Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ലോകമേ ഐക്യപ്പെടൂ ! നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍ മാത്രം

അല്ലയോ അറബ് – ഇസ്‌ലാമിക സമൂഹമേ, ഈ ഉമ്മത്തിന്റെ അരുമ സന്താനങ്ങളേ! നിങ്ങള്‍ വലിയ ഭീമാകാരമായ ചങ്ങലകള്‍ക്കിടയിലാണുള്ളത്. നിങ്ങള്‍ക്കത് സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിലയിടിച്ച് കാണുന്നതിനെ കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കുക. നിങ്ങള്‍ കോളനിവല്‍ക്കരണവും അധപ്പതനവും പിന്നാക്കവും വിസമ്മതിക്കുന്ന കൂട്ടരാണ്. നിങ്ങള്‍ക്ക് തണല്‍വിരിക്കുന്ന ഭാരമേറിയ രണ്ട് അതിഥികളാണ് അലസതയും അരാചകത്വവും എങ്കില്‍ കൂടി നിങ്ങള്‍ പ്രശോഭിതമായ ഭാവി സ്വപ്‌നം കാണുന്നവരാണ്. നിങ്ങള്‍ക്കെതിരെ നൂറ്റാണ്ടുകളായുള്ള യുദ്ധങ്ങളും ആക്രമണങ്ങളും തുടരുന്നുണ്ടെങ്കിലും നിങ്ങളുടെ ഇഛാശക്തി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മറ്റൊരു ശക്തിക്കും കീഴ്‌പ്പെടാതെ നിങ്ങളെ അജയ്യരാക്കുന്ന ഘടകം ഇസ്‌ലാം ഒന്നുമാത്രമാണ്.

അതിക്രമവും ബലാല്‍ക്കാരവും പീഢനവും പരിചയമില്ലാത്ത മൂല്യവത്തും വ്യവസ്ഥാപിതവുമായ ഒരു ശക്തിയാണ് ഇസ്‌ലാം. നീതിയിലും കാരുണ്യത്തിലുമാണതിന്റെ ശക്തിനിലകൊള്ളുന്നത്. മനുഷ്യകുലത്തിനും മാലോകര്‍ക്കും ഉന്നതമായ മൂല്യങ്ങളാണത് പകര്‍ന്നു നല്‍കുന്നത്. പടിഞ്ഞാറ് നിങ്ങളെ കുറിച്ച് എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ?  സാമ്പത്തികവും സൈനികവും സാംസ്‌കാരികവുമായ വ്യത്യസ്ത മാധ്യമങ്ങളുമുപയോഗിച്ച് നിങ്ങളെ അവര്‍ ഉപരോധിച്ചുകൊണ്ടിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അത് കേവലം പെട്രോ സമ്പത്തോ നിങ്ങളുടെ വിപണിയോ അല്ല, മറിച്ച് നിങ്ങളിലൂടെ ഇവിടെ ഉയര്‍ന്നുവരുന്ന ഒരു ബദല്‍നാഗരിക വ്യവസ്ഥയാണ്. മോറോ ബര്‍ജര്‍ ‘സമകാലിക അറബ് ലോകം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു : ‘നിങ്ങളുടെ രാഷ്ട്രത്തില്‍ സുലഭമായൊഴുകുന്ന പെട്രോളിനെയല്ല ഞങ്ങള്‍ ഭയക്കുന്നത്, അറബികളില്‍ നിന്ന് നാം ഭയക്കുന്നത് അവരുടെ ഇസ്‌ലാമിനെയാണ്.’ നിങ്ങള്‍ ഇത് മനസ്സിലാക്കുകയും ഇതിനെ കുറിച്ച് ഉറക്കെ ചിന്തിക്കുകയും ചെയ്യുക!

 യൂറോപ്യന്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഫ്രാന്‍സിലെ ഓറിയന്റലിസ്റ്റ് പണ്ഡിതന്‍ നിങ്ങളെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ‘അള്‍ജീരിയയില്‍ ഇപ്രകാരം കടിച്ചുതൂങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതിന്റെ കാരണം നിങ്ങള്‍ക്കറിയാമോ? അള്‍ജീരിയയിലെ ഒലീവിനും മരുഭൂമികള്‍ക്കും വീഞ്ഞിനും വേണ്ടി അഞ്ച് ലക്ഷം ഫ്രഞ്ച്‌സൈനികരെ ഇറക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. മറിച്ച് യൂറോപ്പിലെ നഷ്ടപ്പെട്ട പറുദ്ദീസയായ സ്‌പെയിനിനെ ഇസ്‌ലാമിസ്റ്റുകള്‍ വീണ്ടെടുക്കുന്നതില്‍ നിന്നും തടയുന്ന ഭദ്രമായ മതില്‍ തീര്‍ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുതന്നെയാണ് ഫ്രഞ്ച് ഓറിയന്റലിസ്റ്റായ കീമോണും നിങ്ങളെ കുറിച്ച് വിവരിച്ചിട്ടുള്ളത്.  നിങ്ങളില്‍ ഗൗരവമുള്ളവര്‍ സാലസാര്‍ പറഞ്ഞതിനെ കുറിച്ച് അജ്ഞരാണെന്ന് ഞാന്‍ കരുതുന്നില്ല. നമുക്കിടയില്‍ ഖിലാഫത്ത് സ്ഥാപിക്കണമെന്ന് കരുതുന്നവര്‍ മുസ് ലിംകളില്‍ നിന്ന് പുറപ്പെട്ടതിനെ ഞാന്‍ ഭയപ്പാടോടെ വീക്ഷിക്കുന്നു. ഉണര്‍ന്നെണീക്കാത്തതാണ് അരബ് ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ ഇത്തരത്തിലായത് എന്ന് പറയുന്നവരും അവര്‍ക്കിടയില്‍ കാണുന്നു. ആദ്യം അവരുടെ മനസ്സുകളില്‍ നിര്‍മാണാത്മകവും കലാപരവുമായ രംഗത്ത് താല്‍പര്യമില്ലാതാക്കല്‍ നമുക്ക് നിര്‍ബന്ധമാണ്. അങ്ങനെ ചെയ്യാത്ത പക്ഷം അവര്‍ ഉണര്‍ന്നെണീക്കുകയും അജയ്യരാകുകയും ചെയ്യും.

സഹോദരന്മാരേ നാം ഈ കേട്ടതെല്ലാം അന്തരീക്ഷത്തില്‍ നിന്നുള്ള ധൂളികളാണോ… അല്ലെങ്കില്‍ വല്ല കല്‍പിത കഥകളോ..അല്ലെങ്കില്‍ ചില ആലങ്കാരിക പ്രയോഗങ്ങളോ.. അതുമല്ല, മുസ്‌ലിം ലോകത്ത് നാം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സംഭവഗതികളുടെ നേര്‍ക്കാഴ്ചകളോ…
മറ്റുള്ളവരോട് വിദ്വേഷവും അസഹിഷ്ണുതയും ഉളവാക്കുന്ന സംസാരം നമ്മുടെ നാഗരികതക്കും സംസ്‌കാരത്തിനും ധാര്‍മികതക്കും പൈതൃകത്തിനും ചേര്‍ന്നതല്ല. ഇന്നോ നാളെയോ അത്തരം രീതികള്‍ നാം സ്വീകരിക്കുകയുമില്ല. നമ്മുടെ പ്രശോഭിതമായ ചരിത്രം എല്ലാവര്‍ക്കും തിരയാവുന്നതാണ്. അതില്‍ വിദ്വേശത്തിന് യാതൊരിടവുമില്ല. എന്നാല്‍ വിദ്വേഷത്തിന്റെയും നാഗരിക സംഘട്ടനത്തിന്റെയും വക്താക്കളും പ്രയോക്താക്കളും അവരാണ്. അവര്‍ അവരോട് തന്നെ ശത്രുത വെച്ചുപുലര്‍ത്തുന്നവരാണ്.

നാം വായിക്കുന്നവരാണോ? വായിച്ചാല്‍ തന്നെ വല്ലതും ഗ്രഹിക്കുന്നവരാണോ? ഗ്രഹിച്ചാല്‍ അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നവരാണോ? ഏറ്റവും പ്രയോജനപ്രദവും നൈരന്തര്യവുമുള്ള ഉപദേശം ശക്തിയുടെ അതിക്രമത്തില്‍ നിന്നും ധിക്കാരത്തിന്റെ ഭാഷയില്‍ നിന്നും മാറി ശരിയായ ദിശയില്‍ അഭിസംബോധന ചെയ്യുന്നതാണ്. ദേഹേഛയില്‍ നിന്നും വക്രമായ ചിന്തയില്‍നിന്നും വിഭിന്നമായതാണ്. ജന്തുസഹജമായ വികാരങ്ങളെ വില്‍പന നടത്തുന്നവരില്‍ നിന്നും അന്യമായിട്ടുള്ളതാണത്. മാനവിക ശൈലിയല്ലാത്ത എല്ലാ ശൈലികളും ഈ ആധുനിക ലോകത്തിന് സുപരിചിതമാണ്.

നിങ്ങള്‍ക്ക് നിങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തത്തെ കുറിച്ച് ബോധവാന്മാരാണോ!. യുദ്ധത്തിന്റെ നാട്ടക്കുറികള്‍ പ്രകടമായ ഈ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ഏറ്റവും പ്രധാന ബാധ്യത എന്നത് ഈ വിസ്മൃതിക്ക് ശേഷം ഐക്യത്തിന്റെ പാതയില്‍ അണിനിരക്കലല്ലാതെ മറ്റെന്താണ്? ഇതുതന്നെയല്ലേ കാലം നമ്മോട് തേടിക്കൊണ്ടിരിക്കുന്നതും! നിങ്ങളുടെ ഇസ്‌ലാമിക ആദര്‍ശം ഒന്നുകാരണമാണ് മുസ്‌ലിംകളായ നിങ്ങളോട് അവര്‍ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ അതിനെ നിസ്സാരമായി കാണുകയും അവരോട് യുദ്ധത്തിന് സഹായം തേടുകയുമാണോ ചെയ്യുന്നത്. ഈജിപ്തിലെ ഭരണഘടന റദ്ദാക്കുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത രീതിയില്‍ അതിനെ തകിടം മറിക്കാന്‍ ആസൂത്രണം നടത്തുകയും ചെയ്തത് എന്തിന്റെ പേരിലാണ്? നിങ്ങളുടെ ഇസ്‌ലാമിനെയും നാഗരികതയെയും അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏക ചേതോവികാരം. സൈന്യവും തെരുവില്‍ ഗുണ്ടകളായി കഴിയുന്നവരെയും ചേര്‍ത്ത് നിര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഇതല്ലാതെ മറ്റൊന്നുമല്ല.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles