Current Date

Search
Close this search box.
Search
Close this search box.

ഫ്രണ്ട്‌സോ… അത് ഫേസ്ബുക്കിലല്ലേ..

പുസ്തകങ്ങള്‍ ഒടുങ്ങിത്തുടങ്ങിയോ എന്ന ആശങ്കകളെ പലരും എഴുതിക്കണ്ടു കഴിഞ്ഞ പുസ്തക ദിനത്തില്‍ ..
പുസ്തകം ഒരിക്കലും നശിക്കാന്‍ പോകുന്നില്ലെന്ന രീതിയിലാണ് മുഖ്യധാരാ എഴുത്തുകാരൊക്കെ പ്രതികരിച്ചു കണ്ടത്..
ആ വാശി പറച്ചിലില്‍ അത്ര സത്യമില്ല എന്നാണ് തോന്നുന്നത്..
കടലാസു പുസ്തകങ്ങളുടെ കാലം കഴിഞ്ഞെന്നു വരാം..

പണ്ട് താളിയോലകളിലും കല്ലിലും മരത്തിലും മൃഗങ്ങളുടെ തോലുകളിലും എഴുതിവെച്ചിരുന്ന കാലം കഴിഞ്ഞുപോയ പോലെ കടലാസു പുസ്തകങ്ങളും അപ്രത്യക്ഷമായേക്കാം..

പറയാന്‍ പറ്റുക ഇത്രമാത്രമാണ്..
വായന മരിക്കാന്‍ പോകുന്നില്ല ഒരിക്കലും
ഇന്റര്‍ നെറ്റിന്റെയും സോഷ്യല്‍ സൈറ്റുകളുടേയും കാലത്ത് വായന അധികരിച്ചിട്ടേ ഉള്ളൂ..
ലോകത്തിന്റെ ഏത് മുക്കുമൂലകളില്‍ ഇരുന്ന് ആര്‍ക്കും വായനയും എഴുത്തും തുടങ്ങാം തുടരാം….
പുസ്തകങ്ങള്‍ അന്വേഷിച്ച് ലൈബ്രറികള്‍ കയറിയിറങ്ങേണ്ട കാലവും ഒടുങ്ങിത്തുടങ്ങുകയാണ്..

ആരുടെയെങ്കിലും വായന നിന്നു പോയതിന് ടെക്‌നോളജിയെ പഴിച്ചിട്ട് കാര്യമില്ല….ഇതൊന്നും ഇല്ലായിരുന്നേല്‍ വായന കുറേക്കൂടി വികസിക്ക്ുമായിരുന്നു എന്ന് എന്ന് കരുതുന്നവര്‍ സ്വന്തം ആലസ്യത്തെയാണ് ആദര്‍ശവല്‍ക്കരിക്കുന്നതെന്ന് പറയുന്നുണ്ട് കെ ഇ ഇന്‍, സമൂഹം സാഹിത്യം സംസ്‌കാരം എന്ന പുസ്തകത്തില്‍ ..
മടി ഒരു എക്‌സക്യൂസീവായി മാറുമ്പോഴാണ് മറ്റുള്ളതിനെ നമുക്ക് ചീത്ത വിളിക്കാന്‍ തോന്നുന്നതത്രെ ..
ലോകം വളര്‍ന്നിട്ടില്ലായിരുന്നേല്‍ തങ്ങളേറെ വളരുമായിരുന്നെന്ന് പറയും പോലെയുള്ള അഹന്ത അത്തരം വര്‍ത്തമാനങ്ങളില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും കെ ഇഎന്‍ പറയുന്നു..

********************************************************************************

വല്ലാത്തൊരു പുസ്തകം തന്നെയാണ് ഫേസ്ബുക്ക്..
ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങള്‍ അറിയണേല്‍ കൃത്യമായി ഫേസ്ബുക്കൊന്ന് നിരീക്ഷിച്ചാല്‍ മതി…
ആര്‍ക്കും ആരേയും തെറിവിളിക്കാം..പരിഹസിക്കാം…
പബ്ലിക്കിലിട്ട് കൈകാര്യം ചെയ്യാം..ആരും ചോദിക്കാനും പറയാനും വരില്ല…
ലൈക്കിനും കമന്റിനുമൊക്കെ കേസുകൊടുക്കാന്‍ നിന്നാല്‍ പിന്നെ അതിനെ നേരം കാണൂ…

ആരൊക്കെ ലൈക്ക് തരുന്നു എന്നതുമാത്രമല്ല.. ആരെല്ലാം ലൈക്കുന്നില്ല എന്നതും ഇവിടെ സൊഹൃദം തകരാനുള്ള കാരണമാണ്.. ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ഉള്ളിലെ കുശുമ്പും അസൂയയും അമര്‍ഷവുമെല്ലാം അറിയണേല്‍ ആരെല്ലാം ലൈക്കുന്നില്ല എന്ന് മാത്രം നോക്കിയാല്‍ മതി..
ലൈക്കിനും കൃത്യമായ രാഷ്ട്രീയമുണ്ട്..

ഡോ യാസീന്‍ അശ്‌റഫ് ഫൂള്‍സ് ബുക്ക് എന്നൊരു എസ്സേ എഴുതിയിരുന്നു..
അതില്‍ നിന്നുള്ള വരികളാണ് താഴെ

മോനേ ഫ്രണ്ട്‌സ് എന്നാല്‍ ചങ്ങാതിമാരല്ലേ..?
അല്ലല്ലോ.. എനിക്ക് 506 ഫ്രണ്ട്‌സ് ഉണ്ട്.. അധികപേരെയും എനിക്ക് ഇഷ്ടമല്ല..
എങ്കി പിന്നെ അവരെങ്ങനെ ഫ്രണ്ട്‌സായി…
അത് ഫേസ്ബുക്കിലല്ലേ.. അവരെ എനിക്ക് ചീത്ത പറയണേലും ഫ്രണ്ട്‌സാവണമല്ലോ.. ഇന്നലെ ഫേസ് ബുക്ക് ഗ്രൂപ്പിലൊരുത്തനെ ഞാന്‍ ശരിക്കും ഒന്ന് വിരട്ടി…
എന്താ അവന്റെ പേര്
തൊമ്മി അറ്റ് ഫണ്‍ ഡോട്ട് നെറ്റ്

സൗഹൃദത്തിന്റെ ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയ ബന്ധങ്ങള്‍ ശത്രുതയിലേക്ക് നീങ്ങുന്നതും സൗഹൃദം മരണപ്പെടുന്നതിനെ പറ്റിയുമൊക്കെ ചെറുമുകുളങ്ങള്‍ ബ്ലോഗില്‍ (panayamliju.blogspot.in)പനയം ലിജു എഴുതിയിട്ടുണ്ട്..
മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന പലതും ഇന്ന് ഫേസ്ബുക്കിലും കുടിയുറപ്പിച്ചിരിക്കുന്നു എന്ന് പറയുന്നു ലിജു..
പീഡനക്കേസില്‍ പിടിക്കപ്പെട്ടവനെ എന്തുചെയ്യണം എന്ന് തുടങ്ങി പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പോലും മുഖപുസ്തകം ഉപയോഗിക്കുന്ന കാലമാണിതെന്നും നാലു സ്ഥാനാര്‍ഥികളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് എറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ആളിനെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കുന്ന കാലവും വിദൂരമല്ല എന്ന് പറയുന്നു ലിജു..

*********************************************************************

യു ഡി എഫ് ഭരണം കൊണ്ട് കേരളജനത ശരിക്കും എടങ്ങേറായിക്കൊണ്ടിരിക്കുന്നു..
അടി, ഇടി, കുത്ത്.. പരസ്പരം പാരയും പഴി ചാരലും… ഭരണമല്ലാത്ത എല്ലാ ഡപ്പാന്‍കൂത്തുകളും ഇവിടെ നടക്കുന്നുണ്ട്.. അപ്പോഴാണ് ചെന്നിത്തലയുടെ കേരളയാത്ര..
കേരളത്തില്‍ ആരേലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണ് ഈ യാത്രയെന്ന് ഓണ്‍ലാന്‍ ലോകം..

Related Articles