Current Date

Search
Close this search box.
Search
Close this search box.

രണ്ട് ഫലസ്തീന്‍ ബാലന്മാരെ ഇസ്രായേല്‍ പോലീസ് അറസ്റ്റ് ചെയ്തു

ജറൂസലേം: കല്ലേറ് നടത്തി എന്നാരോപിച്ച് 14 വയസ്സുകാരായ രണ്ട് ഫലസ്തീന്‍ ബാലന്മാരെ ജറൂസലേമില്‍ നിന്നും ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ജറൂസലേമിനടുത്ത വാദി അല്‍ജൗസിലാണ് ഇരുവരും തടവിലുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ നേരത്തെ കസ്റ്റഡിയിലെടുത്ത മറ്റു പത്തു കുട്ടികളുടെ തടവ് ഇസ്രായേല്‍ കോടതി വെള്ളിയാഴ്ച വരെ നീട്ടിയതായി റാമല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ അഭിഭാഷകന്‍ മുഹമ്മദ് മഹ്മൂദ് പറഞ്ഞു.
തിങ്കളാഴ്ച അനാഥശാലയുടെ അങ്കണത്തില്‍ നിന്നും കല്ലേറ് നടത്തിയതിനെത്തുടര്‍ന്നാണ് പത്തുകുട്ടികളെ അറസ്റ്റ് ചെയ്തതെന്നാണ് ഇസ്രായേല്‍ പോലീസിന്റെ വാദം.
ഫലസ്തീനിലെ ഔദ്യോഗിക രേഖകള്‍ പ്രകാരം നിലവില്‍ 7000ത്തോളം പേരാണ് ഇസ്രായേല്‍ ജയിലുകളില്‍ തടവുകാരായിട്ടുള്ളത്. ഇതില്‍ 700 ഓളം പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലാണ്.

Related Articles