Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് താലിബാന്‍- ചിത്രങ്ങള്‍ കാണാം

അഫ്ഗാനില്‍ എതിരാളികളില്ലാതെ ഭരണത്തിലേറിയ താലിബാന്റെ മുന്നിലെ വെല്ലുവിളികളില്‍ പ്രധാനപ്പെട്ടതായിരുന്നു ലഹരിക്കടിപ്പെട്ടവരെയും അധോലോക മയക്കുമരുന്ന് മാഫിയകളെയും ഇല്ലായ്മ ചെയ്യുക എന്നത്. ഇക്കാര്യം ലക്ഷ്യമിട്ട് ബലപ്രയോഗത്തിലൂടെയാണെങ്കിലും ലഹരി തുടച്ചുനീക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ താലിബാന്‍.

രാത്രിയാകുമ്പോള്‍ ഇത്തരം ലഹരി സംഘങ്ങള്‍ ക്യാംപ് ചെയ്യാറുള്ള ഒഴിഞ്ഞ സ്ഥലങ്ങളും പാലത്തിന്റെ താഴെയുള്ള കേന്ദ്രങ്ങളും തേടി പൊലിസ് റെയ്ഡ് നടത്തി. കാബൂളിലെ തിരക്കേറിയ നഗര പാലങ്ങള്‍ക്ക് താഴെ, മാലിന്യക്കൂമ്പാരങ്ങള്‍ക്കും മലിനജലത്തിന്റെ അരുവികള്‍ക്കുമിടയില്‍ നൂറുകണക്കിന് ഭവനരഹിതരായ ആളുകളാണ് ഹെറോയിനും കഞ്ചാവും മറ്റും ഉപയോഗിക്കാറുള്ളത്. ഇവരെയെല്ലാം ബലപ്രയോഗത്തിലൂടെ ലഹരി പുനരധിവാസ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണിപ്പോള്‍.

ഡീ അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട ധാരാളം പുരുഷന്മാര്‍ മാനസിക രോഗലക്ഷണങ്ങളുള്ളവരാണ്. അവരെ ശാന്തരാക്കാന്‍ കൈകള്‍ ബന്ധിച്ച് സെല്ലുകളിലടച്ചിരിക്കുകയാണ്. അതേസമയം, അക്രമാസക്തരായ ഇത്തരം രോഗികളെ ശാന്തരാക്കാന്‍ കര്‍ശന മര്‍ദ്ദന മുറകള്‍ ഉപയോഗിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് പറയുകയാണ് ഡോക്ടര്‍മാര്‍.

ആഗസ്റ്റ് 15ന് താലിബാന്‍ അധികാരം ഏറ്റെടുത്ത ഉടന്‍, മയക്കുമരുന്നിന് അടിപ്പെട്ടവരുടെ പ്രശ്‌നം കര്‍ശനമായി നിയന്ത്രിക്കാനുള്ള അവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് താലിബാന്‍ ആരോഗ്യ മന്ത്രാലയം ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരത്തിലുള്ളവരെ ചികിത്സിക്കാന്‍ ലഹരി ചികിത്സ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായിരുന്നു നിര്‍ദേശം.

യുദ്ധവും അധിനിവേശവും പട്ടിണിയും മൂലം രാജ്യത്തെ പ്രക്ഷുബ്ധമായ ഭൂതകാലത്താല്‍ അഫ്ഗാന്‍ ജീവിതങ്ങള്‍ മങ്ങിയ കണ്ണും മെലിഞ്ഞ ശരീരവുമായി മാറിയിരുന്നു. അഫ്ഗാനിസ്ഥാനിലെ വിശാലമായ പോപ്പി പാടങ്ങളാണ് ലോകത്തിലെ മിക്ക ഹെറോയിന്റെയും ഉറവിടം. കൂടാതെ രാജ്യം ഇതിന്റെ പ്രധാന മെത്ത വിതരണ നിര്‍മ്മാതാക്കളായും ഉയര്‍ന്നു. ഇത് രണ്ടും രാജ്യത്തുടനീളം വലിയ മയക്കുമരുന്ന് ആസക്തിക്ക് കാരണമായി.

നിയമവിരുദ്ധമായ കറുപ്പ് വ്യാപാരം അഫ്ഗാനിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെയും അതിന്റ അതിന്റെ തകര്‍ച്ചയെയും ഇഴപിരിഞ്ഞു ബന്ധപ്പെട്ടിരിക്കുകയാണ്. പോപ്പി കര്‍ഷകര്‍ താലിബാന്റെ പ്രധാന ഗ്രാമീണ മണ്ഡലത്തിന്റെ ഭാഗമാണ്, കൂടാതെ മിക്കവരും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

പരസ്യമായി, താലിബാന്‍ എല്ലായ്‌പ്പോഴും മയക്കുമരുന്ന് വ്യാപാരവുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ട്. 2000-2001 കാലഘട്ടത്തില്‍, യുഎസ് അധിനിവേശത്തിന് മുമ്പ്, കറുപ്പ് ഉല്‍പാദനത്തില്‍ വിജയകരമായ നിരോധനം നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ അത് തുടര്‍ന്നുപോരുന്നതില്‍ പരാജയപ്പെട്ടു.

കഴിഞ്ഞയാഴ്ച താലിബാന്‍ സംഘം കാബുവിലെ ഗുസര്‍ഗ പ്രദേശത്തെ ഒരു പാലത്തിനടിയിലുള്ള മയക്കുമരുന്ന് താവളത്തില്‍ ഒരു റെയ്ഡ് നടത്തി. ചാട്ടവാറും വടിയും മറ്റും ഉപയോഗിച്ച് അവര്‍ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. ചിലയാളുകള്‍ മയങ്ങിവീണു. ചിലര്‍ ലഹരിയുടെ മത്തില്‍ കിടക്കുകയായിരുന്നു. പുക വലിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു പലരും. ഇവരെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ കയ്യിലുള്ള അവസാനത്തെ മരുന്നും ഉപയോഗിക്കുകയായിരുന്നു അവര്‍.

‘അവര്‍ നമ്മുടെ നാട്ടുകാരാണ്, അവര്‍ ഞങ്ങളുടെ കുടുംബമാണ്, അവരുടെ ഉള്ളില്‍ നല്ല ആളുകളുണ്ട്. ദൈവം ഉദ്ദേശിച്ചാല്‍, ആശുപത്രിയിലെ ആളുകള്‍ അവരോടൊപ്പം നന്നായി പെരുമാറുകയും അവരെ സുഖപ്പെടുത്തുകയും ചെയ്യും’ -താലിബാന്‍ വക്താവ് ഖാരി ഫിദായി പറഞ്ഞു. തങ്ങളെ വെറുതെവിട്ടാല്‍ ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് അപ്പോള്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു.

ആകെ 150ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ആദ്യം ജില്ല പൊലിസ് സ്റ്റേഷനിലേക്കും പിന്നീട് ചികിത്സ കേന്ദ്രങ്ങളിലേക്കും മാറ്റി. കാബൂളിലെ അവിസെന്ന മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയത്. നേരത്തെ ഇവിടെ യു.എസിന്റെ സൈനിക താവളമായിരുന്നു. പിന്നീട് 2016ലാണ് ഇത് ലഹരി ചകിത്സ കേന്ദ്രമാക്കി മാറ്റിയത്. ഇപ്പോള്‍ ഇവിടെ 1000 പേരെ ഉള്‍കൊള്ളാന്‍ കേന്ദ്രത്തിന് കഴിയും.

പുരുഷന്മാരെ കുളിപ്പിച്ച് അവിടുത്തെ വസ്ത്രം ധരിപ്പിച്ചു. അവരുടെ തല മുണ്ഡനം ചെയ്തു. 45 ദിവസത്തെ ചികിത്സയാണ് ഇവിടെ നല്‍കുന്നത്. ഇവരുടെ അസ്വാസ്ഥ്യവും വേദനയും ലഘൂകരിക്കുന്നതിന് ചില മരുന്നുകള്‍ ഉപയോഗിച്ച് മാറ്റിയെടുക്കുമെന്ന് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ഡോ. വഹീദുല്ല പറഞ്ഞു. ആശുപത്രിയില്‍ ഇത്തരക്കാര്‍ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഉടന്‍ തന്നെ ശമ്പളം നല്‍കുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘താലിബാന് ഈ വിഷയത്തില്‍ വിശാലമായ ലക്ഷ്യങ്ങളുണ്ട്. ‘ഇത് ഒരു തുടക്കം മാത്രമാണ്, അടുത്തതായി ഞങ്ങള്‍ ഇത്തരം കൃഷിക്കാരെ ലക്ഷ്യമിട്ട് നീങ്ങും. ശരീഅത്ത് നിയമപ്രകാരം ഞങ്ങള്‍ അവരെ ശിക്ഷിക്കും’ റെയ്ഡിന് നേതൃത്വം നല്‍കിയ ഓഫീസര്‍ കൂടിയായ ഖാരി ഗഫൂര്‍ പറഞ്ഞു.

ഇത്തരത്തില്‍ റെയ്ഡ നടന്ന ഒരു കേന്ദ്രത്തിലേക്ക് അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ഫിലിപ് ദാനക്ക് അപൂര്‍വമായിട്ട് പ്രവേശനം ലഭിച്ചു. അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

 

അവലംബം: അല്‍ജസീറ

Related Articles