Current Date

Search
Close this search box.
Search
Close this search box.

നിര്‍ഭ(ദ)യ കേരളം

ഒരു സംസ്‌കൃത സമൂഹത്തിന്റെ കെട്ടുറപ്പിന് അനുയോജ്യമായ നിയനിര്‍മ്മാണങ്ങള്‍  ജനാധിപത്യ സംവിധാനത്തില്‍ കാലോചിതമായി ഉണ്ടാകുന്നു എന്നതിലുപരി അത് നടപ്പിലാക്കുന്നതില്‍ അധികാരികള്‍ ബദ്ധശ്രദ്ധരാകുകയും വേണം. നിര്‍ഭയ കേരളത്തിലെ നിര്‍ദയ കൃത്യങ്ങളെ കുറിച്ച് ഹുസൈന്‍ കൊട്ടുക്കലിന്റെ (Hussain Kottukkal) അവസരോചിതമായ പ്രതികരണം:

സ്ത്രീകളുടെ സംരക്ഷണം ഉദ്ദേശിച്ചുകൊണ്ട് പൊതുജന വികാരം മാനിച്ചു നിര്‍മ്മിക്കപ്പെട്ട നിയമമാണ് ‘നിര്‍ഭയ’.  വളരെ പ്രതീക്ഷ നല്കിയ ആ നിയമവും സ്ത്രീധനനിയമം പോലെ നിരുപദ്രവകാരിയായി നിയമപുസ്തകത്തില്‍ ഒതുങ്ങി കൂടുമെന്ന് സംശയിക്കുന്നു. ഇന്നത്തെ നിലയില്‍ പോയാല്‍ ആ നിയമത്തെ ‘നിര്‍ദയ’ എന്ന് തിരുത്തി വായിക്കേണ്ടി വരും. നൂറു ശതമാനം സാക്ഷരത നേടിയ നമ്മുടെ കേരളത്തില്‍, വന്ദ്യ വയോധികയായ ഒരമ്മുമ്മയെ നിഷ്ടൂരമായി ദ്രോഹിച്ച നടപടി മൃഗീയമാണ് നീചമാണ്. കേരളം ഒരേ സ്വരത്തില്‍ ആ അമ്മയോട് മാപ്പ് ചോദിച്ചാലും അതിനു പ്രായശ്ചിത്തം ആകില്ല.  
————————————————————————————-

സ്തീ പുരുഷ സമത്വം വര്‍ത്തമാന കാല ചര്‍ച്ചകളില്‍ ഏറെ കൊട്ടിഘോഷിക്കപ്പെടാറുണ്ട്. സാമൂഹിക  ബോധമുള്ള ഭൂമികയില്‍  പൂവും പൂമ്പാറ്റയും പോലും തങ്ങളുടെ നിയോഗങ്ങളിലേര്‍പെടുമ്പോള്‍ സുഗന്ധപൂരിതവും പവിത്രവുമായ ഒരു സാംസ്‌കാരിക പശ്ചാത്തലം സൃഷ്ടിക്കപ്പെടും എന്ന വിഭാവനയെ നമുക്ക് താലോലിക്കാം. ഇവ്വിഷയത്തില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് തന്റെ എഫ് ബിയില്‍ പങ്കുവച്ചിരിക്കുകയാണ് അഞ്ജു കൃഷ്ണ (Anju Krishna).

‘ഒരു സ്ത്രീയും പൊതുവഴിയില്‍ മൂത്രമൊഴിക്കാറില്ല. ഒരു സ്ത്രീയും മദ്യപിച്ച് വഴിവക്കില്‍ പാമ്പായി കിടക്കാറില്ല. ഒരു സ്ത്രിയും ടോയ്‌ലറ്റില്‍ അശ്ലീലം എഴുതിവയ്ക്കാറില്ല. ഒരു സ്ത്രീയും പൊതുമുതല്‍ നശിപ്പിക്കാറില്ല. യഥാര്‍ഥത്തില്‍ സ്ത്രീയുടെ സാമൂഹിക നിലവാരത്തിലേയ്ക്കും പക്വതയിലേയ്ക്കും പുരുഷനെ ഉയര്‍ത്താനല്ലേ ശ്രമിക്കേണ്ടത്? പിന്നെന്തിനാണ് ഫെമിനിസ്റ്റുകളും കപട ബുദ്ധിജീവികളും സ്ത്രീ പുരുഷ സമത്വം പറഞ്ഞ് സ്ത്രീയെ പുരുഷന്റെ നിലവാരത്തിലേയ്ക്ക് താഴ്ത്തി അപമാനിക്കാന്‍ ശ്രമിക്കുന്നു.’

————————————————————————————-

സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും അന്ധവിശ്വാസത്തിന് പ്രചുര പ്രചാരം സിദ്ധിച്ച് കൊണ്ടിരിക്കുന്നതില്‍ പ്രബുദ്ധകേരളം ഏറെ മുന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്, ഉപപോക്തൃ സംസ്ഥാനമായ കേരളത്തില്‍ കച്ചവട സാധ്യതകളിലും അന്ധവിശ്വാസത്തെ ഉപയോഗപ്പെടുത്തുന്നതില്‍ വന്‍ വിജയ സാധ്യതയുണ്ടെന്നാണ് സമീപകാല സംഭവങ്ങളോരോന്നും വ്യക്തമാക്കുന്നത്. ഐശ്വര്യവും സൗഭാഗ്യവും കൈവരുമെന്ന് അവകാശപ്പെടുന്ന അക്ഷയ ദിനമെന്ന കച്ചവട തന്ത്രത്തെ കുറിച്ചുള്ള മനോജ് കൊടുങ്ങല്ലൂരിന്റെ (ManojVKodungallur) പോസ്റ്റിലെ പ്രസക്തഭാഗം  ഇവിടെ പങ്കുവയ്ക്കുന്നു.

‘സ്വര്‍ണവ്യാപാരികള്‍ക്കു പുറമെ അക്ഷയതൃതീയയുടെ യഥാര്‍ഥ ഐശ്വര്യം ലഭിക്കുന്ന ഒരു വിഭാഗം ഇവിടത്തെ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളാണ്. പുണ്യ സ്വര്‍ണം കരസ്ഥമാക്കാന്‍ ഏതറ്റംവരെയും പോകുന്ന മലയാളിയെ ചാക്കിലാക്കാന്‍ ബ്ലേഡുകാര്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി ഇക്കാര്യം മനസ്സിലാക്കാന്‍. മലയാളികളുടെ മാനാസീകാരോഗ്യം സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളും തുടര്‍ന്ന് നല്‍കേണ്ട ചിക്തിത്സയേയും കുറിച്ച് അടിയന്തിര പ്രാധാന്യത്തോടെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.’

————————————————————————————-

ദൈവം മനുഷ്യനെ ശുദ്ധമായ പ്രകൃതത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. നല്‍കപ്പെട്ട വഴികളില്‍ ഏതു തെരഞ്ഞെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നല്ലതും തിയ്യതും രൂപപ്പെടുന്നത്. സന്ധ്യ (Sandhya Sud-hee) ഗൂഗിള്‍ പ്ലസില്‍ പങ്കുവെച്ച കൗതുകകരമായ പോസ്റ്റ്.

ഒരിക്കല്‍ ഒരാള്‍ ദൈവത്തോട് ചോദിച്ചു. എല്ലാ പെണ്‍കുട്ടികളും മനോഹരമായി പുഞ്ചിരിക്കുന്നു. പക്ഷെ ഭാര്യമാരെല്ലാം എപ്പോഴും ദേഷ്യത്തോടെ പെരുമാറുന്നു. ദൈവം മറുപടി പറഞ്ഞു. പെണ്‍കുട്ടികളെ ഭൂമിയിലേക്കയച്ചത് ഞാനാണ്. അവരെ ഭാര്യമാരാക്കിയത് നിങ്ങളും.

————————————————————————————-

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ജോലികളും അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് ക്യാപിറ്റലിന്റെ സഹോദര സ്ഥാപനമായ റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്. മാധ്യമ വാര്‍ത്തയെ അധികരിച്ച് മായാ മോഹന്‍ ദാസിന്റെ (Maya Mohandas) ഒരു കാര്‍ട്ടുണ്‍…

Related Articles