Current Date

Search
Close this search box.
Search
Close this search box.

സുധീരന്റെ പ്രസ്താവന സ്വാഗതാര്‍ഹം

മദ്യവില്‍പനക്കാരുടെ വോട്ട് വേണ്ടെന്നതാണ് പാര്‍ട്ടിയുടെ നയമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവന സ്വാഗതാര്‍ഹവും മനുഷ്യസ്‌നേഹപരവുമാണ്. കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനമെടുക്കുന്നത് മഹാത്മാ ഗാന്ധിയോട് കാണിക്കുന്ന നീതി കൂടിയായിരിക്കും. അദ്ദേഹം മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ അവക്കെതിരെ ഉയര്‍ത്തിയ പതാകയാണ് തങ്ങള്‍ എടുത്ത് പിടിക്കുന്നത് എന്നോര്‍ക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുധീരന്റെ പ്രസ്താവനയെ തള്ളിക്കളയുകയില്ലെന്ന് ന്യായമായും പ്രതീക്ഷിക്കാം.

സ്വാതന്ത്ര്യത്തിനെന്ന പോലെ തന്നെ മദ്യനിരോധനത്തിനും പ്രാധാന്യം കല്‍പിച്ചിരുന്ന നേതാവാണല്ലോ ഗാന്ധിജി. മറ്റു രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സുധീരന്റെ നിലപാട് സ്വീകരിക്കുന്നത് നാടിനെ മദ്യപിശാചിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായകമായിരിക്കും. മദ്യം വിധവകളാക്കിയ സ്ത്രീകളുടെയും അനാഥരാക്കിയ കുട്ടികളുടെയും കണ്ണീരില്‍ കുതിര്‍ന്നതാണ് മദ്യകച്ചവടക്കാരുടെ സമ്പാദ്യം. മദ്യപാനികളുടെ കൂടെ ജീവിക്കേണ്ടി വരുന്ന കുടുംബിനികളുടെയും കുട്ടികളുടെയും ദുരിതങ്ങളറിയുന്ന ആര്‍ക്കും മദ്യത്തിനനുകൂലമായ നിലപാട് സ്വീകരിക്കുക സാധ്യമല്ല.

Related Articles