Current Date

Search
Close this search box.
Search
Close this search box.

നാഗരിക സമൂഹത്തില്‍ മതത്തിന്റെ അനിവാര്യത

നാഗരിക സമൂഹത്തിന് വിരുദ്ധമായ ആശയമല്ല മതം എന്ന് അതേക്കുറിച്ച് ഗവേഷണം നടത്തുകയും സംസാരിക്കുകയും ചെയ്യുന്ന ധാരാളം ആളുകള്‍ അംഗീകരിക്കുന്നു. അവ പരസ്പരം ചലനാത്മകമാക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ സ്ഥാപിക്കുന്നു. നാഗരിക സമൂഹങ്ങള്‍ക്ക് മതത്തോടുള്ള വെറുപ്പിന് പ്രേരകം യൂറോപിലെ മതമേലധ്യക്ഷന്‍മാരില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന വേദനാജനകമായ ചരിത്രമായിരുന്നു. ചര്‍ച്ചിന്റെ പീഡനത്തിനും മതപൂരോഹിതന്‍മാരുടെ സേച്ഛാധിപത്യത്തിനും അവര്‍ വിധേയരായി. ജനങ്ങളുടെ വ്യക്തിപരമായ ഇടപാടുകളിലും സ്വാതന്ത്ര്യത്തിലും വ്യക്തിത്വത്തില്‍ പോലും ദൈവത്തിന് ആധിപത്യമുണ്ടെന്ന് പറഞ്ഞ തിയോക്രസിയും (ദൈവാധിപത്യം) അതിന്റെ മറ്റൊരു കാരണമാണ്. ജനങ്ങള്‍ അതിനെതിരെ പ്രതിഷേധിക്കുകയും ചര്‍ച്ചിന്റെ രാഷ്ട്രീയ അധികാരത്തെ നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു ചൂഷണോപാധിയായി മതത്തെ കണ്ടവരായിരുന്ന ചര്‍ച്ചധികാരികള്‍. ജനങ്ങളുടെ അവകാശങ്ങളെയും ഗുണത്തെയും അവര്‍ സ്വന്തം നന്മക്കായി മാറ്റിയെടുത്തു. ചരിത്രത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ മതത്തെ നാഗരിക സമൂഹത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു ചര്‍ച്ചക്ക് പ്രസക്തിയേ ഉണ്ടാവുമായിരുന്നില്ല.

അതിനെ കുറിച്ച് പഠനം നടത്തിയ സയ്യിദ് കാമില്‍ ഹാശിമി പറയുന്നു. മതത്തിന്റെ പേരില്‍ ചര്‍ച്ച് നടപ്പാക്കിയ വീക്ഷണത്തില്‍ നിന്ന് മോചനം നേടുന്നതിനായി പോരാടിയ യൂറോപ്പ് അവരുടെ വൈജ്ഞാനികമായ നവോത്ഥാനം തുടര്‍ന്നത് മറ്റൊരു മതസമൂഹത്തിന്റെ വീക്ഷണത്തെ കൂട്ടുപിടിച്ചായിരുന്നു. ഇസ്‌ലാമിക സമൂഹത്തെയായിരുന്നു അത്. വൈജ്ഞാനികവും ബൗദ്ധികവുമായ പ്രതിഭാസത്തെ മതസമൂഹങ്ങളും നാഗരിക സമൂഹങ്ങളും ഒരു പോലെ തള്ളികളഞ്ഞ ഒന്നായിരുന്നു.
യൂറോപിലെ നവേത്ഥാനം ലോകത്തെ രണ്ടു വിഭാങ്ങളാക്കി തിരിച്ചു. യുക്തിചിന്തകര്‍, ആധുനികന്‍, ഉത്തരാധുനികന്‍ പുരോഗമനവാദി എന്ന് ഒരു വിഭാഗവും മറുവിഭാഗം അറിവില്ലാത്തവര്‍, യാഥാസ്ഥിതികന്‍, മതവിശ്വാസി, പിന്തിരിപ്പന്‍ എന്നും അറിയപ്പെട്ടു. അതോടൊപ്പം ആധുനികരെന്നും നാഗരിക സമൂഹമെന്നും അറിയപ്പെട്ടവര്‍ മതത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും ധാര്‍മികവുമായ ഘടകങ്ങളെ വഹിക്കുന്നവരായിരുന്നു. പ്രസ്തുത സമൂഹങ്ങള്‍ക്കെല്ലാം ധാര്‍മ്മികവും മൂല്യവത്തുമായ തത്വങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത് ദൈവികമായിരുന്നത് പോലെ മറ്റുചിലത് മനുഷ്യനിര്‍മിതവുമായിരുന്നു. അന്തിമ വിശകലനത്തില്‍ അവര്‍ അകറ്റി നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന വിശുദ്ധ മൂല്യങ്ങളെയും സവിശേഷതകളെയുമാണ് അവര്‍ വഹിക്കുന്നത്. ഈ സമൂഹങ്ങളെല്ലാം തന്നെ വ്യത്യസ്തങ്ങളായ അദൃശ്യങ്ങളില്‍ വിശ്വസിക്കുന്നു. അദൃശ്യങ്ങള്‍ വൈജ്ഞാനികമായിരിക്കാം, മാനസികമായിരിക്കാം എന്നതുപോലെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതോ, കെട്ടുകഥകളുമായി ബന്ധപ്പെട്ടതോ ആവാം. എല്ലാ സമൂഹങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ആശയങ്ങളും ആദര്‍ശവും കാണാവുന്നതാണ് എന്ന് ഇത് വ്യക്തമാക്കുന്നു. എല്ലാ സമൂഹങ്ങളിലും അതുണ്ടെങ്കിലും അതിന്റെ തോതിലും ഇനത്തിലുമെല്ലാം അവയുടെ സ്രോതസ്സിലും വ്യത്യാസങ്ങളുണ്ടായിരിക്കും. അതോടൊപ്പം അവര്‍ക്ക് നാഗരിക സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ അവ തടസ്സമൊന്നുമില്ല.

മതം നാഗരിക വിരുദ്ധമല്ല. ആധുനിക ഇസ്‌ലാമിക സമൂഹങ്ങള്‍ നല്ല ഒരു നാഗരിക സമൂഹത്തെ കെട്ടിപടുക്കുന്നത് മുഖേനെ സ്വന്തത്തെയും സമൂഹത്തെയും പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. അതിന്റെ മൂല്യങ്ങളെയും ധാര്‍മികതകളെയും സംരക്ഷിക്കുന്നവര്‍ നീതിയുടെ മൂല്യത്തെ കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയസംഘങ്ങള്‍ക്കത് മേല്‍നോട്ടം വഹിക്കുകയും സമൂഹത്തെ ബാധിക്കാവുന്ന സാമ്പത്തികവും രാഷ്ട്രീയവും ധാര്‍മികവുമായ മൂല്യച്യുതികളില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യുന്നു.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles