Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ബന്ധം സൂക്ഷിക്കേണ്ടത്

dthgk.jpg

രണ്ട് പ്രതിഷേധ സമരങ്ങളുടെ കഥയാണ് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്. ഒന്ന് കഴിഞ്ഞ തിങ്കളാഴ്ച ലണ്ടനിലെ ബഹ്‌റൈന്‍ എംബസിക്കു മുന്നില്‍ ജനാധിപത്യ വാദികള്‍ നടത്തിയ പ്രക്ഷോഭമായിരുന്നു. ബഹ്‌റൈനില്‍ ഉയര്‍ന്നു വന്ന ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിനു അറസ്റ്റു ചെയ്ത അബ്ദുല്‍ഹാദി അല്‍ ഖവാജയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സമരം.

രണ്ടാമത്തെ സമരം വ്യാഴാഴ്ച ലണ്ടന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി രാജാവ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനു നേരെ ചീമുട്ടയെറിഞ്ഞതിന് മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭമായിരുന്നു.

ഞാനൊരു അഭിഭാഷകനല്ല, എന്നാല്‍, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും അടിച്ചമര്‍ത്താനുള്ള സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതം ഇവിടെ വളരെ വ്യക്തമാണ് എന്നു രണ്ടു സംഭവങ്ങളില്‍ നിന്നും നമുക്ക് കാണാന്‍ സാധിക്കും. കോഴിമുട്ടയെറിഞ്ഞത് സല്‍മാന്‍ രാജാവിനെതിരെയുള്ള ഒരു പ്രതിഷേധമാണ്. അതിനെ ഞാന്‍ അംഗീകരിക്കുന്നു. സൗദി രാജാവിനെയും ഞാന്‍ അഭിനന്ദിക്കും. കാരണം അദ്ദേഹം സൗദി രാജകുടുംബ്തതിലെ ഉന്നതരായ നൂറോളം പേര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതിനും അഴിമതിക്കും അറസ്റ്റു ചെയ്ത് ജയിലിലടച്ച ഭരണാധികാരിയാണ്. എന്നാല്‍ ഇവരുടെ ‘തടവറ’ എന്നത് കാവ്യമായിരുന്നു. റിയാദിലെ അത്യാഢംബര ഹോട്ടലായ റിയാദ് റിറ്റ്‌സ് കാല്‍ടണ്‍ ഹോട്ടലിലായിരുന്നു ആരോപണവിധേയരായവരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. സൗദിയുടെ പടിഞ്ഞാറന്‍ വിവാഹ ബന്ധത്തിന്റെ സംഗ്രഹമാണ് ഈ ഹോട്ടല്‍.

gfjnfuyl

ഈ ഹോട്ടലിന്റെ നിക്ഷേപകരില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ സല്‍മാന്‍ രാജാവിനെതിരെ ബ്രിട്ടനില്‍ പ്രക്ഷോഭം നടത്തിയവരെ കൂട്ടമായി അറസ്റ്റു ചെയ്യാനുള്ള കാരണവും മറ്റൊന്നുമല്ല. പുതിയ രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപടിയെടുക്കുന്നതു വരെ സൗദിയില്‍ നിലനിന്നിരുന്ന അഴിമതിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ എല്ലാവരും മൗനത്തിലായിരുന്നു.

ബിന്‍ സല്‍മാന്റെ ബ്രിട്ടന്‍ സന്ദര്‍ശനം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വയം പ്രചരിപ്പിക്കാനുള്ള ക്യാംപയിന്റെ ഭാഗമായാണെന്നു വേണം കരുതാന്‍. അതാണ് ‘പുതിയ സൗദി അറേബ്യ’ എന്ന തലക്കെട്ടില്‍ ബിന്‍ സല്‍മാന്‍ സൗദിയില്‍ ചെയ്ത ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബാനറുകളും പരസ്യബോര്‍ഡുകളും ബ്രിട്ടന്റെ തെരുവുകളില്‍ ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ അടക്കമുള്ള കൂറ്റന്‍ ബോര്‍ഡുകളാണ് ബ്രിട്ടനില്‍ ഉയര്‍ന്നിരുന്നത്.

ഇതേ പരസ്യം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഒന്നാം ദിവസം ബി.ബി.സിയുടെയും സ്‌കൈ ന്യൂസിന്റെയും ട്വിറ്റര്‍ പേജുകളിലും പരിപാടികളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ ‘സൗദി ഭരണാധികാരിക്ക് ബ്രിട്ടന്‍ ചുവന്ന പരവതാനി വിരിച്ചത് നാണക്കേടാണെന്ന’ തലക്കെട്ടിലുള്ള ലേബര്‍ പാര്‍ട്ടി എം.പി എമിലി തോണ്‍ബെറിയുടെ ഒരു ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും ബ്രിട്ടനില്‍ വലിയ ചര്‍ച്ചാ വിഷയമായി.

ബ്രിട്ടനും സൗദിയുമായുള്ള ബന്ധത്തെ ബ്രിട്ടനിലെ വിവിധ കക്ഷികള്‍ തന്നെ എതിര്‍ക്കുന്നുണ്ട്. ദൗര്‍ഭാഗ്യകരമായ ബന്ധമെന്നാണ് സൗദിക്കെതിരെ നിലപാടെടുക്കുന്ന ബ്രിട്ടനിലെ പാര്‍ട്ടികള്‍ ആരോപിച്ചത്. ദശാബ്ദങ്ങളായി ബ്രിട്ടന്‍ പിന്തുടര്‍ന്നു പോരുന്ന വിദേശനയത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നും വിമര്‍ശനമുണ്ട്. സൗദി അറേബ്യയുമായുള്ള ബ്രിട്ടന്റെ മനോഭാവം മാറ്റണമെന്നാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജെറേമി കോര്‍ബിന്‍ പറഞ്ഞത്. എന്നാല്‍, അദ്ദേഹം പ്രധാനമന്ത്രിയായാല്‍ സൗദിയുമായി ബ്രിട്ടനുള്ള ബന്ധത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക?.

tjymkug/;

ബിന്‍ സല്‍മാന്‍ യെമനില്‍ യുദ്ധം അവസാനിപ്പിക്കുന്നത് വരെ സൗദിക്ക് ബ്രിട്ടന്‍ ആയുധം നല്‍കരുതെന്നും താന്‍ പ്രധാനമന്ത്രിയായാല്‍ സൗദിക്ക് ആയുധം വിതരണം ചെയ്യില്ലെന്നുമാണ് അദ്ദേഹം ഗര്‍ജ്ജിച്ചത്. ഇതില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.

നേരത്തെ പറഞ്ഞ ബഹ്‌റൈന്‍ വിഷയത്തില്‍ പ്രക്ഷോഭം മങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അല്‍ ഖവാജ ഇപ്പോഴും ബഹ്‌റൈന്‍ ജയിലില്‍ കഴിയുകയാണ്. എല്ലാ മാസവും ഇതിനെതിരെ പ്രതിഷേധം നടത്തി വീണ്ടും സമരം ശക്തമാക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ഖവാജയുടെ കുടുംബാംഗങ്ങളെയെല്ലാം കാര്യമായ കുറ്റങ്ങളില്ലാതെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. തരംതാഴ്ന്ന വകുപ്പുകള്‍ ചുമത്തി വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണിവര്‍. അവരുടെ വീട് റെയ്ഡ് ചെയ്ത് അവരെ മാനസികമായി പീഡിപ്പിക്കുകയാണ് പൊലിസ്.

ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ബുദ്ധിമുട്ടേറിയതെന്നാണ് കോര്‍ബിന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ബ്രിട്ടന്‍ ശ്രദ്ധയോടെ ചിന്തിക്കണം. ഇറാനുമായി ലണ്ടന്റെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും പശ്ചിമേഷ്യയിലെ രണ്ടു അടുത്ത സഖ്യങ്ങളാണ് ബഹ്‌റൈനും സൗദിയുമെന്നും അതിനാല്‍ തന്നെ ഈ രാജ്യങ്ങളുമായി ചരിത്രപരമായ സഖ്യമുണ്ടാക്കുമ്പോള്‍ സൂക്ഷിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്.

 

Related Articles