Current Date

Search
Close this search box.
Search
Close this search box.

മരിച്ചെന്ന് പറയാന്‍ എന്തുമാത്രം പദങ്ങളാണ്

കമലാസുറയ്യയുടെ മനുഷ്യന്‍ പാവമാണ് എന്ന കഥയില്‍
ഒരു പൂച്ചയെ പറ്റി പറയുന്നുണ്ട്..
ഒരു കറുത്ത പൂച്ച..
അത് കഥാനായികയുടെ മടിയില്‍ കിടന്നാണ് മരിച്ചത്…
പൂച്ചയുടെ മുന്‍കാലുകള്‍ വടികള്‍ പോലെ മരവിച്ച് നിവര്‍ന്നിട്ടും
അവളവ കൈയിലെടുത്ത് തിരുമ്പിക്കൊണ്ടിരുന്നു..
‘എന്നിട്ടും പൂച്ച മരിച്ചു..
പൂച്ച ചത്തുവെന്നാണ് പറയേണ്ടത്…
പൂച്ച ചത്തു.., മനുഷ്യന്‍ മരിച്ചു.. കവി അന്തരിച്ചു’

അതങ്ങനെയാണ്.. എല്ലാവരും ചാവാറില്ല…
എല്ലാവരും മരിക്കാറില്ല..
എല്ലാവരും അന്തരിക്കാറില്ല…
മറ്റു ചിലര്‍ ഇവയൊന്നുമല്ലാതെ കാലം ചെയ്യുകയോ
ദിവംഗതനാവുകയോ ചെയ്യും….

മരിച്ചെന്ന് പറയാന്‍ മലയാളത്തില്‍ എന്തിനാണിത്രമാത്രം
പദങ്ങളെന്ന് ചോദിക്കുന്നു ഫേസ്ബുക്കില്‍ വെള്ളെഴുത്ത്  വി (വെള്ളെഴുത്ത് വി)

‘തീപ്പെടുന്നത് കൊച്ചിയിലെ തമ്പുരാക്കന്മാരാണ്,
തിരുവിതാംകൂറുകാര്‍ രാജാവിനെ നാടുനീക്കുകയേ ഉള്ളൂ.
തിരുമേനിമാരാണ് കാലം ചെയ്യുന്നത്..
എഴുത്തുകാരെല്ലാം മുന്‍പ് കാലയവനികയ്ക്കുള്ളില്‍ മറയുകയായിരുന്നു. അങ്ങനെയിരുന്നപ്പോഴാണ് വികെ എന്‍ ഒരു വന്ദ്യവയോധികനെ
സ്വാഭാവികമായി സമയമായിട്ടും മറയുന്നില്ലെന്ന് കണ്ട്
കാലയവനിക പൊക്കി അകത്താക്കിയത്.
അതിനു ശേഷമാനെന്നു തോന്നുന്നു എഴുത്തുകാരുടെ അന്തരിക്കല്‍ വ്യാപകമായത്.
ആനയ്ക്ക് ചരിയാമെങ്കില്‍ മനുഷ്യരായ ആര്‍ക്കും ആര്‍ക്കും അന്തരിക്കുകയും ചെയ്യാം
വായ്ക്കരിയിടാന്‍ അകത്തോട്ടു നോക്കി കുറച്ചരി വേണം എന്നു കാറിയ നാട്ടുപ്രമാണിമാരോട് ‘അരിയുണ്ടെന്നാലങ്ങോര്‍ അന്തരിക്കുകയില്ലല്ലോ’ എന്നാണ് വൈലോപ്പിള്ളിയുടെ ദരിദ്രവാസിയായ വിധവ വിളിച്ചു പറഞ്ഞത്..
സാമിമാര്‍ സമാധിയാവട്ടെ. അതു മരണത്തിനു ശേഷവുമുള്ള
പീഡനമാണെന്നാണ് തോന്നുന്നത്.
കിടന്നു മരിച്ച സാമിയെ ഒടിച്ചു മടക്കി ഇരുത്തി,
പിന്നെ കുഴിയിലിറക്കി, ഉപ്പിട്ടു മൂടി..
അതിനു മുകളില്‍ വല്ല ബിംബവും പ്രതിഷ്ഠിച്ച്… എന്തിനു പാട്?
വെറുതെ മരിച്ചാല്‍ പോരേ.. തലയെടുക്കുന്നതും
അതും കൂടി കണ്ടിട്ടാന് കെലവിയുടെ തലയെടുത്തത്, ചൂട്ടും കത്തിച്ച് പുഴയ്ക്കക്കരേയ്ക്ക് പോകുന്നതും തെക്കോട്ടെടുക്കുന്നതും… വടിയാവുന്നതും സിദ്ധി കൂടുന്നതും… എന്തിനാണ് മലയാളത്തില്‍ ചാവിനു ഇത്രയും വാക്ക്?’

***************************

അരുണിന്റെ മഴപെയ്യാത്ത നാട്ടിലെക്ക് എന്ന കവിത സുന്ദരം(http://www.malayalam-blogs.com)

മഴ പെയ്യാത്ത നാട്ടിലേക്ക്

ഇന്ന്
അമ്മ
മൂന്ന് ഓട്ട വീഴ്ത്തി
വെള്ളം ചോര്‍ത്തി
തെക്കോട്ടെറിഞ്ഞ മണ്‍കലം..

അഛന്‍
പെരുവിരലോളം പോന്ന
വലിയൊരു കടം

അനിയന്‍
നീ യാത്രയുടെ അപ്പുറമെങ്കില്‍
ഞാനിപ്പ്ുറം..

വീട്
ഒഴിഞ്ഞുവെച്ച
പഞ്ചസാര ഭരണി..
ഇന്നവിടെ ഉറുമ്പുകള്‍
തീവണ്ടിയോടിച്ച്
കളിക്കുകയാണ്..

ഞാന്‍
മുറികടം പൊട്ടിയൊലിച്ച്
ഇന്നും ഉറക്കത്തെ കൊല്ലുകയാണ്..

ദക്ഷിണ നല്‍കാതെ
എനിക്ക് പോകണം
മഴ പെയ്യാത്ത നാട്ടിലേക്ക്..

***************************************
രജീന്ദ്രകുമാറിന്റെ പരിസ്ഥിതി ദിന ഡയറിക്കുറിപ്പ്
എന്ന കാര്‍ട്ടൂണ്‍ പൊള്ളുന്ന സത്യങ്ങളെ പറയുന്നു…

Related Articles