Current Date

Search
Close this search box.
Search
Close this search box.

പാര്‍ലമെന്റ് ആക്രമണം ; സംഘടിപ്പിച്ചതാര്?

2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും സര്‍ക്കാര്‍ ആസൂത്രണം ചെയ്തത് നടപ്പാക്കിയതാണെന്ന് ഗുജറാത്തിലെ സീനയര്‍ ഐ പി എസ് ഓഫീസര്‍ സതീഷ് ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ അണിയറ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതി 2006ല്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയുണ്ടായി. നന്ദിതാ ഹസ്‌കര്‍, രാം പുരിയാനി, നിര്‍മലാംശു മുഖര്‍ജി, ജഗ് മോഹന്‍ സിംഗ്, സി ആര്‍ നീലകണ്ഠന്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരുടെ അഫ്‌സല്‍ ഗുരുവിനെതിരെ നടന്ന വിചാരണയെയും സുപ്രീം കോടതി വിധിയെയും വസ്തുനിഷ്ഠമായി വിചാരണചെയ്യുന്ന ലേഖനങ്ങളുടെയും സമാഹാരത്തിന് നല്‍കിയ പേര് ‘അഫ്‌സല്‍ ഗുരു ; വിധി വിചാരണ ചെയ്യപ്പെടുന്നു’ എന്നാണ്. പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ സര്‍ക്കാര്‍ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന അരുന്ധതി റോയിയുടെ 13 ചോദ്യങ്ങളും പ്രസ്തുത പുസ്തകത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. കൂടാതെ അഫ്‌സല്‍ ഗുരു തന്റെ സുപ്രീം കോടതി അഭിഭാഷകന്‍ സുശീല്‍ കുമാറിനയച്ച കത്തുമുണ്ട്.

പ്രസാധകക്കുറിപ്പില്‍ ഇങ്ങനെ കാണാം. ഇന്ത്യയിലെ വളരെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകരും കരുത്തരായ ആക്ടിവിസ്റ്റുകളും ഏറെപ്പേരും പറയാന്‍ ഭയപ്പെടുന്ന അപ്രിയസത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നു. സ്‌ഫോടനാത്മകവും അതോടൊപ്പം നീതിബോധമുള്ള ഏവരിലും നീറ്റലുണ്ടാക്കുന്നതുമായ വസ്തുതകളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

പാര്‍ലമെന്റ് ആക്രമണം സംഘടിപ്പിച്ചവരുടെ പേരോ നാടോ ഇന്നോളം പുറത്തു വന്നിട്ടില്ല. അവരുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമില്ല. നമ്മുടെ രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയെ ആക്രമിച്ച് കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമില്ലേ?  പാര്‍ലമെന്റ് മന്ദിരത്തില്‍ ഘടിപ്പിച്ച കാമറയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൂടെ? എന്നാല്‍ ആ ഭീകര കൃത്യം ചെയ്തത് ആരെന്നറിയമല്ലോ; സംഘടിപ്പിച്ചതാരെന്നും.

Related Articles