Current Date

Search
Close this search box.
Search
Close this search box.

സമരപോരാട്ടങ്ങള്‍ക്കും അപ്പുറം കേരളീയ ചരിത്രമുണ്ട്

കേരളീയ ചരിത്രം സമരപോരാട്ടങ്ങളുടേത് മാത്രമാണെന്ന വാര്‍പ്പ് രീതികള്‍ക്കുള്ള തിരുത്താണ് ഇത്തരം ചര്‍ച്ചകള്‍. നമ്മുടെ സംഘടനകള്‍/പ്രസ്ഥാനങ്ങള്‍ സമുദായ ബന്ധിത, ഗൗരവപരമായ ഇടപെടലുകളില്‍ നിന്ന് സൗകര്യപൂര്‍വം വിട്ട് നില്‍ക്കുമ്പോള്‍ സമുദായ ബന്ധിത ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നുണ്ട്. ആദികാലം മുതലെ, വ്യത്യസ്ത വിരുദ്ധ ഭാവങ്ങളുള്ള സമൂഹമാണ് കേരളം. വിവിധ മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തിപ്പോരുമ്പോഴും സാമൂഹികാരോഗ്യ രംഗത്ത് നിരന്തരം പരാജയപ്പെടുകയാണ് കേരളീയ ജനത. മാനസീകാരോഗ്യ രംഗത്തും കേരളത്തിന്റെ നില അത്യധികം ദയനീയമാണ്.
വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ അധാര്‍മികതയുടെ കാര്യത്തില്‍ കേരളത്തെ അനുദിനം കുപ്രസിദ്ധമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ലഹരി വിധേയത്വം, ലൈംഗികാസക്തി തുടങ്ങിയവയിലെല്ലാം ഒത്തിരി മുമ്പിലാണ് നമ്മള്‍ കേരളീയര്‍. ആഢ്യബ്രഹ്മണ ചരിത്രത്തെ മാത്രം അപഗ്രഥിച്ചാണ് നമ്മള്‍ കേരളീയ ചരിത്രത്തെ അടയാളപ്പെടുത്താറ്. എന്നാല്‍ 600 വര്‍ഷമെങ്കിലും പഴക്കമുള്ള നമ്മുടെ ചരിത്രത്തെ/ സാമൂഹികതയെ കൃത്യമാായി വായിക്കാന്‍ നമ്മള്‍ തയ്യാറാവേണ്ടതുണ്ട്.
ആദ്യകാലം മുതലെ പുരുഷ കേന്ദ്രീകൃതമാണ് നമ്മുടെ സാമൂഹിക ജീവിതം. ഇന്നും പറയത്തക്ക മാറ്റം വന്നിട്ടില്ല നമ്മുടെ സാമൂഹിക നടപ്പു രീതികള്‍ക്ക്. കച്ചവട സംസ്‌കാരം കുറച്ചൊന്നുമല്ല കേരളത്തിന്റെ സാമൂഹികതയെ നിര്‍ണയിച്ചിട്ടുള്ളത്. അതിശക്തമായ മൈത്രിയിലൂന്നിയതായിരുന്നു നമ്മുടെ വാണിജ്യ ബന്ധങ്ങള്‍. മസ്ജിദുകളുടെ നിര്‍മാണ, പരിപാലനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച സാമൂതിരിമാരും അവരോട് ചേര്‍ന്ന് നിന്ന് തീരദേശ മുസ്‌ലിംകളും കാണിച്ചു തന്ന സാമൂഹിക സൗഹാര്‍ദ്ദം അത്യധികം ശ്രദ്ധേയമാണ്. സ്വാാതന്ത്ര്യകാല ചരിത്രവും തുടര്‍ വികാസങ്ങളും നമ്മുടെ സാമൂഹിക ബന്ധങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ സാമൂഹിക ബന്ധങ്ങളില്‍ പ്രധാനമാണ് കുടുംബ ബന്ധങ്ങള്‍. കേവലം കുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റമല്ല നവ കുടുംബങ്ങള്‍. മറിച്ച് ഫ്യൂഡല്‍ കുടുംബ രീതിയില്‍ നിന്നും അണുകുടംബ രീതിയിലേക്കുള്ള മാറ്റമായും ഇതിനെ വായിക്കാവുന്നതാണ്.
ഇന്നും പുരുഷകേന്ദ്രീകൃതമാണ് നമ്മുടെ വിവാഹ രീതകള്‍. സമുദായ നേതൃത്വം ഇന്നും വിവാഹ കാര്യങ്ങളില്‍ അനീതിപരമായ ഇടപെടലുകള്‍ നടത്തുന്നത് അതുകൊണ്ടാണ്. നമ്മുടെ സാമൂഹിക ബന്ധങ്ങളുടെ വികാസത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ (പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ) സാമൂഹിക ബന്ധങ്ങളും രാഷ്ട്രീയ നേതാക്കളുടെ സാമൂഹിക ബന്ധങ്ങളും, വിശിഷ്യാ നവ രാഷ്ടീയ സാഹചര്യത്തില്‍.

Related Articles