Current Date

Search
Close this search box.
Search
Close this search box.

നാം കരയുന്നു; അവര്‍ ചിരിക്കുന്നു

ഈജിപ്തിലെ രക്തസാക്ഷികള്‍ മരിച്ചു കിടക്കുന്ന ചിത്രം നിങ്ങള്‍ ഫേസ്ബുക്കിലും അല്‍-ജസീറ ചാനലിലും വൈബ്‌സൈറ്റുകളിലുമെല്ലാം കണ്ടില്ലേ? അതുകണ്ടവര്‍ ചോദിക്കുന്നു. അവരൊക്കെ ചിരിക്കുകയാണല്ലോ. വിഖ്യാതമായ ഒരറബി കവിതയുണ്ട്.

നീ ഭൂമിയില്‍ പിറന്നു വീണപ്പോള്‍
നീ കരഞ്ഞു, നോക്കി നിന്നവര്‍ ചിരിച്ചു
നീ ഈ ലോകത്തോടു വിടപറയുമ്പോള്‍
ചുറ്റുമുള്ളവര്‍ കരയും, നീയപ്പോള്‍ ചിരിക്കണം

തുര്‍ക്കിയിലെ ധീരനും കരുത്തരനുമായ ഭരണാധികാരി റജബ് ത്വയ്യിബ് ഉര്‍ദുഗാനുള്‍പ്പടെ ലോകമെങ്ങുമുള്ള കോടിക്കണക്കിന് സുമനസുകള്‍ ഈജിപ്തിലെ രക്തസാക്ഷികളുടെ ചിതറികിടക്കുന്ന മൃതശരീരം കണ്ട് കണ്ണീര്‍ വാര്‍ക്കുന്നു. അവരോ ചിരിക്കുകയും.

ആ മൃതശരീരങ്ങളിലേക്ക് ഒന്നും കൂടി സൂക്ഷിച്ചു നോക്കൂ, വെടിയുണ്ട കൊണ്ടത് എല്ലാവരുടെയും നെഞ്ചിലോ നെറ്റിയിലോ ആണ്. പിന്നില്‍ വെടിയേറ്റ ആരെയും അക്കൂട്ടത്തില്‍ കാണാനാവില്ല. കോടിക്കണക്കിന് മനുഷ്യരില്‍ നിന്ന് അല്ലാഹു അവരെ പ്രത്യേകം തെരെഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നര്‍ത്ഥം.

‘നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് അവര്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ജയപരാജയ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നാം മാറ്റി മറിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്.  നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിന് സത്യവിശ്വാസികളെ കറകളഞ്ഞെടുക്കാനാണിത്. സത്യനിഷേധികളെ തകര്‍ക്കാനും. അല്ല; നിങ്ങള്‍ വെറുതെയങ്ങ് സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് കരുതുന്നുണ്ടോ, നിങ്ങളില്‍നിന്ന് ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെയും ക്ഷമയവലംബിക്കുന്നവരെയും തിരിച്ചറിഞ്ഞിട്ടല്ലാതെ?’ (വിശുദ്ധ ഖുര്‍ആന്‍ 3 : 140-142)

Related Articles