Current Date

Search
Close this search box.
Search
Close this search box.

ക്ഷേത്രം പൊളിച്ച ചക്രവര്‍ത്തി ; അറിഞ്ഞതും അറിയേണ്ടതും

ഇന്ത്യാചരിത്രത്താളുകളില്‍ ഇന്നും വിവാദപുരുഷനായി ചിത്രീകരക്കപ്പെട്ടുകിടക്കുന്ന മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിനെകുറിച്ചും അദ്ദേഹത്തിന്റെ മതമൈത്രിയെ കുറിച്ചും പലതരം പ്രചാരണങ്ങളും ഇന്ന് നിലവിലുണ്ട്. കാശി (വാരാണസി) വിശ്വനാഥക്ഷേത്രം തകര്‍ക്കാന്‍ ഔറംഗസീബ് ചക്രവര്‍ത്തി ഉത്തരവിട്ടു എന്ന കെട്ടുകഥയുടെ പൊള്ളത്തരം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പാറ്റ്‌ന മ്യൂസിയം ക്യൂറേറ്റര്‍ ആയിരുന്ന ഡോ. പി. എല്‍. ഗുപ്ത സാക്ഷ്യപ്പെടുത്തിയതായി  ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.

സാമന്തരാജാക്കന്മാരും പരിവാരങ്ങളുമായി ഔറംഗസീബ് ബഗാളിലേക്ക് പര്യടനം നടത്തുമ്പോള്‍, കാശിക്ക് സമീപം എത്തിയതോടെ അന്നത്തെ യാത്ര അവിടെ അവസാനിപ്പിച്ച് താവളമടിക്കുകയാണെങ്കില്‍ തങ്ങളുടെ റാണിമാര്‍ക്ക് ഗംഗാനദിയില്‍ കുളിനടത്തി വിശ്വനാഥക്ഷേത്ര  ദര്‍ശനത്തിന് ഭാഗ്യം സിദ്ധിക്കുമെന്ന് അകമ്പടിയായി വന്ന ഹിന്ദു രാജാക്കന്മാര്‍ ചക്രവര്‍ത്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ ഔറംഗസീബ് സസന്തോഷം അനുവദിക്കുകയു അവര്‍ക്കായി വാരാണസിക്ഷേത്രം വരെയുള്ള വഴിയില്‍ പ്രത്യേക ബന്തവസ്സ് ഏര്‍പ്പെടുത്തുകയും ചെയ്തു. പുണ്യസ്‌നാനം നിര്‍വ്വഹിച്ചശേഷം പല്ലക്കുകളില്‍ റാണിമാര്‍ ദര്‍ശനത്തിനായി ക്ഷേത്രത്തലെത്തി.
ചിട്ടകള്‍ പാലിച്ച് ആരാധനാചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം എല്ലാവരും പുറത്തേക്ക് വന്നപ്പോള്‍ കച്ചിലെ മഹാറാണിയെ കണ്ടില്ല. ക്ഷേത്രാങ്കണങ്ങള്‍ മഴുക്കെ അരിച്ചുപെറുക്കിയെങ്കിലും റാണിയെ കണ്ടെത്താനായില്ല. സംഭവത്തില്‍ രോഷംപൂണ്ട ഔറംഗസീബ് ഉന്നത ഉദ്യോഗസ്ഥരെ തെരയാനായി നിയോഗിച്ചു. ക്ഷേത്രത്തിലെ ചുവരിലുറപ്പിച്ച ഗണേശ വിഗ്രഹം ഇളക്കിമാറ്റാവുന്ന വിധത്തിലാണെന്ന് അവര്‍ കണ്ടെത്തി. വിഗ്രഹം മാറ്റിയപ്പോള്‍ നിലവറയിലേക്കുളള ചവിട്ടുപടകള്‍ കാണപ്പെട്ടു. അതുവഴി ഇറങ്ങിച്ചെന്നപ്പോള്‍ കണ്ടകാഴ്ച ദയനീയമായിരുന്നു. മാനഭംഗം ചെയ്യപ്പെട്ട് അപമാനിതയായി അവശനിലയിയല്‍ വാവിട്ട്കരയുന്ന റാണിയെയായിരുന്നു അവര്‍ കണ്ടത്. മുഖ്യ പ്രതിഷ്ഠയായ വിശ്വനാഥവിഗ്രഹത്തിന്റെ നേരെ ചുവട്ടിലായിരുന്നു ഈ രഹസ്യ അറ. ക്ഷുഭിതരായ രാജാക്കന്മാര്‍ അത്യന്തം നീചമായ ഈ ക്രൂരകൃത്യത്തിന് കഠിനശിക്ഷതന്നെ നല്‍കണമെന്ന് ആവശ്യപ്പടുകയുണ്ടായി. പ്രതിഷ്ഠയുടെ വിശുദ്ധി നഷ്ടപ്പെട്ടിരിക്കെ വിഗ്രഹം  മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതാണെന്ന് ചക്രവര്‍ത്തി ഉത്തരവിട്ടു. ക്ഷേത്രം പൊളിച്ചുകളയാനും ഹീനകൃത്യം നടത്തിയ പൂജാരിയെ പിടികൂടി ശിക്ഷിക്കാനും ഔറംഗസീബ് കല്‍പിച്ചു. ഈ സംഭവത്തിലേക്ക് വെളിച്ചം വീശുന്ന വ്യക്തമായ തെളിവുകളുണ്ടെന്നാണ് ഡോ. ഗുപ്ത സാക്ഷ്യപ്പെടുത്തുന്നത്.

ഔറംഗസീബ് ക്ഷേത്രങ്ങളും, പള്ളികളും നശിപ്പിച്ചിട്ടുണ്ട്. അതേസമയം പല ക്ഷേത്രങ്ങള്‍ക്കും ഉദാരമായി ഭൂസ്വത്തുക്കള്‍ പതിച്ചു കൊടുത്തിട്ടുമുണ്ട്. ആരാധനാലയങ്ങളോടുള്ള സമീപനത്തിന്റ കാര്യത്തില്‍, അത് ഏത് മതക്കാരുടേതാണ് എന്നതല്ല അതുകൊണ്ടുണ്ടാകാവുന്ന രാഷ്ട്രീയനേട്ടങ്ങളാണ് ചക്രവര്‍ത്തി പരിഗണിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മഥുര-വൃന്ദാവന്‍ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളോട് വളരെ ഉദാരവും അനുഭാവപൂര്‍ണവുമായ നിലപാടായിരുന്നു ഔറംഗസീബ് ഉള്‍പ്പെടെയുള്ള മുഗള്‍രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നത്. അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ തുടങ്ങിയ ചക്രവര്‍ത്തിമാരെല്ലാം ഈ പ്രദേശത്തെ ക്ഷേത്രങ്ങള്‍ക്ക് നിസ്സീമമായ ഭൂസ്വത്തുക്കള്‍ നല്‍കിയിട്ടുണ്ടെന്നതിന് വൃന്ദാവന്‍ റിസര്‍ച്ച്‌സെന്ററിലെ രേഖകള്‍ തെളിവാണ്.

തയ്യാറാക്കിയത് : മുനഫര്‍ കൊയിലാണ്ടി

Related Articles