Current Date

Search
Close this search box.
Search
Close this search box.

നരഭോജികള്‍ വാഴും നാട്

വന്നു വന്ന് നാട്ടിലെ മുഖ്യമന്ത്രിക്കും സുരക്ഷിതമായി വഴിനടക്കാന്‍ പറ്റാതായിരിക്കുന്നു. കേരളാ പോലീസ് ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കുപ്രകാരം 2008 മുതല്‍ 2013 വരെ കേരളത്തില്‍ 1944 കൊലപാതകങ്ങള്‍ നടന്നു. കൊലപാതകശ്രമങ്ങളാകട്ടെ, 2513 എണ്ണവും. ബലാല്‍സംഗങ്ങള്‍, മറ്റു അക്രമങ്ങള്‍ തുടങ്ങിയവയുടെ കണക്കുകള്‍കൂടിയെടുക്കുമ്പോള്‍ അത് വീണ്ടും നമ്മുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. ടി. പി ചന്ദ്രശേഖരന്‍, ഫസല്‍, ശുക്കൂര്‍ തുടങ്ങി രാഷ്ട്രീയ കൊലപാതകങ്ങളുടെയും വെട്ടിനിരത്തലുകളുടെയും നിര നമ്മുടെ മുമ്പിലുണ്ട്. നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ നമ്മുടെ നാടിന്റെ മുക്കുമൂലകളില്‍ കൊലപാതകകൊട്ടേഷന്‍ സംഘങ്ങള്‍ സുരക്ഷിതരായി വാഴുന്നുവെന്ന യാഥാര്‍ഥ്യം നമ്മെ ഞെട്ടിപ്പിക്കുന്നു. ഒരു പക്ഷെ 47 ലെ സ്വാതന്ത്യത്തില്‍ നിന്നും ചന്ദ്രശേഖരന്റെ ശരീരത്തിലെ മുറിവിന്റെ കണക്കായ 51 ലേക്കുള്ള ദൂരം വെളിപ്പെടുത്തുന്നത് രാഷ്ട്രീയപകപോക്കലുകള്‍ക്കിടയിലും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കിടയിലും പെട്ട് വിലനഷ്ടപ്പെട്ടുപോയവനാണ് മനുഷ്യന്‍ എന്ന യാഥാര്‍ഥ്യമാണ്. ആയിരക്കണക്കിന് പോലീസുകാരുടെ നടുവിലും മുഖ്യമന്ത്രി സുരക്ഷിതനല്ലെങ്കില്‍ പിന്നെ സാധാരണക്കാരന്റെ കാര്യം എത്ര കഷ്ടമാണ്.

അന്വേഷണങ്ങളും പ്രതിയെപ്പിടിക്കലുകളും അഭംഗുരം തുടരുമ്പോഴും എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ക്കറുതി വരുത്താന്‍ സാധിക്കാത്തത് എന്ന ചോദ്യം പ്രസക്തമാണ്. മാത്രമല്ല, ഇത്തരം അക്രമങ്ങള്‍ക്ക് പലപ്പോഴും മതത്തിന്റെ ഛായ നല്‍കുകയും മതമാണ് സമൂഹത്തില്‍ കുഴപ്പങ്ങള്‍ക്കു കാരണം എന്ന പ്രചാരണം സൃഷ്ടിക്കുകുയും ചെയ്യുന്ന പ്രവണത നിലനല്‍ക്കുന്നു. രോഗം തിരിച്ചറിയപ്പെടാതെ പോകുതുകൊണ്ടുതന്നെ ചികിത്സ ഫലിക്കാതെ വരുന്നതാണ് പ്രശ്‌നം.
മതവിരുദ്ധവും ഭൗതികവുമായ ഒരു പൊതുബോധമാണ് നമ്മുടെ സമൂഹത്തെ നിയന്ത്രിക്കുത് എന്നു കാണാം. ജന്മനാ വിലയില്ലാത്ത, സാഹചര്യങ്ങളുടെ സാധ്യതയനുസരിച്ച് മാത്രം വിലനല്‍കപ്പെടുന്ന ഒരു ജന്തുവായ മനുഷ്യന്‍, അതുകൊണ്ടുതന്നെ ‘അര്‍ഹതയുള്ളവരുടെ അതിജീവനം’ എന്ന ഭൗതിക നിയമത്തിന് വിധേയനായി കരുതപ്പെടുന്നു. ഇവിടെ കുറച്ചുപേരുടെ അതിജീവനത്തിനും സുഖകരമായ ജീവിതത്തിനും വേണ്ടി മറ്റുചിലര്‍ കൊലചെയ്യപ്പെടുന്നു; വേറെ ചിലര്‍ ജീവിതകാലം ജയിലറകളില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നു, ഇനിയും ചിലര്‍ കൊട്ടേഷന്‍ സംഘങ്ങളായി സൃഷ്ടിക്കപ്പെടുന്നു. ഇവിടെ കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും ആശയവും കാഴ്ചപ്പാടും  കൊലപാതകമെന്ന കൃത്യത്തെ ന്യായീകരിക്കുന്നുവെന്നു കാണാം.

മനുഷ്യന് പിറവിയിലേ വിലകല്‍പിക്കുന്ന  ഒരു ആശയത്തിനു മാത്രമേ അക്രമരഹിതമായ സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ. മനുഷ്യന്റെ ജൈവികഗുണങ്ങളായ ദയ, കാരുണ്യം, സ്‌നേഹം എന്നിവ വളര്‍ത്തിക്കൊണ്ടുവരാന്‍ മതവിരുദ്ധ ഭൗതിക ആശയങ്ങള്‍ക്ക് സാധ്യമല്ലെന്നു മാത്രമല്ല, അവയെ ഇല്ലായ്മ ചെയ്യാന്‍ പലപ്പോഴും ശ്രമിക്കുകയും ചെയ്യുന്നു. ദൈവത്താല്‍ ആദരിക്കപ്പെട്ട സൃഷ്ടി എന്ന് വിശുദ്ധഖുര്‍ആന്‍ മനുഷ്യനെ വിശേഷിപ്പിക്കുുണ്ട്. മാത്രമല്ല, നിങ്ങള്‍ അകാരണമായി ഒരു മനുഷ്യനെ വധിച്ചാല്‍ മുഴുമനുഷ്യരെയും വധിച്ചതിനു തുല്യമാണെന്നും ഖുര്‍ആന്‍ പറയുന്നു. ദൈവം ആദരിച്ച സൃഷ്ടിയെ അകാരണമായി വധിക്കുക പോയിട്ട് കളിപ്പേര് വിളിക്കുകയോ പരദൂഷണം പറയുകയോ പോലുമരുതെന്ന് ഖുര്‍ആന്‍ വിലക്കുന്നു. ഒരു നല്ല നാടിനെ സ്വപ്‌നം കാണാന്‍ അനുചരന്‍മരെ പഠിപ്പിച്ച പ്രവാചകന്‍ ആ നാടിനുദാഹരണമായി ചൂണ്ടിക്കാട്ടിയത് സന്‍ആ മുതല്‍ ഹദര്‍ മൗത്ത് വരെ സുരക്ഷിതനായി വഴി നടക്കുന്ന ആട്ടിടയനെയാണ് എന്നത് നാം മറു പോകരുത്. ആരാധനകളിലും അനുഷ്ഠാനങ്ങളിലും തളംകെട്ടി നില്‍ക്കുന്ന മലയാളിയുടെ കപടമതവിശ്വസത്തില്‍ നിന്നും സമൂഹത്തിന്റെ പൊതുബോധത്തെ മതാധിഷ്ഠിതമാക്കിത്തീര്‍ക്കുന്നിടത്തേ അക്രമം വിപാടനം ചെയ്യപ്പെടൂ.

Related Articles