Current Date

Search
Close this search box.
Search
Close this search box.

വഴിതിരിയുന്ന ഗള്‍ഫ് സ്വപ്നങ്ങളും വഴിയാധാരമാകുന്ന പ്രവാസിയും

പതിറ്റാണ്ടുകള്‍ പലതു പിന്നിട്ട മലയാളിയുടെ പ്രത്യകിച്ചു മലപ്പുറത്തുകാരന്റെ ഗള്‍ഫ് പ്രണയം  ഒരു വഴി പിരിയലിന്റെ വക്കിലാണോ?
പ്രണയം പൂത്തു തുടങ്ങിയ എഴുപതുകളില്‍  ജീവന്‍ പണയംവെച്ച് ലാഞ്ചി വിസയിയിലും കടല്‍ നീന്തിക്കടന്നുമെല്ലാം അവന്‍ ഗള്‍ഫിനെ വാരിപ്പുണര്‍ന്നപ്പോള്‍ ജീവിതത്തില്‍ അവന്‍ സന്തോഷത്തിന്റെ മധു നുകരുകയായിരുന്നു. നാട്ടിലെ പട്ടിണിയുടെ വായില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസത്തില്‍ അവനു  പരാതികളോ നാട്ടിലെ നഷ്ടപ്പെട്ട യുവത്വത്തെക്കുറിച്ചുള്ള വ്യഥകളോ ഒന്നും ഇല്ലായിരുന്നു. മറിച്ചു അവന്‍ പട്ടിണിയോട് പൊരുതുന്ന  സാഹസികനായിരുന്നു.
സഫല പ്രണയത്തിന്റെ എണ്‍പതുകളില്‍ ഗള്‍ഫിനെ നെഞ്ചോടു  ചേര്‍ത്തു പിടിച്ചു  പെട്രോഡോളറിന്റൈ മിസൈലുകള്‍ കൊണ്ട് അവന്‍ നാട്ടിലെ പട്ടിണിയെ തോല്പ്പിച്ച് മുന്നേറിയപ്പോള്‍ കുടുംബത്തില്‍ തന്റെ വില ഉയരുന്നതും അയല്‍കാരന്റെയും നാട്ടുകാരുടേയുമെല്ലാം അസൂയക്ക് താന്‍ പാത്രമാവുന്നതും തെല്ലൊരു അഭിമാനത്തോടെ അവന്‍ ആസ്വദിച്ചു.
തൊണ്ണൂറുകളിലെ ഗള്‍ഫ് മലബാറുകാരന്റെ പ്രത്യേകിച്ച മലപ്പുറത്ത്കാരന്റെ ജീവിത സഖിയായി മാറിയപ്പോള്‍ തിരിഞ്ഞു നിന്ന് സ്വന്തം നാടിന്റെ  സൗന്ദര്യത്തെ ക്കുറിച്ചും നഷ്ടമായ യുവത്വത്തെ കുറിച്ചുമുള്ള ചിന്തകള്‍ അവന്റെറ മനസ്സില്‍ വിങ്ങലായി വളര്‍ന്നു  വരാന്‍ തുടങ്ങി. തനിക്കൊന്നിനും കുറവില്ലെന്നു വരുത്തി തീര്‍ക്കാ ന്‍ നാട്ടിലെ അവധി ദിനങ്ങളില്‍ അവന്‍ വാരിക്കോരി ചിലവഴിച്ചു തന്റെ മനസ്സിന്റെം വ്യഥ മറച്ചു പിടിക്കാന്‍ ശ്രമിച്ചു.
ഈ നൂറ്റാണ്ടിന്റെി തുടക്കത്തിലെത്തുമ്പോഴേക്കും ഗള്‍ഫ്ി പണം കൊണ്ട് ദാരിദ്ര്യം ഏതാനും ചെറ്റപ്പുരകളില്‍ മാത്രമായി ഒതുക്കാന്‍ കഴിഞ്ഞ നമ്മുടെനാടിനു പക്ഷെ, ഗള്‍ഫിനോടുള്ള പ്രണയം കുറഞ്ഞു തുടങ്ങി. വേരുകള്‍ അറുത്ത് മാറ്റനാകാതെ ഗള്‍ഫിലല്‍ ബന്ധനസ്ഥനായ അവനു ഒരു പുതിയ പേര്‍ കിട്ടി ‘പ്രവാസി’. നാട്ടില്‍ പ്രവാസിയുടെ വില അടിക്കടി ഇടിയുമ്പോള്‍ മനസ്സ് കൊണ്ട് അവനും കൂട്ടിലടക്കപ്പെട്ട അവന്റെ  പ്രയപ്പെട്ടവളും ആദ്യമായി ഗള്‍ഫിനെ വെറുത്തു തുടങ്ങി. പക്ഷെ അപ്പോഴേക്കും സ്വയം തീര്‍ത്തവ പല വിധ ബാധ്യതകള്‍ മൂലം രക്ഷപ്പെടാനകാത്ത വിധം അവന്‍ ഗള്‍ഫി്‌ന്റെ  അടിമയായി ക്കഴിഞ്ഞിരുന്നു.
പതിറ്റാണ്ട് ഒന്നുകൂടി പിന്നിടുമ്പോള്‍ കഥകള്‍ മാറി മറിയുന്നു. ഇപ്പോള്‍ അവന്‍ ചെകുത്താനും കടലിനും ഇടയിലാണ്. ഇപ്പോള്‍ സ്വന്തം നാടിന്റെ സൗരഭ്യം കൊതിക്കുന്ന അവനെ പക്ഷെ സാഹചര്യങ്ങള്‍ വീണ്ടും ഗള്‍ഫിാലെത്തിക്കുന്നു. പക്ഷെ ഗള്‍ഫിിനെ പ്രണയിക്കാന്‍ സ്വദേശി യുവാക്കള്‍ തന്നെ ഇറങ്ങിയപ്പോള്‍ ഇവിടെ ആവശ്യത്തിലധികമായപ്പോള്‍ അവനെ അവള്ക്കും  വേണ്ടാതായിരിക്കുന്നു.  ഗള്‍ഫിശല്‍ പോയി അലാവുദ്ദീന്റെന അത്ഭുത വിളക്കുമായി വരുന്നവനെപ്പോലെ സമ്പന്നനായി തിരിച്ച് വരുന്നവര്‍ ഇപ്പോള്‍ വളരെ തുച്ചം. ഗള്‍ഫിലെ ശോഷിച്ചു വരുന്ന ശമ്പളത്തില്‍ നിന്നും ഉയരുന്ന ജീവിതചിലവും കഴിച്ചു മിച്ചം വരുന്ന കാശുമായി പണപ്പെരുപ്പത്താല്‍ ഊതി വീര്‍പ്പിക്കപ്പെട്ട നമ്മുടെ നാട്ടില്‍ വന്നാല്‍ ഒന്നും വാങ്ങാനാകാതെ അവന്‍ അപമാനിതനാകുന്നു.
ഗള്‍ഫ് ഇപ്പോള്‍ അവനെ ഒഴിവാക്കുകയാണോ? അവനു മുമ്പില്‍ അവള്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നു. ഗള്‍ഫിനെ സുന്ദരിയാക്കാനും അതിനെ ശക്തിപ്പെടുത്താനും തന്റെല യൗവനം മുഴുക്കെയും സമര്‍പിച്ച അവനെ, ഇപ്പോള്‍ കട്ട് തിന്നാന്‍ വരുന്ന എലിയെ പോലെയാണ് അധികാരികള്‍ കാണുന്നത്. ആട്ടിയോടിച്ചിട്ടും വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടിട്ടും ഇവിടെ തന്നെ തിരിയുന്ന എലിയെപ്പിടിക്കാന്‍ സൗദി സര്‍ക്കാറിന്റെ നിതാഖാത് എലിക്കെണികള്‍ എല്ലാ പഴുതുകളും അടച്ചു സജ്ജമായി ക്കൊണ്ടിരിക്കുമ്പോള്‍ പ്രവാസികളില്‍  വെപ്രാളത്തിന്റെ് തിരയലകള്‍ എങ്ങും സജീവം. പലരും കെണിയില്‍ അകപ്പെട്ടു കഴിഞ്ഞു.
നമ്മുടെ ചെയ്തികളിലെ മണ്ടത്തരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം  ചെയ്തതുകൊണ്ട് വലിയ കാര്യമൊന്നും കണ്ടേക്കില്ല. എങ്കിലും നാട്ടിലെ നമ്മുടെ സര്‍ക്കാരിന് നയാപൈസ നികുതി കൊടുക്കേണ്ടി വരുമെന്ന് കരുതി  ഒടുക്കേണ്ട നികുതി തുകയുടെ ഇരട്ടി ഉദ്യോഗസ്ഥന്മാര്‍ക്ക് കൈകൂലി കൊടുത്തു എന്തോ നേടി എന്ന് മേനിപറഞ്ഞു നടന്ന നമ്മള്‍ ഒരാപത്തു വരുമ്പോള്‍ എല്ലാത്തിനും സര്‍ക്കാണരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. ‘സമ്പത്ത് കാലത്ത് തൈ ഒന്ന് വെച്ചാല്‍ ആപത്തു കാലത്ത് കായ് പത്ത് തിന്നാം’ എന്നത് നമുക്ക് പഴഞ്ചൊല്ല് മാത്രം. പ്രവാസിമലയാളികളില്‍ പ്രത്യകിച്ചും മലപ്പുറത്തെ എഴുപതു ശതമാനത്തിന്റെ  പണവും എവിടെ പോയി എന്ന് ചോദിച്ചാല്‍ നിത്യചെലവ് കഴിച്ചുള്ളത് പെണ്ണിനെ കേട്ടിച്ചയക്കാന്‍ സ്ത്രീധനമെന്ന അനാവശ്യമായ മാമൂലുകള്‍ക്കും  നമുക്കാവശ്യമുള്ളതില്‍ കവിഞ്ഞ വീടുകള്‍ക്കും നമ്മുടെ വമ്പും പത്രാസും  കാണിക്കാനുള്ള മറ്റു ചിലവുകള്‍ക്കുമായിരിക്കും മുഖ്യമായി ചെലവഴിച്ചിരിക്കുക. മലബാറില്‍ വീടും കല്യാണങ്ങളും കഴിഞ്ഞു എന്തെങ്കിലും നേടിയവരില്‍ അധികവും ചെയ്തിട്ടുണ്ടാവുക മെട്രോ സിറ്റികളില്‍ ഉള്ളതിനേക്കാള്‍ വില കൊടുത്തു ഗ്രാമങ്ങളില്‍ ഒരു തുണ്ട് ഭൂമി വാങ്ങിയാതായിരിക്കും. മറിച്ചുവിറ്റു പണമുണ്ടാകാനല്ലാതെ നാടിന്റെ സമ്പദ് വ്യവസ്ഥക്കോ നാട്ടുകാര്‍ക്കോ  അത് കൊണ്ട് ഒരു കാര്യവും കാണില്ല.
നമ്മുടെ മിക്കസംനഘടനകളും ഗള്‍ഫ്കാരന്റെ കീശയിലേക്ക് കൈ നീട്ടിയതല്ലാതെപ്രവാസിയുടെ യഥാര്‍ത്ഥ  പ്രശ്‌നം മനസ്സിലാക്കാനോ ഗള്‍ഫ്‌ന ഇല്ലാത്ത ഒരു ജീവിതത്തിനു അവനെ പാകമാക്കുന്നതിന് വേണ്ട ഉപദേശങ്ങള്‍ നല്‍കാനോ കഴിവും പ്രാപതിയും ഇല്ലാതെ പോയി. Venture Capital പോലെയുള്ള നിക്ഷേപ സംരംഭങ്ങള്‍ തുടങ്ങി പ്രവാസിയുടെ ചെറിയ ചെറിയ വരുമാനം ഒരുമിച്ചു കൂട്ടി നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഉല്പാദന മേഖലയില്‍ നിക്ഷേപിച്ചു നാട്ടിനും അവനും വരുമാനമാകുന്ന രീതിയില്‍ സമ്പാദ്യം വഴി തിരിച്ചു വിടാന്‍ പ്രവാസിയെ ബോധവല്ക്കരിക്കുന്നതില്‍ നമ്മുടെ സംഘടനകളും സര്‍ക്കാരും കാര്യമായി ഒന്നും ചെയ്തില്ല  എന്നത് ഒരു യാഥാര്‍ഥ്യമായി നമ്മെ തുറിച്ചു നോക്കുന്നു. ഗള്‍ഫ് പ്രണയത്തിന്റെ ഈ സായംസന്ധ്യയിലെങ്കിലും നമ്മള്‍ ഉണരുമോ. കാത്തിരുന്നു കാണാം.

Related Articles