Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി സ്‌കോളര്‍ഷിപ്പ് സ്‌കീം

2012-2013 വര്‍ഷത്തെ ജമാഅത്തെ ഇസ്‌ലാമി സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിഗ്രി, പി.ജി, ഡിപ്ലോമ, പ്രൊഫഷണല്‍ കോഴ്‌സുകള്‍, എംഫില്‍, പി.എച്ച്.ഡി തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇസ്‌ലാമിക കലാലയങ്ങളില്‍ ഉന്നത കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2012 സെപ്തംബര്‍ 16 മുതല്‍ jihkeralascholarship.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഹൃസ്വകാല തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
രണ്ട് സ്‌കീമിലേക്കും അപേക്ഷകള്‍ കൃത്യമായി പൂരിപ്പിച്ച് ഒക്‌ടോബര്‍ 5-നകം ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകത്തിലാണ് സമര്‍പ്പിക്കേണ്ടത്. നേരിട്ട് സ്‌കോളര്‍ഷിപ്പ് ഓഫീസിലേക്ക് അയക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

Related Articles