Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍,ഹോങ്കോങ്,ഫലസ്തീന്‍: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കത്തുമ്പോള്‍

ഫലസ്തീനിലെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്,കശ്മീരിലെ രക്തചൊരിച്ചില്‍ വര്‍ധിക്കുകയാണ്,ഹോംഗ്‌കോംഗിലെ ജനകീയ പ്രക്ഷോഭവും വര്‍ധിക്കുന്നു. ഈ മുന്ന് കുത്തുകളും എങ്ങിനെ നമുക്ക് പരസ്പരം ബന്ധിക്കാനാവും ? ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?

തീര്‍ച്ചയായും ഉണ്ട്, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൂര്യന്‍ ഒരിക്കലും അസ്തമിക്കില്ല. എല്ലാ സാമ്രജ്യങ്ങള്‍ക്കും അനിവാര്യമായ പോലെ അതിന്റെ അരാജകത്വവും സംഘര്‍ഷവും എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കും.’ബ്രിട്ടീഷ് സാമ്രാജ്യം വിതച്ച കുഴപ്പങ്ങള്‍ ലോകം കൊയ്യുകയാണ്.’ അടുത്തിടെ ആമി ഹോക്കിങ്‌സ് എഴുതിയ വരികളാണിത്. ഹോങ്കോങിലും കശ്മീരിലും ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ പ്രശ്‌നങ്ങള്‍ക്ക് സാധാരണക്കാര്‍ ഇപ്പോഴും വലിയ വില നല്‍കേണ്ടി വരുന്നത്.

ഭരണം എളുപ്പമാക്കാന്‍ ശത്രുതയും പരസ്പര വിയോജിപ്പുകളും പടര്‍ത്തിയാണ് ബ്രിട്ടീഷ് സാമ്രാജ്യം എല്ലായിടത്തും ഭരണം നടത്തിയത്.ഇത്തരം ദുരന്തങ്ങള്‍ക്കുള്ള നിലം ഒരുക്കിയതിനു ശേഷമാണ് അവര്‍ പ്രദേശം വിട്ടുപോയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ചൈനയിലും അറബ് ലോകത്തും ഉയര്‍ന്നു വന്ന കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ച രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനോ ജനാധിപത്യത്തിനോ കാരണമായില്ല.

കശ്മീരില്‍ കൊളോണിയല്‍ ഇന്ത്യയുടെ വിഭജന സമയത്ത് രക്ഷതചൊരിച്ചില്‍ അവശേഷിപ്പിച്ചാണ് ബ്രിട്ടീഷുകാര്‍ വിട്ടുപോയത്.ഫലസ്തീനില്‍ യൂറോപ്യന്‍ കുടിയേറ്റ കോളനിയാക്കി അവശേഷിപ്പിച്ചാണ് അവര്‍ പോയത്. ഫലസ്തീനികളെ പീഡിപ്പിക്കാനും അവര്‍ക്ക് പകരം ഭരണം നടത്താനും അതിന് ഇസ്രായേല്‍ എന്നു പേരിടുകയും ചെയ്തു.

ഹോംഗോഗില്‍, കോസ്‌മോപൊളിസ് എന്ന രൂപത്തിലായിരുന്നു അത്. അതിന് യഥാര്‍ത്ഥത്തില്‍ ഒരു സ്വതന്ത്ര അസ്തിത്വം ഇല്ല. അത് ചൈനയുടെ ഭാഗവുമല്ല.

പതിറ്റാണ്ടുകളായി തലമുറകള്‍ക്ക് രക്തചൊരിച്ചിലിനും ആക്രമണങ്ങള്‍ക്കും വകയുണ്ടാക്കി, അവര്‍ ബ്രിട്ടീഷ് പതാകയും എടുത്ത് പോകുകയാണ് അവര്‍ ചെയ്തത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ചരിത്രമോ മുന്‍ കാലങ്ങളില്‍ കഴിഞ്ഞുപോയതോ അല്ല, അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

ഒടുവില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍

വിരോധാഭാസമെന്തെന്നാല്‍, ഇന്ന് ബ്രിട്ടന്‍ സ്വയം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ബ്രക്‌സിറ്റ് പരാജയം അതിനെ കീറിമുറിക്കുന്നു.
രാജ്യത്തെ നോക്കി അതിന്റെ കാവ്യനീതിയില്‍ അത്ഭുതപ്പെടുന്നു. മുന്‍ സാമ്രാജ്യത്വത്തെ വേട്ടയാടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വത്തിന്റെ ഭൂതകാലത്തെ ഇന്ന് ബ്രിട്ടന്‍ മുഖാമുഖം കാണുന്നു. ഐറിഷ്,സ്‌കോട്ടിഷ് എന്നിവര്‍ ഇംഗ്ലീഷ് ദേശീയവാദികളെയും അവരുടെ അസാധാരണവാദത്തിലും വിശ്വാസത്തെയും നിരകരിക്കുന്നു.

ചിലപ്പോള്‍ യുനൈറ്റഡ് കിങ്ഡത്തിന്റെ അന്തിമ പതനത്തിന് നമ്മുടം ജന്മത്തില്‍ നാം സാക്ഷിയായേക്കും. എന്നാല്‍, ആ കൊച്ചു ദ്വീപിന് ഒരു കാലമുണ്ടായിരുന്നു. അമേരിക്കയുടെ പടിഞ്ഞാറ് മുതല്‍ ഏഷ്യയിലേക്കും തുടര്‍ന്ന് ഓസ്‌ട്രേലിയയും അതിന്റെ കിഴക്ക് ഭാഗവും ഭരിച്ച ഒരു കാലമുണ്ടായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭീകരത ലോകത്തെ മാത്രമല്ല നശിപ്പിക്കുക മാത്രമല്ല ചെയ്തത്. അതിപ്പോഴും തുടരുകയാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇന്ന് കശ്മീരിലും ഹോങ്കോങിലും ഫലസ്തീനിലും നാം കാണുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലും മൂന്ന് തരം ജനങള്‍,സംസ്‌കാരം,ഓര്‍മകള്‍ എന്നിവയാണുള്ളത്. ഇവര്‍ മൂന്നു കൂട്ടരും കൊളോണിയല്‍ കാലഘട്ടത്തില്‍ അവരുടെ കോളനിയില്‍ താമസിക്കാന്‍ വിസമ്മതിച്ചവരാണ്. അധികാരത്തെ ചെറുക്കാനുള്ള അവരുടെ ശക്തമായ ഇഛാശക്തി മൂലം അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.

ചൈനയുമായുള്ള ഒന്നാം ഒപിയം യുദ്ധത്തിനു ശേഷമാണ് ഹോംഗോംഗ് ബ്രിട്ടന്‍ കൈവശപ്പെടുത്തുന്നത്. പിന്നീട് അത് ബ്രിട്ടന്റെ പ്രമുഖ വ്യാപാര മിലിട്ടറി ഔട്ട്‌പോസ്റ്റ് ആയി മാറ്റി. 1997ല്‍ ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനക്ക് കൈമാറി. എന്നാല്‍ എട്ട് മില്യണ്‍ ജനങ്ങളുള്ള അവരെ ഒരു രാഷ്ട്രമായി പരിഗണിക്കാന്‍ ബ്രിട്ടനും ചൈനയും തയാറായില്ല.

1846നു ശേഷമാണ് കശ്മീര്‍ ബ്രിട്ടന്റെ കീഴിലാവുന്നത്. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതോടെ ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിനത്തിലേക്ക് കശ്മീരിനെ വലഞ്ഞു. കൊളോണിയല്‍ കാലഘട്ടത്തിന് ശേഷം ഇരുരാജ്യങ്ങളും കശ്മീരിനായി അവകാശവാദമുന്നയിച്ചു. ഇവിടെയും 13 മില്യണ്‍ കശ്മീരികളെക്കുറിച്ച് ഇന്ത്യയും പാകിസ്താനും മറന്നു. ഇരു രാജ്യങ്ങളില്‍ നിന്നും കശ്മീരിനെ അടിസ്ഥാനപരമായി വ്യത്യസ്തമാക്കുന്നു.

ഒന്നാം ലോക യുദ്ധത്തിന് ശേഷമാണ് ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ 1920നു ശേഷമാണ് ഫലസ്തീന്‍ ബ്രിട്ടന്റെ കീഴിലാവുന്നത്. അതിനു മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജ്യം സയണിസ്റ്റ് പട്ടാളത്തിന്റെ ഭരണത്തിനു കീഴിലായിരുന്നു. നൂറ്റാണ്ടുകളായി ബ്രിട്ടനും സയണിസ്റ്റ് സൈന്യത്തിനുമെതിരെ ചെറുത്തുനിന്ന് പടവെട്ടുന്ന ഫലസ്തീനികളും ഇന്ന് അത് തുടരുകയാണ്. കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഏറ്റവും ധീരവും അചഞ്ചലവുമായ ചരിത്രങ്ങളിലൊന്നായാണ് ഫലസ്തീന്റെ ചെറുത്തുനില്‍പ്പിനെ ലോകത്ത് രേഖപ്പെടുത്തിയത്.

അവലംബം: അല്‍ജസീറ

Related Articles