Current Date

Search
Close this search box.
Search
Close this search box.

‘ഹാക്കര്‍ ഹാക്കര്‍ തെല്‍ അബീബ് ‘

അപ്രതീക്ഷിതമായി ഇസ്രായേല്‍ കനത്ത സൈബര്‍ ആക്രമണത്തിന് വിധേയമായിരിക്കുന്നു. പതിനഞ്ച് ഔദ്യോഗിക സൈറ്റുകളടക്കം 600 ഇസ്രായേല്‍ സൈറ്റുകള്‍ തകര്‍ക്കുന്നതില്‍ ഫലസ്തീന്‍ ആക്ടീവിസ്റ്റുകള്‍ വിജയിക്കുകയുണ്ടായി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലെ സൈറ്റുകള്‍ ആക്രമിക്കുന്നതിലും  ചാര സംഘടനയായ മൊസാദിന്റെ സൈറ്റില്‍ നിന്ന് 17000 പേരുകള്‍ നീക്കം ചെയ്യുന്നതിലും ഇവര്‍ വിജയിച്ചു. മആരിഫ് പത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പ്രതിരോധ-വിദ്യാഭ്യാസ-സൈനിക മന്ത്രാലയങ്ങളുടെ സൈറ്റുകളും നേതാക്കന്മാരുടെ ഇരുപത് സൈറ്റുകളും  സോഷ്യല്‍ നെററുവര്‍ക്കുകളിലെ  ഇരുപതിനായിരം അക്കൗണ്ടുകളും ഫലസ്തീന്‍ ആക്ടീവിസ്‌ററുകളുടെ സൈബര്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ആക്രമണത്തെ ഇസ്രയേല്‍  ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി തവണ ആക്രമണങ്ങളുണ്ടായെങ്കിലും ഇസ്രായേലിന്റെ കനത്ത പ്രതിരോധം കാരണമായിട്ടാണ് ഇതിന്റെ ഉപദ്രവത്തിന്റെ അളവ് പരമാവധി കുറക്കാന്‍ സാധിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഇസ്രായേല്‍ നേരിടുന്ന ഹാക്കര്‍മാരുടെ വെല്ലുവിളികളും സൈബര്‍ ആക്രമണവും നേരിടാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിക്കുകയുണ്ടായി.

ഗസ്സക്കും വെസ്റ്റ് ബാങ്കിനുമെതിരെ ഇസ്രായേല്‍ ശക്തമായ ആക്രണമങ്ങളും നീതിനിഷേധവും അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ ‘അനോണിമസ്’ എന്ന പേരിലുള്ള സൈബര്‍ ഹാക്കേഴ്‌സ് ഗ്രൂപ്പ് മാസങ്ങള്‍ക്കകം ഇസ്രായേലിനെ ഇന്റര്‍നെറ്റില്‍ നെന്നും തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞവര്‍ഷം നവംബറില്‍ ഗസ്സക്കെതിരെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 700 ഇസ്രായേലി സൈറ്റുകള്‍ ആമൂദ് അനാന്‍ എന്ന പേരിലുള്ള ഗ്രൂപ്പ് ആക്രമിക്കുകയുണ്ടായി.

ഇതുവരെ സൈബര്‍ ആക്രമണം എന്നത് ഒരു സങ്കല്‍പമായിരുന്നു. ഈ ആക്രമണം ഇസ്രായേലിനെ അസ്വസ്ഥപ്പെടുത്തിയതിനു പുറമെ മൊസാദിന്റെ ഉദ്യോഗസ്ഥന്‍മാരെ കുറിച്ച വിവരങ്ങളും അവരുടെ ബാങ്ക് ബാലന്‍സുമെല്ലാം നേരം പുലരുവോളം ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുക എന്നത് അവര്‍ക്ക് വലിയ അപമാനമാണ് വരുത്തിത്തീര്‍ത്തത്.

ഇസ്രായേലിന് നേരെ തുടുത്തുവിട്ട ഈ ഹാക്കര്‍മാരുടെ ആക്രണത്തെ സുപ്രധാന നേട്ടമായി ഫലസ്തീനികള്‍ വിലയിരുത്തുന്നു. ഇസ്രായേലിന്റെ സൈനിക മേല്‍ക്കോയ്മയെ ഫലസ്തീനിന്റെ സാങ്കേതിക മേല്‍ക്കോയ്മ അതിജയിച്ചിരിക്കുകയാണ്. ഫലസ്തീനിലുട നീളം ഇത് വലിയ ആവേശം പകര്‍ന്നിരിക്കുകയാണ്. ഇതിനെ പുകഴ്ത്തിക്കൊണ്ട് കവികളും സാഹിത്യകാരന്മാരെല്ലാം ശക്തമായി രംഗത്തുവരികയുണ്ടായി. ഇസ്രായേല്‍ ജയിലിലെ മനുഷ്യത്വരഹിതമായ പീഢനങ്ങള്‍ക്കെതിരെ സാമിര്‍ ഐസാവിയുടെ നേതൃത്വത്തില്‍ ഒമ്പത് മാസമായി തുടരുന്ന നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആക്രമണത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് അവര്‍ വിശേഷിപ്പിക്കുകയുണ്ടായി. ഖാസിം നജ്ജാറിന്റെ ഇസ്രായേലിനെ പരിഹസിച്ചുകൊണ്ടുള്ള ‘ഹാക്കര്‍ ഹാക്കര്‍ തെല്‍ അബീബ് ‘ എന്ന ഗാനം രണ്ടു ദിവസങ്ങള്‍ക്കിടയില് അഞ്ച് ലക്ഷം പേരാണ് യൂടൂബില്‍ കണ്ടത്. ഇസ്രായേല്‍ അധിനിവേശത്തെ നിഷ്പ്രഭമാക്കാനുള്ള ആഹ്വാനങ്ങളും സ്വപ്‌നങ്ങളുമടങ്ങിയ ഈ കവിതക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ സന്തോഷിക്കാനും സ്വപ്‌നങ്ങള്‍ പങ്കുവെക്കാനും അവസാക്ഷാല്‍കരിക്കാനും ഫലസ്തീനികള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles