Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലും യമനിലും മുസ്‌ലിം ലോകം ആരുടെ പക്ഷത്ത്?

2003-ല്‍ ആരംഭിച്ച അമേരിക്കയുടെ ഇറാഖ് അധിനിവേശം 2004 വരെ നീണ്ടു നിന്നു. ഇതേ സമയത്ത് തന്നെയാണ് യമനില്‍ ശിയാ സായുധ സംഘമായ ഹൂഥികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു തുടങ്ങിയത്. സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയും, പ്രഹസന്നമായ വിചാരണക്ക് ശേഷം കഴുമരത്തിലേക്ക് കയറ്റുകയും, അതിന് ശേഷം ഇറാഖില്‍ നൂരി മാലികിയുടെ ശിയാ പാവ ഭരണകൂടത്തെ അധികാരത്തിലേറ്റുകയും ചെയ്തത് അമേരിക്ക തന്നെയാണ്. ശിയാ ഭരണകൂടത്തിന്റെ കിരാതമായ ഭരണമുറകള്‍ കാരണം അന്ന് തന്നെ ഇറാഖില്‍ ചെറിയ തോതിലുള്ള സുന്നി വിമത ശബ്ദങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. എന്നിരുന്നാലും ഇറാഖിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെയും, ഇറാന്റെ ശിയാ സായുധ സംഘങ്ങളുടെ പിന്തുണയുടെയും ബലത്തില്‍ 2006 മുതല്‍ 2014 വരെ മാലികി അധികാരത്തില്‍ തുടര്‍ന്നു.

സദ്ദാം ഹുസൈനെതിരെ സിറിയയുടെയും ഇറാന്റെയും സഹായത്തോടെ പടപ്പുറപ്പാടിന് കോപ്പുക്കൂട്ടിക്കൊണ്ടാണ് നൂരി മാലികി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സദ്ദാം ഹുസൈന്‍ എന്ന പൊതുശത്രുവാണ് മാലികിയെ അമേരിക്കയുടെ ഇഷ്ടക്കാരനാക്കി മാറ്റിയത്. മാലികിയുടെയും സഖ്യകക്ഷികളുടെയും സദ്ദാം വിരുദ്ദത അമേരിക്ക തങ്ങളുടെ ഇറാഖിന് മേലുള്ള ഭൂമിശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. പ്രധാനമായും എണ്ണയായിരുന്നു അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ പ്രേരകഘടകം. സി.എ.എയുടെ സഹായത്തോടെയാണ് അമേരിക്ക മാലികിയെ ഇറാഖിന്റെ ഭരണചുമതല ഏര്‍പ്പിച്ചു കൊടുത്തത്. ഇറാന് മേഖലയിലുള്ള അധികാര രാഷ്ട്രീയ താല്‍പര്യങ്ങളും, ഇറാഖിന് മേലുള്ള അമേരിക്കയുടെ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളും ഒരേ സമയം പരിപാലിച്ച് കൊണ്ടു പോകേണ്ടത് മാലികിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ദൗത്യം തന്നെയായിരുന്നു. കാരണം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന കടുത്ത അമേരിക്കന്‍ വിരുദ്ധ വികാരത്തെയും, ഇറാഖിലെ സുന്നികള്‍ക്കിടയില്‍ ശക്തമായി വേരോട്ടമുള്ള ശിയാ വിരുദ്ധ മനോഭാവത്തെയും ഏതു സമയത്തും തീപിടിപ്പിക്കാവുന്ന വിധത്തിലുള്ളതായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെയും, ശിയാ മരണ സ്‌ക്വോഡുകളുടെയും ഇറാഖിലെ ഇടപെടലുകള്‍.

സംഭവിക്കേണ്ടത് തന്നെ സംഭവിച്ചു. ഇറാഖിലെ പ്രക്ഷുബ്ദ സുന്നി യൗവനം ഐസിസായി രൂപാന്തരം പ്രാപിക്കുകയും നൂരി മാലികി സര്‍ക്കാറിന് ഭീഷണിയായി വളര്‍ന്നു വരികയും ചെയ്തു. നിലവിലെ ഇറാഖിലെ സംഭവികാസങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇറാന്റെയും അമേരിക്കയുടെയും മേഖലയിലെ താല്‍പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിഘാതമായിട്ടായിരുന്നു ഐസിസ് ഉയര്‍ന്നു വന്നത് എന്നത് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ഇറാനില്‍ നിന്നുള്ള ശിയാ സായുധ സംഘങ്ങളും, അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസഖ്യ സേനയുമാണ് ഐസിസിനെതിരെയുള്ള യുദ്ധത്തില്‍ ഇറാഖ് സൈന്യത്തിന് സര്‍വ്വ പിന്തുണയുമായി രംഗത്തുള്ളത്. എന്നുവെച്ചാല്‍ ഇറാനും അമേരിക്കയും നയതന്ത്രവെടിവഴിപാടുകളില്‍ പരസ്പരം ശത്രുക്കളാണെങ്കിലും, കളിക്കളത്തില്‍ ഇരുകൂട്ടരും ഇറാഖിലെ സുന്നി ഭൂരിപക്ഷ പ്രദേശങ്ങളുടെ അധികാരം കൈയ്യാളുന്ന ഐസിസിനെതിരെ ഒറ്റകെട്ടാണ്. പക്ഷെ ഇവിടെ മുസ്‌ലിം ലോകത്തിന്റെ പൊതുവികാരം ഐസിസിനെതിരാണ്. വ്യക്തമാക്കി പറഞ്ഞാല്‍ ഇറാഖിന് പുറത്തുള്ള സുന്നി മുസ്‌ലിം ഭൂരിപക്ഷ ലോകം, ഇറാഖിനുള്ളില്‍ ഐസിസിനെതിരെ ഒരുമിച്ച് നില്‍ക്കുന്ന ശിയാ-അമേരിക്കന്‍ കൂട്ടുകെട്ടിനൊപ്പമാണെന്ന് വരുന്നു. ഇറാഖിലെ സുന്നി ജനതക്കെതിരെ ശിയാ സായുധ സംഘങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

ഇറാഖില്‍ ഐസിസിനെതിരെ പോരാടുന്ന ഇറാഖ് സര്‍ക്കാര്‍ സൈന്യത്തിന്റെ കൂടെ ഇറാന്‍ റെല്യൂഷനറി ഗാര്‍ഡുകളും, സിറിയയിലെ ബശ്ശാറുല്‍ അസദിനോട് കൂറു പുലര്‍ത്തുന്ന ശിയാ മരണ സ്‌ക്വാഡുകളും, ലബനാനിലെ ഹിസ്ബുല്ലയും ഉണ്ട്. ഈ സൈന്യങ്ങളുടെ കൂടെയാണ് അമേരിക്കയും ഇറാഖ് സൈന്യത്തിന് വേണ്ടി ഐസിസിനെതിരെ പോരാടുന്നത്. അഫാഗാനിസ്ഥാനില്‍ താലിബാനില്‍ നിന്നും, ഇറാഖ് അധിനിവേശ കാലത്ത് അല്‍ഖാഇദയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ശരിക്കും മനസ്സിലുള്ളതു കൊണ്ടാണ് ഇറാഖില്‍ അമേരിക്ക ഐസിസിനെതിരെ കരയുദ്ധത്തിന് തയ്യാറാവാത്തത്. കരയുദ്ധം അമേരിക്ക മേല്‍സൂചിപ്പിച്ച സംഘങ്ങളെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുകയാണ്. അവര്‍ക്ക് വേണ്ട എല്ലാ ഭൗതിക സഹായങ്ങളും നല്‍കാന്‍ അമേരിക്ക തയ്യാറുമാണ്. പക്ഷെ വിരോധാഭാസമെന്ന് പറയുന്നത് ആണവചര്‍ച്ചയുടെ കാര്യത്തില്‍ അമേരിക്ക ഇറാന് എതിരാണ്, സിറിയയില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാറിനെതിരെ പോരാടുന്ന സിറിയന്‍ വിമതര്‍ക്കൊപ്പമാണ് അമേരിക്ക നിലയുറപ്പിച്ചിരിക്കുന്നത്, ഹിസ്ബുല്ലക്ക് ഇന്നും അമേരിക്കയുടെ ഭീകരസംഘടനകളുടെ പട്ടികയിലാണ് സ്ഥാനം.

യമനില്‍ 2004-ല്‍ തുടങ്ങിയ ഹൂഥി പ്രക്ഷോഭ പരിപാടികള്‍ ഇന്ന് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കഴിഞ്ഞു. ഇറാന്റെ സഹായത്തോടെയാണ് യമനില്‍ ശിയാ സായുധ സംഘമായ ഹൂഥികള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. സുപ്രധാനമായ പല പട്ടണങ്ങളും അവര്‍ പിടിച്ചെടുത്തു കഴിഞ്ഞു. മേഖലയില്‍ ഇറാന്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് യമനിലെ ഹൂഥി പ്രക്ഷോഭം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, ഹൂഥികള്‍ അട്ടിമറിച്ച യമനിലെ ജനാധിപത്യ സംവിധാനത്തെ പുനസ്ഥാപിക്കുന്നതിന് വേണ്ടി ഹൂഥികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം തുടങ്ങിക്കഴിഞ്ഞു. ഹൂഥികള്‍ക്കെതിരെയുള്ള സൈനികനടപടിക്ക് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാഖില്‍ ഐസിസിനെതിരെ ഇറാന്‍ പിന്തുണക്കുന്ന ശിയാ-ഇറാഖ് സൈന്യത്തിന്റെ കൂടെ നിന്ന് യുദ്ധം ചെയ്യുന്ന അമേരിക്കയും സഊദിയും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും, യമനില്‍ ഇറാന്‍ സൈന്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂഥികള്‍ക്കെതിരെയാണ് നിലകൊള്ളുന്നത് എന്നത് ഏറെയാരും ശ്രദ്ധിക്കാത്ത വിരോധാഭാസമായി തുടരുകയാണ്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിച്ചതാണത്രെ ഹൂഥികള്‍ക്കെതിരെ വ്യോമാക്രമണം നടത്താനും സിവിലിയന്‍ കൂട്ടക്കൊല നടത്താനും സഊദിയെയും സഖ്യസേനയെയും പ്രേരിപ്പിച്ചത്. ബഹുമാനപ്പെട്ട സഊദി രാജാവിന് നേര്‍ക്ക് സ്വഭാവികമായും ഉയരുന്ന കുറച്ച് ചോദ്യങ്ങളുണ്ട്. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയുടെ ഭരണകൂടത്തെ പട്ടാളഅട്ടിമറിയിലൂടെ പുറത്താക്കിയ സീസിക്കെതിരെ എന്തു കൊണ്ടാണ് നിങ്ങളുടെ മിസൈലുകള്‍ പാഞ്ഞു ചെല്ലാത്തത്? ലോക മുസ്‌ലിംങ്ങളുടെ ആദ്യത്തെ ഖിബ്‌ലയും, മൂന്നാമത്തെ പുണ്യസ്ഥലവുമായ മസ്ജിദുല്‍ അഖ്‌സയില്‍ പന്നിമൂത്രം മണക്കുന്ന ജൂതപരിഷകള്‍ കയറിനിരങ്ങുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് നിങ്ങളുടെ യുദ്ധവിമാനങ്ങളുടെ ദിശ അങ്ങോട്ട് തിരിയാത്തത്?

Related Articles