Current Date

Search
Close this search box.
Search
Close this search box.

പള്ളിയില്‍ പാലിക്കേണ്ട മര്യാദകള്‍

‘ഒരാള്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ സമീപം ഇരിക്കുന്നതിന് തുല്യമാണ്’. (ഹദീസ്)

അല്ലാഹുവിന്റെ ഭവനമായ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളും ചിട്ടകളുമുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ നിര്‍ദേശിച്ച അത്തരം ചില നിര്‍ദേശങ്ങള്‍.

പള്ളിയില്‍ പ്രവേശിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

1. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റുള്ളവരോട് സലാം പറയുക. എന്നാല്‍,നമസ്‌കരിക്കുന്നവരോടും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരോടും സലാം പറയേണ്ടതില്ല.

2. പള്ളിയില്‍ മറ്റാരും ഇല്ലെങ്കില്‍ അസ്സലാമു അലൈന വഅലാ ഇബാദില്ലാഹി സാലിഹീന്‍ എന്ന് പറയുക.

3. ഇരിക്കുന്നതിന് മുന്‍പ് രണ്ട് റകഅത്ത് തഹിയ്യത്ത് സുന്നത്ത് നമസ്‌കരിക്കുക.

4. മസ്ജിദ് വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കുക മലിനമാക്കരുത്. (കുട്ടികള്‍ക്കും മനോരോഗികള്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ട്)

5. അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ദിക്ര്‍ ചൊല്ലുക.

പള്ളിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

1. പള്ളിക്കകത്തു വച്ച് യാതൊരു കച്ചവട ഇടപാടുകളും നടത്തരുത് (അത് മൊബൈല്‍ ഫോണിലാണെങ്കിലും)

2. പള്ളിയിലേക്ക് ആയുധം കൊണ്ടുവരരുത്

3. കാണാതായ വസ്തുക്കള്‍ക്ക് വേണ്ടി ഉറക്കെ വിളിച്ചു പറയരുത്.

4. ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്. (മൊബൈല്‍ ഫോണ്‍ റിങ്‌ടോണുകളും മറ്റും ഇതില്‍പ്പെടും)

5. ലോകകാര്യങ്ങള്‍ പള്ളിയില്‍ വെച്ച് സംസാരിക്കരുത്. (അത് മൊബൈല്‍ ഫോണിലാണെങ്കിലും)

6. മുന്നോട്ടു പേകാനായി സ്വഫില്‍ ഇരിക്കുന്നവരുടെ തോളിലൂടെ കാലെടുത്ത് വച്ച് മറികടന്നു പോകരുത്.

7. മതിയായ സ്ഥലം ഇല്ലാത്തിടത്ത് പോയി ഇരിക്കരുത്.

8. നമസ്‌കരിക്കുന്നവന്റെ മുന്‍പിലൂടെ നടന്നു പോകരുത്.

9. മസ്ജിദിനകത്തു വെച്ച് തുപ്പുകയോ മൂക്ക് ചീറ്റുകയോ ചെയ്യരുത്.

10. വിരല്‍ പൊട്ടിക്കരുത്. ഇത് മറ്റുള്ളവര്‍ക്ക് അരോചകമുണ്ടാക്കുന്നതും പ്രവൃത്തികളെ നിഷ്ഫലമാക്കുന്നതുമാണ്.

11. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഏതെങ്കിലും രീതിയിലുള്ള പ്രവൃത്തിയിലേര്‍പ്പെടരുത്.

ആരെങ്കിലും ഈ മര്യാദകള്‍ പൂര്‍ണമായും പാലിച്ചാല്‍ അവന് പിശാചില്‍ നിന്നും സംരക്ഷണവും സുരക്ഷയും ലഭിക്കും.

Related Articles