Current Date

Search
Close this search box.
Search
Close this search box.

മായം ചേര്‍ത്ത ചരിത്രത്താളുകള്‍

ഭാരതത്തിന്റെ മധ്യകാല ചരിത്രം പക്ഷപാതപരമായ വീക്ഷണത്തിലൂടെ മനസ്സിലാക്കന്‍ ശ്രമിക്കുന്നത് സാഹസമാണ്.. മുസ്‌ലിമായ ഇബ്രാഹിം ലോദിയുടെ ആക്രമണത്തില്‍ നിന്ന് നാം അഭയം തേടിയത് മുസ്‌ലിമായ ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടാണ്.്. റാണാ പ്രതാപ് സിങിന്റെ പട്ടാളനായകന്‍ ഒരു പത്താന്‍ മുസ്‌ലിമായ സലീംഷാ സൂര്‍ ആയിരുന്നു. അക്ബറിന്റെ പാളയത്തിലെ സൈന്യാധിപന്‍ ഒരു രജപുത്രനായ രാജാ മാന്‍സിങായിരുന്നു. ഔറംഗസീബ് പോലും ഒരു രജപുത്രനായ രാജാ ജൈസിങ്ങിനെയായിരുന്നു തന്റെ പടനായകനാക്കിയത്. വിജയനഗര സാമ്രാജ്യത്തിലെ അഞ്ച് മുസ്‌ലിം രാജ്യങ്ങളും തങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലും ഏറ്റുമുട്ടലുകളിലും പരിഹാരം തേടിയത് ഹിന്ദു രാജാക്കന്മാരോടായിരുന്നു.

ശിവജിയെകുറിച്ച് ചരിത്രകാരന്മാര്‍ മനപൂര്‍വ്വം തമസ്‌കരിച്ച പല വസ്തുതകളുമുണ്ട്. അദ്ദേഹത്തിന്റെ നാവികസേനാതലവന്മാര്‍ ദൗലത്ഖാനും സിദ്ദിമിസ്ത്രിയുമായിരുന്നു. ശിവജിക്ക് മദാരിമേഹ്തര്‍ എന്ന ഏറ്റവും വിശ്വസ്തനായ ഒരു അംഗരക്ഷകനുണ്ടായിരുന്നു. മുല്ല ഹൈദര്‍ എന്നയാളായിരുന്നു അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി. ഈ വസ്തുതകളെല്ലാം പ്രശസ്ത ചരിത്രകാരന്‍ സര്‍ദേസായി വരെ അംഗീകരിക്കുന്നുണ്ട്. ശിവജി സാമുദായിക പരിഗണനകള്‍ക്കതീതനായിരുന്നുവെന്ന കാര്യം ഇന്നത്തെ മതഭ്രാന്തര്‍ മറക്കാന്‍ പ്രേരിപ്പിക്കുകയാണ്

ശിവജിയുടെ പൗത്രന്‍ സാഹു പതിനേഴ് വര്‍ഷം തന്റെ അമ്മയോടൊപ്പം ജീവിച്ചത് ഔറംഗസീബിന്റെ കൊട്ടാരത്തിലായിരുന്നു. ഔറംഗസീബിന്റെ പുത്രി സീനത്തുന്നിസ സാഹുവിനെ വളരെ വാല്‍സല്യത്തോടെയാണ് വളര്‍ത്തിയത്. തന്റെ പിതാവിന്റെ ദ്രോഹത്തില്‍നിന്ന് ഔറംഗസീബിന്റെ പുത്രന്‍ അക്ബര്‍ അഭയം തേടിയത് സമ്പാജിയുടെ കോട്ടയിലായിരുന്നു. ദുര്‍ഗാദാസാണ് അക്ബറിന്നാവശ്യമായ സഹായ സൗകര്യങ്ങള്‍ നല്‍കി സംരക്ഷിച്ചത്. ഇതുപോലുള്ള സൗഹൃദ ബന്ധങ്ങളുടെ കഥകള്‍ പുതിയ തലമുറയില്‍നിന്ന് മറച്ചുവെച്ചുകൊണ്ടാണ് മതഭ്രാന്തര്‍ പരസ്പരം കുറ്റാരോപണങ്ങള്‍ നടത്തി  വര്‍ഗീയ വിദ്വേഷം  വളര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് കളമൊരുക്കുന്നത്.്

വിവ: മുനഫര്‍ കൊയിലാണ്ടി

Related Articles