Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി പ്രതിസന്ധി: പ്രതീക്ഷ നല്‍കുന്ന ഉര്‍ദുഗാന്റെ ഇടപെടലുകള്‍

തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം 2014 പ്രതിസന്ധികളുടെ വര്‍ഷമായിരിക്കും. ഉര്‍ദുഗാന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് അദ്ദേഹമിപ്പോള്‍ നേരിടുന്നത്.തുര്‍ക്കി മന്ത്രാലയം നേരിട്ട അഴിമതിയാരോപണം തുടച്ച് നീക്കാന്‍ അദ്ദേഹം നന്നായി അധ്വാനിക്കുന്നുണ്ട്. ജുഡീഷ്യല്‍ സിസ്റ്റത്തില്‍ മൗലികമായ ചില മാറ്റങ്ങളൊക്കെ അദ്ദേഹം വരുത്തുന്നുണ്ട്.ചില പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടാണ് അദ്ദേഹം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഫത്ഹുല്ല ഗുലാനും ഉര്‍ദുഗാനും തമ്മിലുള്ള ഏറ്റ്മുട്ടലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.എന്നാലിത് ബാധിക്കുന്നത് തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെയാണ് എന്നതാണ് ഖേദകരം.

എ.കെ പാര്‍ട്ടിയും ഗുലാന്‍ മൂവ്‌മെന്റും തമ്മിലുള്ള യുദ്ധം തുടരുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ജനാധിപത്യമാണ് കുരുതി കൊടുക്കപ്പെടുക എന്നതാണ് യാഥാര്‍ഥ്യം.
എകെപിക്ക് തങ്ങളില്‍ നഷ്ടപ്പെട്ടുപോയ വോട്ടര്‍മാരുടെ വിശ്വാസം തിരിച്ച്  പിടിക്കേണ്ടതുണ്ട്. എന്നാല്‍ ഇതത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ അതേ സമയം, നല്ലൊരു പ്രതിപക്ഷത്തിന്റെ അഭാവം മൂലം ഒരുപക്ഷെ എകെപിക്ക് വിജയിക്കാന്‍ കഴിഞ്ഞേക്കാം.

യൂറോപ്യന്‍ യൂണിയന് ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. എന്നാല്‍ തുര്‍ക്കിയിലെ ജനാധിപത്യ വികാസത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

തന്റെ ന്യൂ ഇയര്‍ പ്രഭാഷണത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് വരുമെന്ന് ഉര്‍ദുഗാന്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. യൂറോപ്യന്‍ യൂണിയനോട് തുര്‍ക്കിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ശക്തമായ ഭാഷയിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 

Related Articles