Current Date

Search
Close this search box.
Search
Close this search box.

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

2012ൽ സിറിയൻ പ്രക്ഷോഭം തുടങ്ങി ആറു മാസം പിന്നിട്ടപ്പോഴാണ് പൗരന്മാർക്കെതിരെ അകാരണമായി വെടിയുതിർക്കുന്നത് നിർത്തലാക്കാൻ അസദ് ഭരണകൂടത്തോടാവശ്യപ്പെടണമെന്ന അപേക്ഷയുമായി മനുഷ്യാവകാശ പ്രവർത്തകർ യു.എന്നിനെ സമീപിച്ചത്. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയെ സ്ഥാന ഭ്രഷ്ടനാക്കാൻ ഏറെ സഹായകമായ വ്യോമ വിലക്കുകൂടി നടപ്പിൽ വരുത്തണമെന്ന അപേക്ഷ കൂടി അവർ നാറ്റോക്ക് മുന്നിൽ സമർപ്പിച്ചു. രണ്ടു ലക്ഷത്തോളം രാഷ്ട്ര പൗരന്മാർ കൊല്ലപ്പെട്ട നരഹത്യയിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് സിറിയൻ ജനതക്കർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല, തുടർന്നുള്ള ഒരു ദശകത്തോളം തുടർന്നു നിന്ന മനുഷ്യക്കൊലയിൽ 25000 ബാല്യങ്ങളാണ് പൊലിഞ്ഞു പോയത്.

റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിന്റെ സഹായമില്ലാതെ ഇത്രയും ഭീമമായ നഷ്ടങ്ങൾ വരുത്തി വെക്കാൻ ബശ്ശാറുൽ അസദിന് സാധിക്കില്ലായിരുന്നുവെന്ന് നിസ്സംശയം പറയാം. 2015ൽ യുദ്ധ രംഗത്തേക്കിറങ്ങിയ പുടിന്റെ വരവോട് കൂടി ബശ്ശാറുൽ അസദിന്റെ കരുത്ത് ക്ഷയിച്ച് തുടങ്ങിയിരുന്നു. ഇറാനുമായി ചേർന്ന് മൂവർ സംഘം നടത്തിയ അക്രമ സംഭവങ്ങൾ തീർത്തും അപലപനീയമായിരുന്നു. ആശുപത്രികൾ, സ്കൂളുകൾ, കച്ചവടകമ്പോളങ്ങൾ തുടങ്ങി രാഷ്ട്ര സമ്പത്തിന്റെ പ്രധാന ഉറവിടങ്ങളെ നിർദാക്ഷിണ്യം തകർത്തുകളഞ്ഞു.

സിറിയയുമായി ഏറെ സാമ്യമുള്ള യുദ്ധത്തിനാണ് റഷ്യ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. അയൽരാജ്യമായ യുക്രൈനിലെ സ്കൂളുകളും ആശുപത്രികളും തകർക്കാനും നിരപരാധികളായ ജനക്കൂട്ടത്തെ കൊന്നൊടുക്കാനുമായി റഷ്യ ഇതിനോടകം മാരകായുദ്ധങ്ങൾ ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേവലം രണ്ടാഴ്ചകൾക്കുകള്ളിൽ മുപ്പത്തി ഏഴ് പേരെ കൊന്നൊടുക്കാൻ വേണ്ടി മാത്രം പതിനാലു തവണ മാരകായുധ പ്രയോഗം നടത്തിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ സ്ഥിരീകരിച്ചത്. റഷ്യൻ ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കീവിലെ ആശുപത്രിയിൽ നിന്ന് തന്റെ രോഗികളെ മോചിപ്പിച്ച ഡോക്ടറുടെ ചിത്രം ഇതിനോടകം വൈറലായിരുന്നു. ഇദ്ലിബ് പ്രവിശ്യയിലെ രണ്ട് ആശുപത്രികൾ തകർത്തതിന് പുടിനും അസദിനും രൂക്ഷ വിമർശനം നേരിട്ടിരുന്നു. ലക്ഷ്യം തെറ്റി വരുന്ന ബുള്ളറ്റുകൾ ഏൽക്കാതിരിക്കാൻ ഭൂഗർഭ താവളത്തിൽ അഭയം തേടണമെന്നാണ് ഉക്രൈൻ പൗരന്മാർക്ക് ലഭിച്ച സന്ദേശം. 2018ൽ നാല്പത്തിയെട്ട് മണിക്കൂറോളം നീണ്ടു നിന്ന വ്യോമാക്രണത്തിൽ നിന്നഭയം തേടിയ സിറിയയിലെ കിഴക്കൻ ഗോട്ടയിലെ നിരപരാധികളെ ഒാർമ്മിപ്പിക്കും വിധമാണ് ഉക്രൈനിലെ സംഭവങ്ങൾ.

ഉക്രൈനിൽ തുടർന്ന് കൊണ്ടിരിക്കുന്ന അക്രമ പരമ്പരകൾക്കിടെ ആണാവാക്രമണത്തിന് റഷ്യൻ പ്രധാനമന്ത്രി പുടിൻ ഉത്തരവിടുമോയെന്നതാണ് സൈന്യത്തലവന്മാരിൽ ആശങ്ക പരത്തുന്നത്. ഇന്ധനവും രാസവസ്തുക്കളും സമ്മിശ്രിതമായുള്ള തെർമോബാരിക് ബോംബുകൾ യുക്രൈനുമേൽ ഉപയോഗിച്ചാലുണ്ടാകുന്ന അനന്തരഫലം ദുരന്ത പൂർണ്ണമായിരിക്കുമെന്നാണ് പശ്ചിമരാഷ്ട്രത്തലവന്മാരുടെ നിരീക്ഷണം.

ആണാവായുധങ്ങൾക്ക് ശേഷം പ്രഹരശേഷിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തെർമോബാരിക് ബോംബുകൾ അലപ്പോയിൽ റഷ്യ വർഷിച്ചിരുന്നുവെങ്കിലും ഇന്നേ വരെ വിമർശനത്തിനും കുറ്റപ്പെടുത്തലിനും പുടിൻ വിധേയനായിട്ടില്ലെന്ന വസ്തുത എത്ര വിചിത്രമാണ്. ഇരുന്നൂറിലധികം ആയുധങ്ങൾ തങ്ങൾ സിറിയയിൽ പരീക്ഷിച്ചിട്ടുണ്ടെന്ന് നിസ്സാര ഭാവത്തോടെയാണ് റഷ്യൻ അധികൃതർ 2018ൽ ലോകത്തോട് വിളിച്ച് പറഞ്ഞത്.

പൗരന്മാർ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ അകാരണമായി ബോംബ് വർഷിപ്പിച്ചതിൽ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യു.എൻ റിപ്പോർട്ടിന്റെ കണ്ടെത്തൽ. സായുധാക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നായിരുന്നു റഷ്യൻ അധിനിവേശത്തിന് നാല് ദിവസം മുമ്പ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡിറക്ടർ കെന്നത്ത് റോത് പ്രസ്ഥാവിച്ചത്.

ഒരിക്കൽ കൂടി ചരിത്രം ആവർത്തിക്കുമ്പോൾ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ റഷ്യൻ സേന കാട്ടിക്കൂട്ടിയ നെറികേടുകൾ ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. നരനായാട്ട് നിർത്തലാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സംഘടിത പ്രവർത്തനങ്ങൾ അത്യന്താപേക്ഷികമാണെന്ന ആവിശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിറിയൻ ജനത. രാജ്യത്തിനുള്ളിൽ അസംഘടിതരായി മാറിയ ജനതയെ ഒന്നിപ്പിക്കാനും അടിയന്തര ചികിഝാ സഹായത്തിനുമായി നാൽപതോളം ഉക്രൈൻ സംഘടനകളാണ് പാശ്ചാത്യ രാഷ്ട്രങ്ങളോട് സഹായമഭർഥിച്ചിട്ടുള്ളത്.

വ്യോമതലത്തിൽ ശക്തമായ ആധിപത്യം നേടിയാൽ മാത്രമേ സമാധാനപൂർണ്ണമായ അന്തരീക്ഷം സ്ഥാപിക്കാൻ സാധിക്കുള്ളൂവെങ്കിലും റഷ്യൻ വ്യോമസേനയുമായി നേരിട്ടുള്ള പോരിന് താത്പര്യമില്ലെന്ന വിചിത്രവാദവുമായി നാറ്റോ ഉക്രൈനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. രാഷ്ട്ര വ്യോമപാതയിൽ വിഘ്നം സൃഷ്ടിക്കണമെന്ന ആവശ്യം പാശ്ചാത്യ രാജ്യങ്ങളുടെ നിഷ്ക്രിയത്വത്തെ ചൊല്ലിയുള്ള ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

നിലവിൽ ഉക്രൈനിലേക്ക് അയച്ച് കൊണ്ടിരിക്കുന്ന ആയുധശേഖരം നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. വിപ്ലവത്തിന്റെ തുടക്കകാലത്ത് തങ്ങൾക്ക് നിഷേധിക്കപ്പെട്ട എയർക്രാഫ്റ്റ് മിസൈലുകളും മറ്റു പടക്കോപ്പുകളും യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈനിലേക്ക് അയക്കുന്നതിനെ ചോദ്യം ചെയ്ത് ചില സിറിയൻ പൗരന്മാർ രംഗത്തെത്തിയിട്ടുണ്ട്.

റഷ്യയുടെ പിന്തുണയോടെ സിറിയൻ സേന നടത്തിയ നിരന്തര വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തടയാൻ സിറിയൻ പൗരന്മാർക്കാവശ്യമായി വന്ന എയർക്രാഫ്റ്റ് മിസൈലുകൾ നൽകാൻ ഒരു രാജ്യവും സമ്മതിച്ചില്ല.

കലാപം തുടങ്ങി ആറു മാസം പിന്നിട്ടിട്ട് പോലും സിറിയൻ ജനത അർഹിച്ച പരിഗണന പോലും ലഭിച്ചില്ലെന്നിരിക്കെ ഉക്രൈൻ പ്രതിരോധത്തോട് തത്ക്ഷണം പ്രതികരിച്ച പശ്ചാത്യരാജ്യങ്ങളുടെ നിലപാടിൽ വിവേചനത്തിന്റെ കരിനിഴൽ വ്യക്തമായി കാണാം. അന്ന് സിറിയയിൽ ഗൗരവമേറിയ നടപടികൾ സ്വീകരിക്കാൻ പശ്ചാത്യ രാജ്യങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ ഉക്രൈൻ പൗരന്മാരെ നിഷ്കരുണം കൊന്നൊടുക്കാൻ റഷ്യൻ സേന ധൈര്യം കാട്ടില്ലായിരുന്നു. യൂറോപ്പിൽ ശത്രുവായി മാറുന്ന റഷ്യ സിറിയയിൽ എങ്ങനെ മിത്രമായി അവതരിക്കപ്പെടുന്നുവെന്ന സിറിയൻ പൗരന്മാരുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ വായമൂടിക്കെട്ടിയിരിക്കുകയാണ് ലോക ജനത. യുദ്ധത്തിൽ എന്ത് സംഭവിച്ചാലും നിരപരാധികളായ രാഷ്ട്ര പൗരന്മാർ വലിയ വില നൽകേണ്ടി വരുമെന്നതിൽ സംശയമില്ല.

വിവ- ആമിർ ഷെഫിൻ

Related Articles