Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസിന്റെ പോഡികാസ്റ്റില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ സ്‌കൂളുകളിലെ ഇസ്ലാമിക വത്കരണം എന്ന പേരില്‍ ഒരു ലേഖനം വന്നു. സ്‌കൂളില്‍ അധ്യാപികയായ ഒരു മുസ്ലിം സ്ത്രീ ഹിജാബ് ധരിച്ചു സ്‌കൂളിലെത്തിയപ്പോള്‍ സംഭവിച്ച ചര്‍ച്ചകളാണ് പോഡ്കാസ്റ്റിലെ ഇതിവൃത്തം.

വിവാഹം കഴിഞ്ഞ ശേഷം അവള്‍ ശിരോവസ്ത്രം ധരിക്കുന്നത് പുതിയ ഭര്‍ത്താവ് അവളെ നിയന്ത്രിക്കുന്നുവെന്നതിന്റെയും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നുമാണ് അവളുടെ അമുസ്ലിം സഹപ്രവര്‍ത്തകര്‍ വ്യാഖ്യാനിച്ചത്. യഥാര്‍ത്ഥത്തില്‍, പോഡ്കാസ്റ്റില്‍ വിശദീകരിക്കുന്നതുപോലെ, അവള്‍ മുമ്പ് ഹിജാബ് ധരിച്ചിരുന്നില്ല, കാരണം അവള്‍ അത് ധരിക്കുന്നതിനെ ഭയപ്പെട്ടിരുന്നു. അതിനോടുള്ള ആളുകളുടെ പക്ഷപാതപരമായ പ്രതികരണങ്ങള്‍ മൂലമായിരുന്നു അത്.

ഹിജാബ് ധരിച്ചാല്‍ താന്‍ നേരിട്ടേക്കാവുന്ന ഇസ്ലാമോഫോബിക് പ്രത്യാഘാതങ്ങളെ ഭയക്കാതെ തനിക്കിരിക്കാന്‍ കഴിയുന്ന ഒരു സുരക്ഷിത സ്ഥലമാണ് സ്‌കൂള്‍ എന്ന് അവള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നിയപ്പോള്‍ മാത്രമാണ് അവള്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങിയത്. പടിഞ്ഞാറില്‍ ശിരോവസ്ത്രം ധരിക്കുക എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും പ്രകടമായ പ്രതീകം. യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിച്ചതും ഇതിനെ തന്നെയാണ്.

മുസ്ലീം സ്ത്രീകള്‍ അവരുടെ തല സ്വയം മറയ്ക്കുന്ന രീതികള്‍ വൈവിധ്യമാര്‍ന്നതാണ്, ചിലര്‍ മുഖത്തെ മൂടുപടം അല്ലെങ്കില്‍ നിഖാബ് ഉപയോഗിക്കുന്നു. ചിലര്‍ തലമുടിയും ശരീരത്തിന്റെ മുകള്‍ഭാഗവും ശിരോവസ്ത്രമോ ഹിജാബോ ഉപയോഗിച്ച് മറയ്ക്കുന്നു. മുസ്ലീം സ്ത്രീകളെപ്പോലെ തന്നെ, ഹിജാബും വൈവിധ്യമാര്‍ന്ന നിറങ്ങളിലും ശൈലികളിലും ഫാഷനുകളിലും വരുന്നുണ്ട്. കൂടാതെ സ്ഥലവും സമയവും ട്രെന്‍ഡും അനുസരിച്ച് രൂപപ്പെടുത്തിയവയുമുണ്ട്.

ചില ആളുകള്‍ ഹിജാബിനെ ലിംഗ അസമത്വത്തിന് തുല്യമായാണ് കാണുന്നത്. അത് സാമൂഹിക ഐക്യത്തിന് ഭീഷണിയാണെന്നും ഇസ്ലാമിക തീവ്രവാദത്തിന്റെ പര്യായമാണെന്നും പറയുന്നു. ഇത്തരത്തില്‍ യു.കെയിലും ലോകമെമ്പാടും മുസ്ലിം സ്ത്രീകള്‍ക്കെതിരെ വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും ഒരു കാലാവസ്ഥയെയാണ് ഇതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ അനുമാനങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണ്. തല മറക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്ക് മൂടുപടം ഉള്‍ക്കൊള്ളുന്നത് ഒന്നിലധികം അര്‍ത്ഥങ്ങളാണ്. ഇത് ധരിക്കുന്നവരില്‍ പലര്‍ക്കും പര്‍ദ്ദ അല്ലെങ്കില്‍ ഹിജാബ് ഒരു നിഷ്‌ക്രിയ വസ്ത്രമല്ലെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. ഇത് പലപ്പോഴും സ്ത്രീകളുടെ സ്വത്വം നിര്‍ണയിക്കുന്ന സുപ്രധാനവും അവിഭാജ്യവുമായ ഘടകവും വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ പ്രകടനവുമാണ്.

ശിരോവസ്ത്രം ധരിക്കുന്നത് മോചനം നല്‍കും

ചില സ്ത്രീകള്‍ക്ക്, ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത് പോലെ, ഹിജാബ് അവരെ ശാക്തീകരിക്കുകയാണ്. യു.കെയില്‍ നിഖാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകളുമായി ഞങ്ങള്‍ ചില അഭിമുഖങ്ങള്‍ നടത്തി. ‘ലോകത്തിലെ ചില സ്ഥലങ്ങളില്‍ ചില സഹോദരിമാര്‍ ഇത് ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ഞാന്‍ നിഷേധിക്കില്ല. ഇത് ശരിയല്ല. എന്നാല്‍ എപ്പോള്‍ ധരിക്കണമെന്നും എപ്പോള്‍ അഴിക്കണമെന്നും ഞാനാണ് തീരുമാനിക്കേണ്ടത്. കറുപ്പും വെളുപ്പും മാത്രമല്ല, ഏത് നിറങ്ങളാണ് ധരിക്കേണ്ടതെന്ന് ഞാന്‍ തിരഞ്ഞെടുക്കുന്നു’- ജാസ്മിന്‍ എന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു:

മറ്റൊരു സ്ത്രീ ഖദീജ പറയുന്നു: ‘ഇതു ഗംഭീരമാണ്! ഇതൊരു മനോഹരവും മതപരവുമായ ഫാഷന്‍ പ്രസ്താവനയാണ്. വൈവിധ്യമാര്‍ന്ന നിറങ്ങളും മെറ്റീരിയലുകളും പ്രിന്റുകളും നിറഞ്ഞ മഫ്തകള്‍ എന്റെ പക്കലുണ്ട്. ഞാന്‍ അവയെ എന്റെ വസ്ത്രങ്ങളുമായി പൊരുത്തപ്പെടുത്തുകയും എല്ലാ ദിവസവും വ്യത്യസ്തമായ ശൈലിയില്‍ അവ ധരിക്കുകയും ചെയ്യുന്നു’.

ഈ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, തല മറക്കുന്നത് അവരുടെ ശരീരത്തിന് മേല്‍ അവര്‍ക്കുള്ള നിയന്ത്രണവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സ്റ്റീരിയോടൈപ്പിക്കല്‍ വീക്ഷണങ്ങളാല്‍ വരച്ചിരിക്കുന്ന നിഷ്‌ക്രിയവും അടിച്ചമര്‍ത്തപ്പെട്ടതുമായ ഇരകളുടെ നേര്‍ വിപരീതമാണിത്.

തല മറക്കുന്നത് സങ്കീര്‍ണ്ണമായേക്കാം

മറ്റ് സ്ത്രീകള്‍ക്ക്, ഇത് കൂടുതല്‍ സൂക്ഷ്മമായ അനുഭവമായിരിക്കും. ‘ഒരു മുസ്ലീം സ്ത്രീയെന്ന നിലയില്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടാതിരിക്കാന്‍ അല്ലെങ്കില്‍ പലപ്പോഴും വരുന്ന ലിംഗപരമായ ഇസ്ലാമോഫോബിയയെ അഭിമുഖീകരിക്കുന്നത് തടയാന്‍, സാംസ്‌കാരികമായി വ്യക്തമല്ലാത്ത രൂപത്തില്‍ തല മറക്കാനുള്ള വഴികള്‍ എങ്ങനെയാണ് അന്വേഷിച്ചതെന്ന് ഒരു ഫ്രഞ്ച് രാഷ്ട്രീയക്കാരി ഞങ്ങളോട് പറഞ്ഞു. അത് കൈകാര്യം ചെയ്യാനുള്ള വഴികള്‍ താന്‍ കണ്ടെത്തുന്നുണ്ടെന്ന് അവള്‍ പറഞ്ഞു.

ഞാന്‍ ശിരോവസ്ത്രം ധരിക്കാറില്ല. പകരം തൊപ്പി, ബെററ്റ്, തുടങ്ങി ഫ്രഞ്ച് സാംസ്‌കാരവുമായി ഒത്തിണങ്ങുന്ന എന്തെങ്കിലും കൊണ്ടാണ് ഞാന്‍ എന്റെ മുടി മറയ്ക്കുന്നത്.

ഫാഷന്‍ ഡിസൈനറും ബ്ലോഗറുമായ ഹന താജിമ ഇതിന്റെ വെല്ലുവിളികളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാചാലയായി. അടുത്തിടെ അവരുടെ ഒരു പോസ്റ്റില്‍, ഒരു വശത്ത്, എന്തുകൊണ്ടാണ് ആരും ആദ്യം തല മറക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാകാത്ത ആളുകളുണ്ടെന്ന് അവള്‍ പറഞ്ഞു. ഇത് സ്ത്രീകളെ നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു മാര്‍ഗമായാണ് അവര്‍ ശിരോവസ്ത്രത്തെ കാണുന്നത്.
മറുവശത്ത്, ‘ശിരോവസ്ത്രം ധരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, അത് നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടെന്ന് ആളുകള്‍ക്ക് തോന്നുമെന്നും അവള്‍ പോസ്റ്റില്‍ പറയുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരുടെ വസ്ത്രധാരണത്തിന്റെ പ്രാധാന്യവും അര്‍ത്ഥവും പലപ്പോഴും സമൂഹം ബാഹ്യമായി നിര്‍ദ്ദേശിക്കുകയാണ്. എന്നിരുന്നാലും, ശിരോവസ്ത്രം ധരിക്കുന്നത് ആഴത്തിലുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പും വിശ്വാസത്തിന്റെ വ്യക്തിപരമായ പ്രകടനവുമാണ്.

ഇസ്ലാമോഫോബിക് പ്രതികരണങ്ങള്‍

പടിഞ്ഞാറന്‍ ഭാഗത്ത് ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകളുടെ അനുഭവങ്ങള്‍ വിശാലത,മുന്‍വിധി, സ്ത്രീവിരുദ്ധത, വംശീയത എന്നിവയുടെ വിശാലമായ ഭാഗമാണെന്നാണ് പഠനങ്ങള്‍ നമ്മോട് പറയുന്നത്. ആത്യന്തികമായി, മുസ്ലിം സ്ത്രീകള്‍ ഇസ്ലാമോഫോബിയയുടെ ആനുപാതികമല്ലാത്ത ആഘാതം നേരിടുന്നുണ്ടെന്ന് ഞങ്ങളുടെ ഗവേഷണം കാണിക്കുന്നു.

സേവനങ്ങള്‍ നിഷേധിക്കുന്നത് മുതല്‍ തെരുവില്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവരുടെ ശിരോവസ്ത്രം അഴിച്ചുമാറ്റുന്നത് ഉള്‍പ്പെടെ പൊതുസ്ഥലത്ത് ശാരീരികമായി ആക്രമിക്കപ്പെടുന്നത് വരെ ഇതിന്റെ ഭാഗമാണ്.

ഇസ്ലാമോഫോബിയ നേരിട്ട് അനുഭവിക്കുന്നവരായി മുസ്ലിംകള്‍ മാറിയിരിക്കുന്നു. എന്നിരുന്നാലും, ഇസ്ലാമോഫോബിയ മുസ്ലിംകളല്ലാത്ത ആളുകളെയും ബാധിക്കുന്നുവെന്ന് ഞങ്ങള്‍ പഠനത്തില്‍ കണ്ടെത്തി, കാരണം അവരുടെ ശാരീരിക രൂപവും ചര്‍മ്മത്തിന്റെ നിറവും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ അവരുടെ പേരുകളും അവരെ കാണാന്‍ മുസ്ലിംകളെ പോലെയുണ്ട് എന്നുള്ള വിളിയുമെല്ലാം ഇതില്‍ പെടുന്നു. ഇത്തരം മുസ്ലിം വിരുദ്ധ വംശീയത, അവരുടെ വീടുകളുടെ സുരക്ഷക്കും അവര്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും ജനങ്ങളോട് കൂടുതല്‍ വിവേചനം കാണിക്കുന്നതിലേക്കും നയിക്കുന്നു.

 

 

 

Related Articles