Current Date

Search
Close this search box.
Search
Close this search box.

വാര്‍ദ്ധക്യം നമ്മെ എന്താണ് പഠിപ്പിക്കാത്തത്..

വാര്‍ധക്യം നമ്മെ പലതും പഠിപ്പിക്കും
എന്ന് പറയുന്നുണ്ട് ഒവി വിജയന്റെ പ്രവാചകന്റെ വഴി എന്ന നോവലില്‍ …..

നമ്മള്‍ നഷ്ടം വരുത്തിയ ആരോഗ്യകാലങ്ങളെ പറ്റി
കണിശമായി ചിന്തിക്കാന്‍ ഒരു പക്ഷെ നേരം കിട്ടുക മനസ്സിനൊപ്പം ശരീരം ചലിക്കാത്തപ്പോഴായിരിക്കും….

Lizzy Ford sâ Mind Cafe കഥയില്‍ നഴ്‌സ് മരിയ റൂമിലെ ഫര്‍ണീച്ചര്‍ പോലെയാണ് തന്നെ കൈകാര്യം ചെയ്യുന്നതെന്ന് പറയുന്നുണ്ട് വൃദ്ധയായ റോസി.
(Maria dealt with me like she did any other piece of furniture in the room .) അസുഖങ്ങളും വാര്‍ദ്ധക്യങ്ങളും നമ്മെ ഫര്‍ണിച്ചര്‍ കണക്കെ പരുവപ്പെടുത്തും..

വയസ്സാകുമല്ലോ എന്ന ഭയപ്പാടിന്റെ കഥയാണ് സുസ്‌മേഷ് ചന്ത്രോത്ത്
‘പൂച്ചിമാ’ യിലൂടെ പറയുന്നത്.

‘എന്റെ കണ്‍മുന്നില്‍ പൂച്ചിമാക്ക് പ്രായമാവുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു..
അതോടൊപ്പം വൈകാതെ തന്നെ എനിക്കും ജരാനരകള്‍ ബാധിക്കുമെന്ന കാര്യവും…
ഞങ്ങള്‍ രണ്ടുപേരും ഒരുവീടിന്റെ നാലുചുമരുകള്‍ക്കിടയില്‍ വര്‍ഷങ്ങളായി കാലത്തിന്റെ ആ മഹാരഥം കാത്തുനില്‍ക്കുകയായിരുന്നു.
ഇപ്പോള്‍ കളിച്ചുചിരിച്ച് വളരുന്ന എന്റെ രണ്ടുപെണ്‍മക്കളും കുറച്ചുകഴിയുമ്പോള്‍ ഞങ്ങളെപ്പോലെയാകും.. അവരെ കാത്തും ഇപ്പോഴേ ചുമരുകളും ചുമതലകളും എവിടെയോ കാത്ത് നില്‍ക്കുന്നു..’

വാര്‍ദ്ധക്യവും വൃദ്ധസദനവുമെല്ലാം മലയാളിക്ക് ഒരു ഭീതിയായത് ടിവി കൊച്ചുബാവയുടെ വൃദ്ധസദനം നോവലിലൂടെയാണെന്ന് പറയാറുണ്ട്…..
വൃദ്ധസദനത്തെ പറ്റി ഈയിടെ ഫേസ്ബുക്കില്‍ കണ്ട ചില വരികള്‍ വല്ലാതെ ഹൃദയസ്പര്‍ശിയായിരുന്നു.. രജീഷ് മാലുമേലിന്റെ വരികള്‍ ഇങ്ങനെ..

‘അസ്ഥിനുറുങ്ങും വേദന അമ്മയ്ക്ക് സമ്മാനിച്ചാണ് പിറവിയെന്നും
അഛന്റെ ചോരയൂറ്റിയാണ് വളര്‍ച്ചയെന്നും ബോധ്യം വന്നാല്‍ തീരും
വൃദ്ധസദനത്തിലെ തിരക്ക്’

*******************************************************************

ജിലു ആഞ്ചലയുടെ പ്രണയമേ നിന്നോടു തന്നെ എന്ന കവിത
ആശയങ്ങളുടെ ആകാശങ്ങള്‍ വഹിക്കുന്നു….

പ്രണയമേ നിന്നോടു തന്നെ

പിറക്കാന്‍ കൊതിച്ച്
വന്ധ്യമേഘങ്ങള്‍ക്കുള്ളില്‍
ഒരു കടലുറങ്ങി..
പൂക്കാന്‍ കൊതിച്ച്
പാഴ് വിത്തിനുള്ളില്‍ ഒരു കാടും..
കാലം ദാഹിച്ചപ്പോഴും
മണ്ണ് മരിച്ചപ്പോഴും
ഉണരാന്‍ കഴിയാതെ പോയ
സ്വപ്‌നങ്ങളുടെ കല്ലറകള്‍!

********************************************************

ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്ത സിനിമയാണ് ഷാഹിദ്…
ഒമ്പതുമാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം…
സമീര്‍ ഗൗതം സിംഗും അപൂര്‍വ അന്‍സാരിയും ഹന്‍സല്‍ മെഹ്തയും ചേര്‍ന്നെഴുതിയ ചിത്രത്തിന് അധികൃതര്‍ നല്‍കിയത് A സര്‍ട്ടിഫിക്കറ്റ്….

ഭീകരവാദിയെന്ന മുദ്രകുത്തപ്പെട്ട നിരപരാധികള്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഷാഹിദ് അസ്മിയെ പറ്റിയുള്ള സിനിമ പലരെയും ഭീതിപ്പെടുത്തുക സ്വാഭാവികം….

ഒട്ടും അശ്ലീലം കലരാത്ത ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ പറ്റി സജീദ് ഖാലിദ്
(Sajeed Khalid )ഫേസ്ബുക്കില്‍ എഴുതിയ സ്റ്റാറ്റസാണ് താഴെ..

‘ഇന്ത്യന്‍ മതേതരത്വത്തെ വിവസ്ത്രമാക്കി കാണിക്കുന്നതിനാലാകാം ഷാഹിദ് എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ‘

**************************************

ഒന്നും പറയാതെ വരകളിലൂടെ വാചലമാകും ഓരോ കാര്‍ട്ടൂണും…
ഫേസ്ബുക്കില്‍ വല്ലാതെ പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നു ഈ കാര്‍ട്ടൂണ്‍ പുറമേക്ക് മാത്രം മുഖം മിനുക്കുന്ന ഭരണവര്‍ഗത്തിനിട്ടുള്ള വല്ലാത്തൊരു കൊട്ടാണ്…

Related Articles