Current Date

Search
Close this search box.
Search
Close this search box.

ഡോ. ഹുസൈന്‍ മടവൂരിന്റെ പ്രതീക്ഷകള്‍ പൂവണിയട്ടെ

മരണത്തിന് മുമ്പെ മുജാഹിദ് സംഘടനകള്‍ക്കിടയില്‍ ഐക്യം പുലര്‍ന്നുകാണണമെന്ന അതിയായ ആഗ്രഹവും അതിലുള്ള ആത്മാര്‍ഥമായ പ്രതീക്ഷയും പ്രകടിപ്പിക്കുന്ന ഡോ. ഹുസൈന്‍ മടവൂരിന്റെ കുറിപ്പ് ‘മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ’ (ചന്ദ്രിക ദിനപ്പത്രം 2013 ജൂണ്‍14) ഏറെ ശ്രദ്ധേയമാണ്. മുജാഹിദ് സംഘടനകളിലൊന്നിന്റെ നേതാവായിരുന്നിട്ടും തികഞ്ഞ ആത്മാര്‍ഥതയോടെയും തുറന്ന മനസ്സോടെയും ഐക്യത്തിന് ആഹ്വാനം ചെയ്യാന്‍ സാധിച്ചുവെന്നത് മഹത്തായ കാര്യം തന്നെ,

1997-ല്‍ ആരംഭിക്കുകയും 2002- ആഗസ്റ്റ് 27-ന് പൂര്‍ണമാവുകയും ചെയ്ത മുജാഹിദ് സംഘടനയിലെ പിളര്‍പ്പ് ഇസ്‌ലാമിന്നും മുസ്‌ലിം സമുദായത്തിന്നും വമ്പിച്ച നഷ്ടമാണ് വരുത്തിയത്. പിളര്‍പ്പോടെ ഇരുവിഭാഗവും അണികള്‍ക്കിടയില്‍ കടുത്ത വീറും വാശിയും വളര്‍ത്തി. തദ്ഫലമായി വമ്പിച്ച ശത്രുതയും വിദ്വേഷവും വളര്‍ന്നുവന്നു. പള്ളികളുടെയും മദ്രസകളുടെയും പേരില്‍ വഴക്കും വക്കാണവുമായി മാറി. പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും തര്‍ക്കവും കേസും ഉയര്‍ന്നുവന്നു. വീടുകളിലും കുടുംബങ്ങളിലും വരെ അത് വിള്ളലുകള്‍ വീഴ്ത്തി. പരസ്പരം മത്സരിച്ച് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ഇതൊക്കെയും സമുദായത്തിനു വരുത്തിയത് വമ്പിച്ച സാമ്പത്തിക നഷ്ടവും സമയനഷ്ടവും അധ്വാന നഷ്ടവുമാണ്. അതോടൊപ്പം പരസ്പരം ആക്ഷേപ ശകാരങ്ങളും തെറിയഭിഷേകങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് സമുദായത്തെ ജീര്‍ണിപ്പിച്ചുകൊണ്ടിരിക്കുന്നു. പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് അവമതിപ്പുണ്ടാക്കുന്നു. സമുദായത്തിലെ ചെറുപ്പക്കാര്‍ക്ക് മതനേതാക്കളെയും പണ്ഡിതന്മാരെയും സംബന്ധിച്ച ആദരവ് നഷ്ടപ്പെടുത്തുന്നു. മതം ചിലര്‍ക്ക് നേതാക്കന്മാരാകാനും പണമുണ്ടാക്കാനുമുള്ള ഉപാധിയാണെന്ന ധാരണ വരെ വളര്‍ത്തപ്പെടുന്നു. തദ്ഫലമായി ചിലരെങ്കിലും മതപ്രവര്‍ത്തനങ്ങളില്‍ നിന്നകന്നുനില്‍ക്കുന്നു, ഇതൊക്കെയും ഗുണം ചെയ്യുന്നത് കൊടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കാവലിരിക്കുന്നവര്‍ക്കു മാത്രമാണ്.

ഇതിനിടെ സംഘടന തന്നെ വേണ്ടെന്ന വാദവുമായി മുജാഹിദുകളില്‍ നിന്നു തന്നെ ഒരു മൂന്നാം സംഘടന രൂപം കൊണ്ടു. ഇപ്പോള്‍ ജിന്ന് വിവാദം പുതിയൊരു നാലാം ഗ്രൂപ്പിനും ജന്മം നല്‍കിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ട് തന്നെ മുജാഹിദുകളിലെ വിവേകശാലികള്‍ ഉണര്‍ന്ന് ചിന്തിക്കുകയും ഭിന്നതക്കറുതി വരുത്തി യോജപ്പിനും ഐക്യത്തിനും ലയനത്തിനും മുന്‍കയ്യെടുക്കുകയും ചെയ്യേണ്ട സമയമാണിത്. ഐക്യം സാധ്യമാവാത്ത വിധമുള്ള രൂക്ഷമായ ഭിന്നതകളൊന്നും മൗലിക വിഷയങ്ങളില്‍ മുജാഹിദുകള്‍ക്കിടയിലില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഹുസൈന്‍ മടവൂരിന്റെ പ്രതീക്ഷ എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാകട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അതിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. എന്റെയും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെയും എക്കാലത്തെയും ആഗ്രഹവും സ്വപ്‌നവുമാണ് മുജാഹിദ് സംഘടനകളുടെ ഐക്യം. അതുകൊണ്ട് തന്നെയാണ് അഞ്ചുകൊല്ലം മുമ്പ് 2008 ഫെബ്രുവരി 9-ന്റെ പ്രബോധനം വാരികയില്‍ ‘മുജാഹിദ് ഐക്യം : സുമനസ്സുകളുടെ സ്വപ്നം’ എന്ന ലേഖനം ഈയുള്ളവന്‍ എഴുതുകയും പ്രസ്തുത ലക്കം പ്രബോധനത്തിന്റെ കവര്‍സ്‌റ്റോറി മുജാഹിദ് ഐക്യത്തെ സംബന്ധിച്ചായതും;

Related Articles