Current Date

Search
Close this search box.
Search
Close this search box.

പത്തരയുടെ പകല്‍ചൂടില്‍ വീണ്ടുമൊരു അസംബ്ലിക്ക് കൂടണം

എഴുത്തിനു പൊതുവായ ഒരു ലോകമില്ല.. ഓരോ എഴുത്തും ഓരോ ലോകമാണെന്നതാണ് ശരി. എന്താകണം എഴുത്ത് .. അല്ലേല്‍ സാഹിത്യം ..
അതിനൊരു സംഗ്രഹിച്ചുത്തരം പറയല്‍ അസാധ്യം..

അങ്ങേയറ്റം ലളിതമായ ഒരര്‍ഥം പേറുന്നത് കൊണ്ടാകാം സാഹിത്യം എന്തെന്ന് വിശദീകരിക്കാന്‍ പ്രയാസമുള്ളതായി മാറുന്നതെന്ന് റെയ്മണ്ട് വില്യംസ് പറയുന്നുണ്ട്.
തക്കാളിയും പച്ചമുളകും വരെ ഓണ്‍ലൈനായി കിട്ടുമോ എന്നന്വേഷിക്കുന്ന കാലമാണിത്. എഴുത്തിനും വായനക്കും മാത്രമായി ഓണ്‍ലൈന്‍ ലോകത്തേക്ക് കൂടുമാറാതെ വയ്യ.
വിധിയുടെ നോരമ്പോക്കുകളിയില്‍ ആകണമെന്നാഗ്രഹിച്ചതൊന്നും ആകാന്‍ പറ്റാതെ ഏതൊക്കെയോ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ ലക്ഷായിരങ്ങളുണ്ട്.
അവര്‍ വിഭിന്ന സ്ഥലകാലങ്ങളിലിരുന്ന് അരിഷ്ടിച്ചുകിട്ടുന്ന നേരം കൊണ്ട് കുത്തിക്കുറിക്കുന്ന നെറ്റെഴുത്തുകള്‍്ക്ക് ആകാനാഗ്രഹിച്ച ഭാവിയുടെ ഉയിരും ഉടലുമുണ്ട്. അതുകൊണ്ടാണ് മുഖ്യധാരാ എഴുത്തുകളേക്കാള്‍ ആത്മാര്‍ഥത ആ എഴുത്തുകളില്‍ നിഴലിക്കുന്നത്..
ഓണ്‍ലൈന്‍ ലോകത്തുനിന്ന് കണ്ടുകിട്ടുന്ന അത്തരം എഴുത്തുകളെ പരിചയപ്പെടുത്തുന്ന പംക്തിയാണ് നെറ്റുലകം
ബാല്യം എല്ലാവര്‍ക്കും പുതുമണ്ണിന്റെ ചൂര് മുളക്കുന്ന ഓര്‍മ്മക്കാലമാണ്.
ഒരു വട്ടംകൂടി കുട്ടിയാകണമെന്ന് ആലോചന ചെയ്യാത്തവരായി നമ്മില്‍ എത്രപേര് കാണും..ഷാജി അമ്പലത്ത് ഫേസ്ബുക്കിലിട്ട ഒരു കവിത അല്പനനേരത്തേക്ക് സ്‌കൂള്‍ ബസിന്റേയും ചോറ്റുപാത്രത്തിന്റെയും കാലങ്ങളിലേക്ക് വഴിനടത്തിക്കൊണ്ടുപോയി….
പത്തരയുടെ പകല്‍ ചൂടില്‍..
പഴയ സ്‌കൂള്‍ മുറ്റത്ത്
വീണ്ടും ഒരസംബ്ലിക്ക് കൂടണം..
തൊട്ടടുത്ത് രാമദാസ് ഉണ്ടാവണം
പുറകില്‍
ടീച്ചറുടെ മകന്‍ ശ്രീകുമാര്‍ ഉണ്ടാവണം..
ഉയരത്തിന്റെ ആനുകൂല്യത്തില്‍
ഏറ്റവും മുന്നില്‍ സുനീഷ് ഉണ്ടാവണം..
അടുത്തവരിയില്‍ കൃഷ്ണദാസ് ഉണ്ടാവണം….
……………………………………………………
………………………………………….
എന്ന് പറഞ്ഞു തുടങ്ങുന്ന കവിത അവസാനിക്കുന്നതിങ്ങനെ..
…………………………………………….
…….അകന്നു പോയ മേല്‍വിലാസങ്ങളൊക്കെയും
അടയാളപ്പെടുത്തിയ ഭൂപടവുമായി
കുട്ടിക്കാലത്തിന്റെ അഛാ
എന്നെ കൈപിടിച്ചു നടത്തിക്കുമോ..?

അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങളിലായിരുന്നു ഹൈദരാബാദ് സ്‌ഫോടനം വരേക്കും ഓണ്‍ലൈന്‍ ലോകം. അന്നേരങ്ങളില്‍ പ്രചരിച്ച ഒരു സ്റ്റാറ്റസ് ഹൃദയസ്പര്‍ശിയായിരുന്നു.. അഫ്‌സല്‍ ഗുരുവിന്റെ മകനെയാണ് അത് അഭിസംബോധന ചെയ്യുന്നത്.
സ്റ്റാറ്റസ് ഇങ്ങനെ…..
ഗാലിബ്… നിനക്കുവിട്ടുതരാന്‍ കഴിയാത്തത്രയും മുറിവുകളുണ്ടായിരുന്നു കൊല്ലപ്പെടുമ്പോള്‍ ബാപ്പയുടെ ശരീരത്തില്‍….
നീ കുഞ്ഞല്ലേ.. പേടിച്ചുപോകും..
തൂക്കിക്കൊല്ലുക എന്നത് ഒരു സാങ്കേതിക പദമാണ്..
കൊല്ലുകയും തൂക്കുകയും ആരുംകാണാതെ കുഴിച്ചുമൂടുകയും ചെയ്യുന്ന വിനോദ വ്യവസായത്തിന്റെ പേരാണ് ജനാധിപത്യം..

Related Articles