Current Date

Search
Close this search box.
Search
Close this search box.

സന്തുഷ്ട ദാമ്പത്യത്തെ തര്‍ക്കുന്ന വീഴ്ച്ചകള്‍

സന്തുഷ്ടകരമായ ദാമ്പത്യത്തിന് നിരന്തരമായ പരിശ്രമം ആവശ്യമാണ്. അതിന് വേണ്ടി പരിശ്രമിക്കേണ്ടത് ഇണകള്‍ തന്നെയാണ്. എന്നാല്‍ ഉദ്ദേശ്യപൂര്‍വമല്ലാത്ത ചില വീഴ്ചകളും തെറ്റുകളും ഇതിന് തടസ്സം ഉണ്ടാക്കാറുണ്ട്. അവയെ ഉപേക്ഷിക്കുകയും പരമാവധി അകറ്റി നിര്‍ത്തുകയും ചെയ്യുന്നതിന് അതിനെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്.

വെറുപ്പും പ്രശംസയുടെ കുറവും:- തങ്ങളുടെ ഭര്‍ത്താക്കന്‍മാരെകുറിച്ച് അന്വേഷിച്ചാല്‍ മിക്ക സ്ത്രീകളും വെറുപ്പും ദുഖവും നിരാശയുമാണ് പ്രകടിപ്പിക്കാറുള്ളത്. സഹോദരിമാരോടും കൂട്ടുകാരികളോടും അയല്‍പക്കത്തെ മറ്റുസ്ത്രീകളോടും തന്നെ താരതമ്യപ്പെടുത്തുകയും ചെയ്യും. ഭര്‍ത്താവിന്റെ മാനസികാവസ്ഥയെ അതെങ്ങനെ സ്വാധീനിക്കുമെന്ന് അവള്‍ ചിന്തിക്കുകയേയില്ല. ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തിലും അഭാവത്തിലും അദ്ദേഹത്തെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അവള്‍ക്കുള്ള അയാളുടെ പിന്തുണ കൂടുന്നതിനാണ് കാരണമാവുക എന്ന് അവളറിയണം. പ്രശംസ മറച്ചു വെക്കുന്നത്  ചെയ്തു തന്നെ സേവനങ്ങളോടുള്ള നന്ദികേടാണ്.

നന്ദി പ്രകടിപ്പിക്കാനുള്ള വാക്കുകളും പരസ്പരമുള്ള ആദരവും കുട്ടികളെ കൂടി സ്വാധീനിക്കുമെന്ന് ഇണകള്‍ അറിഞ്ഞിരിക്കണം. വീട്ടിലും പുറത്തും അവര്‍ക്ക് ലഭിക്കുന്ന നല്ലവാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും നന്ദി പറയുകയെന്നത് അവര്‍ വീട്ടില്‍ നിന്ന് തന്നെ ശീലിക്കുന്നു. വീടിനകത്ത് ബോധപൂര്‍വ്വം ശീലിക്കുന്ന നന്ദിയും പരിഗണനയും ജീവിതത്തിലെ എല്ലാ വിഷയങ്ങളിലും സ്വീകരിക്കപ്പെടുന്നു.

ചെയ്ത കാര്യങ്ങള്‍ എടുത്തുപറയല്‍:- ‘ഇണകള്‍ പരസ്പരം സേവനം ചെയ്യുന്നവരാണ്. അവര്‍ കഴിയുന്നേടത്തോളം കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും പിന്നെ അത് എടുത്തുപറയുകയും ചെയ്ത് ഇണയെ വേദനിപ്പിക്കുകയും ചെയ്യും. ഇത് അനിവാര്യമായും ഉപേക്ഷിക്കേണ്ട കാര്യമാണ്.’

രഹസ്യങ്ങള്‍ പരസ്യമാക്കല്‍:- തങ്ങളുടെ ഇണയും വീടുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ സംരക്ഷിക്കല്‍ ഇണകള്‍ക്ക് നിര്‍ബന്ധമാണ്. ഇസ്‌ലാം പ്രേരിപ്പിക്കുന്ന പൊതുമര്യാദയും ഇസ്‌ലാമിന്റംെ താല്‍പര്യവുമാണ്. അവ ദാമ്പത്യവുമായി ബന്ധപ്പെട്ടതായാലും വീട്ടിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടതായാലും ശരി. വീടിന്റെ ആഭ്യന്തര പ്രശ്‌നം പുറത്ത് കടക്കുമ്പോള്‍ അത് പടരുകയും ആളികത്തുകയുമാണ് ചെയ്യുക. പ്രത്യേകിച്ചും അത് ഇണകളില്‍ ഒരാളുടെ മാത്രം ഭാഗത്ത് നിന്നാകുമ്പോള്‍ നീതിപൂര്‍വമായ ഒരു വിധി അതില്‍ ഉണ്ടാവുകയില്ല.

മൗനം ദാമ്പത്യത്തിലെ നിശബ്ദ കൊലയാളി:- ഒരാള്‍ തന്റെ വാക്കുകള്‍ കേള്‍ക്കുകയും ശ്രദ്ധിക്കുകയും നിഷ്‌കളങ്കമായി സന്തോഷത്തിന്റെ നിമിഷങ്ങള്‍ പങ്കുവെക്കുകയും ദുഖങ്ങള്‍ ലഘുകരിക്കുകയും ചെയ്യുന്നതാണ് പരസ്പര സംഭാഷണങ്ങള്‍. ദാമ്പത്യത്തിന്റെ കൂട്ടില്‍ തന്റെ ഇണയുമൊത്തുള്ള കുറുകലിന്റെ സമയമാണത്. ഇത്തരം ലളിതമായ സംഭാഷണങ്ങള്‍ ഇടക്കിടെ നടക്കുന്നത് ജീവിതത്തിന് അര്‍ത്ഥം പകരുകയും ഒട്ടേറെ പ്രയാസങ്ങളെ ലഘുകരിക്കുകയും ചെയ്യുന്നു. അതിന്റെ അഭാവം ദാമ്പത്യത്തില്‍ ഇണകളുടെ ജീവിതം മരണം പോലെയാക്കുന്നു. ജീവിതത്തെ വരണ്ട ഒന്നാക്കി മാറ്റുന്നു. സംസാരത്തില്‍ മടുപ്പും തളര്‍ച്ചയും ഇരുവര്‍ക്കുമിടയില്‍ നിശബ്ദമായ വെറുപ്പല്ലാതെ മറ്റൊന്നും വളരുകയില്ല. കാലം നീണ്ടുപോകുന്നതോടെ ദാമ്പത്യത്തിന്റെ കൂട് ഇരുണ്ടതും ദുഖം നിറഞ്ഞതുമാകുകയോ ഖബറിനെ അനുസ്മരിപ്പിക്കുന്ന നിശബ്ദ ഗേഹമായി മാറുകയോ ചെയ്യും.

ശരിയായ ദാമ്പത്യ ജീവിതം ഇണകള്‍ക്ക് പരസ്പര ചേര്‍ച്ചയും മാനസിക സന്തുഷ്ടിയും പ്രധാനം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ക്രിയാത്മകവും സമൂഹം അംഗീകരിക്കുന്നതുമായ സ്വഭാവങ്ങള്‍ വളര്‍ത്താനുള്ള അവസരവും അവര്‍ക്കത് നല്‍കുന്നു. അതിലുപരിയായി സ്വന്തത്തെ തിരിച്ചറിയുന്നതിനും അതില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ പുറത്ത് കൊണ്ട് വരുന്നതിനും അത് വലിയ പങ്ക് വഹിക്കുന്നു. കുടുംബ ജീവിതത്തിന് സുന്ദരമായ അര്‍ത്ഥങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ദാമ്പത്യ ജീവിതത്തിലൂടെ ഉണ്ടാവണമെന്ന ആഗ്രഹിക്കുന്ന കാര്യങ്ങളെ തകര്‍ക്കുന്ന മാരകായുധമായിട്ടാണ് ദമ്പതികള്‍ക്കിടയിലെ മൗനത്തെ കണക്കാക്കുന്നത്. ദാമ്പത്യം മൗനത്തില്‍ മുങ്ങിയാല്‍ സ്വാഭാവികമായും അതിലേക്ക് യഥാര്‍ത്ഥ പ്രതിസന്ധിയും കടന്ന് വരുന്നു. താന്‍ ജോലിയില്‍ വല്ലാതെ കഷ്ടപ്പെടുന്നതായി ഭര്‍ത്താവിന് അനുഭവപ്പെടുന്നു. അതേ സമയം ഭാര്യ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും വേണ്ടത്ര പരിഗണ നല്‍കുന്നുമില്ല. ഭാര്യക്കും ഭര്‍ത്താവ് തന്നെ അവഗണിക്കുന്നതായി അനുഭവപ്പെടുന്നു. അയാള്‍ വീട്ടിലെ മറ്റുപകരണങ്ങളെ പോലെ ഒരു ഉപകരണം മാത്രമായിട്ടാണ് തന്നെയും കാണുന്നതെന്ന് അവള്‍ കരുതുന്നു. തന്നെ ആദരിക്കുന്നില്ല, തന്നോട് കൂടിയാലോചിക്കുന്നില്ല, തന്റെ വികാരങ്ങളെ പരിഗണിക്കുന്നില്ല എന്നൊക്കെയായിരിക്കും അവള്‍ ധരിക്കുക. ഇതെല്ലാം ചെയ്യുന്നുണ്ടെങ്കില്‍ മറ്റുള്ളവരെ കാണിക്കുന്നതിനും അതിന്റെ പേരിലുണ്ടാകുന്ന പ്രയാസത്തെ അകറ്റുന്നതിനുമാണെന്നായിരിക്കും അവര്‍ കരുതുക. ദമ്പതികള്‍ക്കിടയിലെ ആശയവിനിമയം നടക്കാത്തതിന്റെ ഫലമായി പരസ്പര ധാരണ നഷ്ടപ്പെടുകയും വിശ്വാസം തകരുകയും ചെയ്യുന്നു.

അവര്‍ക്കിടയിലെ ദിനേനെയുള്ള സംസാരത്തിന്റെ ശരാശരി സമയം ഏതാനും മിനുറ്റുകള്‍ മാത്രമായിരിക്കും. അതുതന്നെ കുട്ടികള്‍ക്ക് വാങ്ങുന്ന വസ്ത്രം, അടുത്ത ദിവസം ഉണ്ടാക്കേണ്ട ഭക്ഷണം, ആരെങ്കിലും പറഞ്ഞ ഒരു കാര്യം പോലുള്ള നിസ്സാരമായ സംഭവങ്ങളെ സംബന്ധിച്ചായിരിക്കും. തെറ്റിധാരണയുടെ പ്രധാന കാരണമാണ് സംഭാഷണം ഇല്ലാതാവുന്നത്. പലപ്പോഴുമത് വേര്‍പിരിയുന്നതിന് തന്നെ കാരണമാകുന്നു. യഥാര്‍ത്ഥ വിവാഹമോചനത്തിന് മുമ്പ് തന്നെ വൈകാരികവും മാനസികവുമായ വിവാഹമോചനം നടക്കുന്നു. ദമ്പതികള്‍ക്കിടയില്‍ മൗനം സാധാരണമാകുമ്പോള്‍ പരസ്പരം മനസിലാക്കുന്നതിനുള്ള അവസരം അവര്‍ ഇരുവരും തീരുമാനിച്ചാലല്ലാതെ തിരിച്ചു വരുന്നില്ല.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles