Current Date

Search
Close this search box.
Search
Close this search box.

മനുഷ്യന്റെ കാമഭ്രാന്തിന് പരിഹാരമുണ്ടൊ?

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ വിധി പ്രസ്താവിക്കവെ, നമ്മുടെ പരമോന്നത നീതിപീഡം ഉയർത്തിയ സുപ്രധാനമായ ചോദ്യമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഓരോ 17 മിനിറ്റിലും അതിക്രൂരമായ ലൈംഗിക പീഡനം നടക്കുന്നതായി ക്രൈം റികാർഡ് ബ്യൂറൊ ഓഫ് ഇന്ത്യയുടെ 2022 ലെ റിപ്പോർട്ട് പറയുന്നു. നമ്മുടെ പത്ര മാധ്യമങ്ങൾ എടുത്ത് നോക്കിയാൽ വ്യക്തമാവുന്ന അതേ കാര്യം ക്രൈം റികാർഡ് ബ്യൂറോയും ഊന്നിപ്പറഞ്ഞു എന്ന് മാത്രം.

രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമത്തിന്റെ ഭീബത്സത കണ്ട് രോശകുലനായ ന്യായാധിപന്റെ ചോദ്യമാണിതെങ്കിലും, ഈ കാമഭ്രാന്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിശകലനം ചെയ്ത് പരിഹാര മാർഗ്ഗങ്ങൾ നടപ്പാക്കേണ്ടത് ദേശനിവാസികളേയും ദേശത്തേയും സ്നേഹിക്കുന്നവരുടെ ബാധ്യതയാണ്. ഏതാനും ദശകങ്ങൾ മുമ്പ് വരെ നമുക്ക് തീർത്തും അന്യവും അപരിഷ്കൃതമായ ഈ കൃത്യം സമൂഹത്തിൽ ഇത്ര വ്യാപകമായതെങ്ങനെ എന്ന് പഠനവിധേയമാക്കേണ്ടതുണ്ട്.

ഇന്ത്യയിൽ നിലനിൽക്കുന്ന ചാതുർവർണ്യ വ്യവസ്ഥ കാരണം ഉയർന്ന ജാതിക്കാർ താഴ്ന്ന വിഭാഗത്തെ മറ്റു പലതരം പീഡനങ്ങൾക്കിരയാക്കുന്നത് പോലെ, അവരെ കൂട്ട ബലാൽസംഘത്തിനിരയാക്കുകയും അതിന്ശേഷം നിഷ്ടൂരം വധിച്ചുകളയും ചെയ്യുന്ന സംഭവം സംഘ്പരിവാർ അധികാരത്തിൽ വന്നതിന് ശേഷം വർധിച്ചിരിക്കുകയാണ്. അന്യജാതിയിൽപ്പെട്ടവർ പ്രണേതാക്കളായാലും സ്ഥിതി ഇത് തന്നെ. ഉത്തരേന്ത്യയിൽ ഇത് പതിവ് കാഴ്ചകളായി മാറിയിരിക്കുന്നു.

പ്രായ ലിംഗ ഭേദമന്യേ എല്ലാവരേയും കെണിയിലകപ്പെടുത്തുന്ന ചതിക്കുഴിയാണ് ഇലക്ട്രോണിക് മാധ്യമങ്ങൾ. അശ്ലീലതയുടെ എന്തെല്ലാം കാഴ്ചകളാണ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസരണം ചെയ്യുന്നതെന്ന് ആലോചിച്ചാൽ കാമഭ്രാന്തിന് പ്രലോഭിപ്പിക്കുന്ന മറ്റൊരു ഘടകം, ഇതാണെന്ന കാര്യത്തിൽ സംശയമില്ല. സിനിമയുടെ സ്വാധീനവും ഇതിൽ എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

സമൂഹത്തിൽ ഉന്നത പദവിയുലുള്ളവരുടെ വഴിവിട്ട ലൈംഗിക ബന്ധങ്ങൾ, യുവജനതയെ സംബന്ധിച്ചേടുത്തോളം ലൈംഗിക ആഭാസത്തിനുള്ള മറ്റൊരു പ്രേരണയാണ്. ഇതിന് കൂട്ട്പിടിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് രാജ്യത്ത് നിലനിൽക്കുന്നത്.

പ്രത്യാഘാതങ്ങൾ
ലൈംഗികാതിക്രമങ്ങളുടെ പ്രത്യാഘാതങ്ങൾ നാം ദിനേന കാണുന്ന കാര്യമാണ്. പരശ്ശതം ഇരകളുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ അക്കാര്യം ബോധ്യമാവുന്നതേയുള്ളു.  അത്തരക്കാരുടെ ജീവിതം തന്നെ ഹോമിക്കപ്പെടുന്നു. പിന്നീട് ഇവർ ക്രിമിലുകളായി ജീവിക്കേണ്ടിവരുന്ന അവസ്ഥ എത്ര ദാരുണമാണ്.

പ്രണയപ്പകമൂലമുണ്ടാവുന്ന കൊലപാതകങ്ങളും ആത്മഹത്യകളും ദിനേന വർധിച്ച്കൊണ്ടിരിക്കുന്നു. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും കളംമാറിചവിട്ടൽ സോഷ്യൽ മീഡിയയുടെ കാലത്ത് പുതുമയില്ലാത്ത കാര്യമാണ്. പ്രണയം നിരസിച്ചതിന്റെ പേരിൽ സ്വയം ജീവനൊടുക്കുന്ന അവസ്ഥ, തട്ടികൊണ്ട്പോകൽ ഇതൊക്കെ പതിവ് കാഴ്ചകൾ.

പരിഹാര മാർഗ്ഗങ്ങൾ
യുവത്വത്തിലേക്ക് കടക്കുന്നതോടെ വിവാഹത്തിലേർപ്പെടാനുള്ള സാഹചര്യം കുടുംബാംഗങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ന് യുവതി യവാക്കളിൽ കുടുംബ ജീവിതത്തോടുളള വിരക്തി പ്രകടമാണ്. കുടുംബ ജീവിതം ഒരു തരം തടവറപോലെയാണൊ എന്ന് അവർ സംശയിക്കുന്നു. അവഹേളനയും പ്രാരാബ്ദങ്ങളുമാണ് അതിന്റെ ബാക്കിപ്പത്രം എന്ന് അവർ കരുതുന്നു. ഈ തെറ്റിദ്ധാരണ നീക്കി, പരസ്പരം താങ്ങും തണലുമാവുന്നതിന്റെ രംഗവേദിയാണ് കുടുംബമെന്ന് മുതിർന്നവർ ജീവിതമാതൃകളിലൂടെ കാണിച്ചുകൊടുത്തെ പറ്റൂ.

ഉദാരവൽക്കരണത്തിന്റെയും ലിബറൽ ചിന്താഗതികളുടേയും ഫലമായി ലിംഗസമത്വം, ഉദാര ലൈംഗികത തുടങ്ങിയ വീക്ഷണങ്ങൾ കാമ്പസുകളിൽ തഴച്ചുവളരുകയാണ്. ലൈംഗികാഭാസങ്ങൾക്ക് തടയിടാനുള്ള വഴി കടുത്ത ശിക്ഷാ നിയമം തന്നെയാണ്. അഴകൊഴുമ്പൻ നിയമവും അതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ടെങ്കിൽ, അത് തുടർന്ന്കൊണ്ടിരിക്കും. വിദ്യാഭ്യാസ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുകയും അതിന്റെ വരുംവരായ്കൾ യുവതലമുറയെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീകളുടെയും മീഡിയകളുടെയും സ്വയം നിയന്ത്രണവും പ്രധാനം തന്നെയാണ്.

പരലോക ബോധത്തിലധിഷ്ടിതമായ മുല്യങ്ങൾ കരുപിടിപ്പിക്കുകയാണ് കാമഭ്രാന്തിനുള്ള മറ്റൊരു പരിഹാരം. ലൈംഗികതയും മൂല്യങ്ങളും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മൂല്യങ്ങളെ നിരാകരിക്കുന്നത് പരലോകത്ത് കടുത്ത ശിക്ഷക്ക് വിധേമാവേണ്ടിവരുമെന്ന ബോധമാണത്. മനുഷ്യ മനസ്സുകളെ മാറ്റാനുള്ള ഏറ്റവും നല്ല വഴി ബോധവൽക്കരണം തന്നെയാണ്. പ്രവചകനോട് തനിക്ക് അവിഹിത ബന്ധത്തിന് അനുവാദം നൽകാൻ ആവശ്യപ്പെട്ട അനുചരനോട്, തിരുമേനിയുടെ പ്രതികരണം നിനക്ക് മാതാവില്ലേ ? സഹോദരിമാരില്ലേ ? നീ അവരെ വ്യഭിചരിക്കുമൊ എന്നായിരുന്നു.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles