന്നു ലോകജനതക്ക് മുന്നിൽ അവതരിച്ചത്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായിട്ട് പോലും സമാധാനപ്രിയനായ പോരാളിയായിട്ടാണ് ദിനപത്രം കുഹാർചുകിനെ വിശേഷിപ്പിച്ചത്.

യൂറോപ്യന് സംസ്കാരവുമായുള്ള ബന്ധം നഷ്ടമാകുന്നതിന് മുമ്പ് നാമൊരുവേള ചിന്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. വംശീയത അടിസ്ഥാനമാക്കിയുള്ള അടിമത്വം യൂറോപ്യൻ നിർമ്മിതമാണെന്നിരിക്കെ അവരുടെ ഭൂതകാലം മറക്കാനോ ചരിത്രം തിരുത്തി എഴുതാനോ അക്കൂട്ടർ തയ്യാറാകില്ല. നാലു നൂറ്റാണ്ടുകളോളം കാലം ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ലക്ഷക്കണക്കിന് അടിമകൾ നരകതുല്യമായ ജീവിതം നയിച്ചതിന് ഏക കാരണം യൂറോപ്യൻ മാത്രമാണെന്ന് നിസ്തർക്കം പറയാം. അറ്റ്ലാന്റിക് സമുദ്രം കടന്നുള്ള അടിമയാത്രക്കിടെ 1.8 മില്യൺ ജനങ്ങൾ മരണമടഞ്ഞിട്ടുണ്ടെന്നാണ് വിർജീനിയ വിജ്ഞാനകോശം രേഖപ്പെടുത്തുന്നത്.

സംസ്കാരത്തെ കുറിച്ച് വീമ്പിളക്കുമ്പോഴും നിചമായ കോളനിവത്കരണ സമ്പ്രദായം ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് യൂറോപ്പാണെന്ന് പറയാതെ വയ്യ. പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കോളനിവത്കരണം ആഗോള ദക്ഷിണ പ്രദേശങ്ങളെ അടിമുടി അപഹരിച്ചു. അടിമ വ്യവസായത്തിൽ നിന്ന് വിഭിന്നമായി യൂറോപ്യൻ സ്വാധീനമുപയോഗിച്ച് സകല ഭൂഖണ്ഡങ്ങളെ വേർതിരിക്കാനും ജനങ്ങളെ ബന്ധികളാക്കാനുമാണ് കെളോണിയലിസം വഴിവെച്ചത്.

കോളനിവത്കരണം അത്രമേൽ ബാലിഷമായ കാലത്ത് ലിയോപോൾഡ് രണ്ടാമനെന്ന ഏകവ്യക്തിയുടെ കീഴിലായിരുന്നു കോംഗോ. തുടക്കത്തിൽ ഇൗസ്റ്റ് ഇന്ത്യ കമ്പനിയും പിന്നീട് ബ്രിട്ടീഷ് സർക്കാരും നിയന്ത്രിക്കുകയും കോളനിയാക്കുകയും ചെയ്ത ഇന്ത്യയുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. 1823ൽ യു.എസ് നിർബന്ധിച്ച് നടപ്പാക്കിയ മോൺറോ സിദ്ധാന്തങ്ങളുടെ കീഴിൽ ഞെരുങ്ങിക്കഴിയുകയായിരുന്നു സൗത്ത് അമേരിക്ക. അമേരിക്കൻ കോളോണിയലിസം കാരണം കഴിഞ്ഞ ഇരുന്നൂറ് വർഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന നരകയാതനകളിൽ നിന്ന് ഇന്നും ഇൗ ഭൂഖണ്ഡത്തിന് മോചനം നേടാനായിട്ടില്ല. ഇരകളുടെ എണ്ണം ഇന്നും തിട്ടപ്പെടുത്താതിനാൽ പാശ്ചാത്യ യൂറോപ്യൻ കൊളോണിയലിസം ലോകത്തിന് വരുത്തിവെച്ച നാശനാഷ്ടങ്ങളും മരണനിരക്കും വിശദീകരിക്കാൻ പ്രയാസമാണ്. എങ്കിലും, അമേരിക്കൻ ചരിത്രകാരൻ ആഡം ഹോഷ്ചിൽഡിന്റെ വാദപ്രകാരം 1885നും 1908നുമിടെയിൽ കോംഗോയിൽ മാത്രം പത്ത് മില്യണാളുകൾ മരണം പുൽകിയിട്ടുണ്ടേത്രേ.

ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയുദ്ധവും യൂറോപ്യൻ ഉത്പന്നമാണെന്ന വസ്തുത നമുക്കെങ്ങനയാണ് മറക്കാൻ കഴിയുക. യഥാക്രമം നാല്പതും എഴുപതും മില്യണാളുകളാണ് ഇരുയുദ്ധങ്ങളിലുമായി കൊല്ലപ്പെട്ടത്. നൂറു വർഷങ്ങൾക്ക് മുമ്പേ സൗത്തിലുടനീളം യൂറോപ്യർ കാട്ടിക്കൂട്ടിയ നരാധമ പ്രവർത്തനങ്ങളുമായി മാത്രമേ ഇൗ ഇരുയുദ്ധങ്ങളിലേയും നെറികേടുകളെ താരതമ്യം ചെയ്യാൻ കഴിയുളളൂ.
1949ൽ നാറ്റോ രൂപീകൃതമായി കേവലം മാസങ്ങൾക്കുള്ളിൽ തന്നെ നോർത്ത് കൊറിയയിൽ യുദ്ധമിളക്കി വിടാനായിരുന്നു സംഘടനയിലെ പാശ്ചാത്യർക്ക് താത്പര്യം. ഇക്കൂട്ടരുടെ ഗൂഢശ്രമങ്ങളുടെ ഭാഗമായി മാത്രം ആരംഭിച്ച യുദ്ധം ഏകദേശം അഞ്ചു മില്യണാളുകളുടെ മരണത്തിനാണ് കാരണമായത്. മറ്റെല്ലാ നാറ്റോ സൃഷ്ടി യുദ്ധങ്ങളേയും പോലെ കൊറിയൻ യുദ്ധത്തിന്റെ മുറിപ്പാടുകൾ ഇന്നും ഭേതമായിട്ടില്ല.

1839ൽ ചൈനയിൽ ആരംഭിച്ച ഒപ്പിയം യുദ്ധം മുതൽ 1945ൽ ജപ്പാനിലുണ്ടായ ആണവ ബോംബാക്രമണം വരെ നീണ്ടുനിൽക്കുന്ന അക്രമണ പരമ്പര യൂറോപ്പിന്റെ മനുഷ്യത്വരാഹിത്യത്തിന്റെ ഉത്തമഉദാഹരണങ്ങളാണ്. വിയറ്റ്നാം നശീകരണം, ലാഒാസ് കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ മേലുള്ള അതിക്രമങ്ങളുമൊക്കെ മനുഷ്യരാശി അന്നേ വരെ കണ്ടിട്ടിലാത്ത നരബലിക്കാണ് ലോകം സാക്ഷിയായത്. അനാവശ്യ രാഷ്ട്രീയ ഇടപെടലുകളും സൈനിക മധ്യസ്ഥതയുമൊക്കെ നിരവധി രാജ്യങ്ങളെ സാരമായി തന്നെ ബാധിച്ചിരുന്നു. യു.എസ്സും ഉഭയകക്ഷികളായ യൂറോപ്യൻ പങ്കാളികളും ചേർന്ന് നടത്തിയ ഇൗ നെറികേടുകളത്രയും ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശ സംരക്ഷണവും വ്യാപിപ്പിക്കുകയെന്ന പേരിൽ അരങ്ങേറിയതാണെന്ന വാദം എത്ര വിചിത്രമാണ്!. അധിനിവേശം നടത്തിയത് യൂറോപ്യർ അല്ലായിരുന്നുവെങ്കിൽ ദശകങ്ങൾക്ക് മുമ്പേ ഫലസ്തീൻ സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ടാകുമായിരുന്നു. ഇൗ എഴുത്ത്കാരനുൾപ്പെടുന്ന ജനത ഇസ്രായേൽ അടിമത്വത്തിന് കീഴിൽ അഭയാർഥികളായി ജീവിക്കേണ്ട ഗതികേട് സംഭവിക്കില്ലായിരുന്നു.

യൂറോപ്യരുടേയും യു.എസ്സിന്റേയും സ്വാർഥതാത്പര്യങ്ങൾ നിഴിലിച്ചിരുന്നില്ലെങ്കിൽ ഇറാഖ് എന്നേ പരമാധികാര രാജ്യമായി മാറുമായിരുന്നു. ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നിൽ അവർ ഇന്ന് സമാധാനമായി ജീവിക്കുന്നുണ്ടാകുമായിരുന്നു. യു.എസ്സും യൂറോപ്യരും അഫ്ഗാൻ ജനതക്ക സമ്മാനിച്ച പീഢനങ്ങൾ വാക്കുകൾക്കതീതമാണ്. കഴിഞ്ഞ വർഷം യു.എസ്സും സഖ്യകക്ഷികളും അഫ്ഗാൻ വിട്ടുപോയിട്ടും രാജ്യ സമ്പത്ത് വിട്ടുനൽകാതെ ബന്ധികളെ തടഞ്ഞുവെക്കാനായിരുന്നു അവർ തിടുക്കം കാട്ടിയത്. യുദ്ധ ബാധിത രാഷ്ട്രങ്ങളിൽ അവർ സ്ഥിരം പയറ്റുന്ന അടവുനയമാണിത്.

യൂറോപ്പിന്റെ നന്മകളെ വീമ്പുപറയുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്നതിന് മുമ്പ് ഡി അഗാറ്റയും പെറ്റ്കോവും പോലുള്ളവരുടെ വികൃതമായ ലോകചരിത്ര വീക്ഷണങ്ങളെ കുറിച്ച് ലോകം ഒരിക്കൽ കൂടി ബോധവാന്മാരേകേണ്ടിയിരിക്കുന്നു. സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് വീമ്പിളക്കാനുള്ള അവകാശം ആരിലെങ്കിലും നിക്ഷിപ്തമാണെങ്കിൽ അതൊരുപക്ഷേ കോളനിവത്കരണത്തെ എതിർത്ത രാജ്യങ്ങൾക്കാകണം. ജന്മ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി, യൂറോപ്യൻ മർദ്ദകർക്കെതിരെ ശബ്ദമുയർത്തിയവർക്ക് മാത്രമാണ് സംസ്കാര മാഹാത്മ്യത്തെ കുറിച്ച് വാചാലരാകാൻ യോഗ്യതയെന്ന് പ്രത്യേകം പറയേണ്ടില്ലല്ലോ. റഷ്യ-ഉക്രൈൻ യുദ്ധം യൂറോപ്പിന്റെ ഭാവിക്കായി ഉപയോഗിക്കുന്നതിന് പകരം യൂറോപ്പിലെ മറ്റെല്ലാ ഇരകളെയും പോലെ നീചമായി ഉപയോഗിക്കാനാണ് യൂറോപ്പ് ഒരുങ്ങുന്നതെത്ര ഖേദകരമാണ്. ഒരിക്കൽ കൂടി മഹത്വരമേറിയ പാഠങ്ങൾ അവഗണിക്കപ്പെടുകയാണെന്നർഥം.

വിവ- ആമിർ ഷെഫിൻ

Related Articles