Current Date

Search
Close this search box.
Search
Close this search box.

പാറ ഇങ്ങനെ തകര്‍ത്താല്‍..

അഞ്ചു ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമില്ലെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. നിര്‍മാണ സാമഗ്രിക്കളുടെ ക്ഷാമം മൂലം കെട്ടിട നിര്‍മാണ രംഗം സ്തംഭിച്ചതാണ് ഈ തീരുമാനത്തിന് കാരണമെന്ന് വിശദീകരിക്കുന്നു. 2012 ഡിസംബറിലാണ് സര്‍ക്കാര്‍ ആദ്യമായി ക്വാറികള്‍ക്ക് ഒരു വര്‍ഷത്തേക്ക ലൈസന്‍സ് പുതുക്കി നല്‍കിയത്. തുടര്‍ന്ന് ജനുവരി 10-ന് ഉത്തരവ് പുതുക്കി. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഈ ഉത്തരവെന്ന് ആക്ഷേപമുണ്ട്. രണ്ടായിരം ക്വാറികള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.

നാം ഈ ഭൂമിയിലേക്ക് വരുമ്പോള്‍ പാടമോ പറമ്പോ മലയോ പാറയോ തോടോ കുളമോ കായലോ നദിയോ ഒന്നും കൊണ്ടു വന്നിട്ടില്ല. പോകുമ്പോള്‍ കൊണ്ടു പോവുകയുമില്ല. അതിനാല്‍ നമുക്കാര്‍ക്കും അവയുടെ ഉടമസ്ഥാവകാശമില്ല. ഉപയോഗാനുമതിയേ ഉള്ളൂ. അത് അനിയന്ത്രിതമല്ല താനും. നമുക്ക് എത്രത്തോളം ഉപയോഗിക്കാന്‍ അനുമതിയുണ്ടോ അത്ര തന്നെ ലോകാവസാനം വരെയുള്ള മുഴുവന്‍ തലമുറകള്‍ക്കുമുണ്ട്.

കേരളമുണ്ടായിട്ട് ലക്ഷക്കണക്കിന് കൊല്ലമായി നമുക്ക് മുമ്പ് എത്രയോ തലമുറകള്‍ കടന്നു പോയി. അവരെല്ലാം തകര്‍ത്തതിന്റെ എത്രയോ ഇരട്ടി പാറ ആര്‍ത്തി മൂത്ത നമ്മുടെ തലമുറ പൊട്ടിച്ച് തകര്‍ത്തിരിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ അതിനു മുമ്പ് തകര്‍ത്തതിലേറെ പാറ നശിപ്പിച്ചിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ വരും തലമുറകള്‍ക്കെന്ത് ബാക്കിയുണ്ടാകും? ഈ ഭൂമിയുടെ സന്തുലിതത്വവും പ്രകൃതിയുടെ സുഗമമായ നിലനില്‍പും ആര്‍ ഉറപ്പുവരുത്തും? വരും തലമുറകളുടെ മുഴുവന്‍ അവകാശവും കവര്‍ന്നെടുക്കാന്‍ ആരാണ് നമുക്ക് അനുവാദം നല്‍കിയത്? സര്‍ക്കാര്‍ ഇത്രയേറെ ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമാകാമോ?

Related Articles