Current Date

Search
Close this search box.
Search
Close this search box.

ചില കുറ്റങ്ങള്‍ മതേതരമാകുന്നു

ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിന്റെ ക്ഷീണം
സിപിഎമ്മിന് മാറിവരുന്നതേയുള്ളൂ..
യുഡിഎഫ് ഭരണം അങ്ങേയറ്റം ജനവിരുദ്ധമായിരുന്നിട്ട് കൂടി
ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയില്‍ ആ പാര്‍ട്ടിയെ പരുവപ്പെടുത്തിയത് ഒന്നരവര്‍ഷങ്ങള്‍ക്കുമുമ്പുള്ള അമ്പത്തൊന്ന് വെട്ടായിരുന്നു..

മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണത്തോടെ
സോളാര്‍സമരത്തിന്റെ കാറ്റും പോയി..
ഹര്‍ത്താല്‍ നടത്തലൊന്നും ഞങ്ങളുടെ പണിയല്ല,
അതിന് പണിയില്ലാത്ത പാര്‍ട്ടികള്‍ വേറെയുണ്ടെന്ന്
മുഖ്യമന്ത്രി പറയാതെ പറയുകയും ചെയ്തു…

എന്തായാലും സ്വാഭാവികമായും ഉയരുന്ന സംശയം അതല്ല..
എന്തൊക്കെയോ അക്രമങ്ങള്‍ക്ക് പദ്ധതിയിട്ടെന്നും പറഞ്ഞ് എത്രയോ പേരെ അറസ്റ്റുചെയ്യുകയും കരിനിയമം പ്രേയോഗിക്കുകയും ചെയ്തിട്ടുണ്ട് ഇന്നാട്ടില്‍ …
ഇവിടെ കൃത്യമായി ഒരു നാടിന്റെ മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമം
ആരും രാജ്യദ്രോഹമായി കാണുന്നില്ല..
അതിന് കരിനിയമവും വേണ്ട….
അതൊരു മതേതര കുറ്റം എന്ന നിലയില്‍ 1000 പേര്‍ക്കെതിരെ വധശ്രമത്തിനൊരു കേസെടുത്തിട്ടുണ്ട്….
അതിന്റെ അവസ്ഥയെന്താകുമെന്ന്
മനസ്സിലാക്കാന്‍ വലിയ ദീര്‍ഘദൃഷ്ടിയൊന്നും വേണ്ടതാനും..

ആളുകളെ തല്ലിയും കൊന്നും അക്രമം വിതക്കുന്ന പാര്‍ട്ടികളെയാണ് വിലക്കുകയും നിരോധിക്കുകയും ചെയ്യുന്നതെങ്കില്‍ ഇവിടെ എത്ര പാര്‍ട്ടികള്‍ കാണും..?

അക്രമരാഷ്ട്രീയ കാലത്ത് പവിത്രന്‍ തീക്കുനിയുടെ കുഞ്ഞ് എന്ന
കവിത പ്രസക്തമാകുന്നു..

കുഞ്ഞ്

അമ്മിഞ്ഞ വേണ്ട..
അമ്പിളി മാമനെ കാട്ടേണ്ട..
പൂന്തുടനുള്ളിയിക്കിളി കൂട്ടേണ്ട..
പാവയും ഊഞ്ഞാലും വേണ്ടേ വേണ്ട..
പക്ഷെ , വാളോ കഠാരയോ ത്രിശൂലമോ കണ്ടാല്‍
കാലിട്ടടിക്കും..
പുഞ്ചിരി തൂകും..
കുഞ്ഞുക്കയ്യുകള്‍ നീട്ടും
പെട്ടെന്നെഴുന്നേല്‍ക്കാനായും…

*****************************************

മുഖ്യമന്ത്രിക്കെതിരില്‍ നടന്ന അക്രമം അദ്ദേഹത്തിന് വീണുകിട്ടിയ കാരുണ്യലോട്ടറിയാണെന്നെഴുതുന്നു ജോസഫ് ചാക്കോ(outspokenman.blogspot.in).

‘കേരളമുഖ്യമന്ത്രിക്കെതിരായി സിപിഎം നയിച്ചുകൊണ്ടിരിക്കുന്ന
ഐതിഹാസികസമരം അതിന്റെ നാള്‍വഴി പുസ്തകത്തില്‍ ചോര പൊടിയുന്ന
മറ്റൊരു ഏടുകൂടി എഴുതിച്ചേര്‍ക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്..
പ്രതിപക്ഷ സമരത്തില്‍ നട്ടം തിരിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടിക്ക് അക്ഷരാര്‍ഥത്തില്‍ മറ്റൊരു കാരുണ്യലോട്ടറി തന്നെയാണ് അടിച്ചത് എന്നുവേണം പറയാന്‍…വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവന്നിരുന്ന ആ  കാറ്റിന് ഇപ്പോള്‍സഹതാപത്തിന്റെ മണം ആണെന്ന് പിണറായിയും കൂട്ടരും അല്‍പം ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്… ആ കാറ്റ് താമസിയാതെ തെക്കന്‍ കേരളത്തിലേക്ക് വ്യാപിക്കുമോ അങ്ങനെ വ്യാപിച്ചാല്‍ പണി പാലും വെള്ളത്തിലാണോ അതോ റേഷന്‍ മണ്ണെണ്ണയിലാണോ കിട്ടുക എന്നിങ്ങനെയുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ ഇടതുനേതൃത്വം. ‘

*****************************************
ബൈജുനാരായണന്റെ നിശ്വാസംബ്ലോഗില്‍ നിറയെ സുന്ദരങ്ങളായ കവിതകള്‍. (byjunarayan.blogspot.in)
പുഴയ്ക്ക് ഒരു ബാക്ക്അപ് എന്ന കവിത നോക്കൂ..

പുഴയ്ക്കു ഒരു ബാക്കപ്പ്
ഹൃദയം അലിഞ്ഞു
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളില്‍
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയല്‍ നനക്കാനും മേലുകഴുകാനും
കാണാനും കേള്‍ക്കാനും
കവിത എഴുതാനും

മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാന്‍ മറക്കുമ്പോള്‍
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാന്‍
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു  ‘ബാക്കപ്പ്’
മലമുകളിലെവിടെയോ ഫോള്‍ഡറില്‍
നീരുറവ  പോലെ  ഒരെണ്ണം..

************************************************************
എനിക്ക് പരിചയമുള്ള സിറിയ യുട്യൂബിലോടുന്ന യുദ്ധവീഥിയാണെന്നെഴുതുന്നു ജയന്ത് ചെറിയാന്‍ സിറിയ എന്ന കവിതയില്‍. ബ്ലോഗ് നാക്കില (naakkila.blogspot.in)

Related Articles