Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസ്സിനെ ശ്രീശാന്ത് കാത്തു

ശ്രീശാന്തിനോട് കോണ്‍ഗ്രസ്സ് പാര്‍ട്ടി എത്ര സ്തുതി പറഞ്ഞാലും മതി വരില്ല..
അത്രക്ക് ബര്‍ക്കത്താണ് ശ്രീശാന്തിനെ കൊണ്ട് പാര്‍ട്ടിക്കുണ്ടായത്…
റെയില്‍വേ കൈക്കുലി കേസ്.., സി ബി ഐ റിപ്പോര്‍ട്ട് തിരുത്തല്‍, റ്റുജി അഴിമതിക്കേസ്, എല്ലാം കൊണ്ടും ആകെ ഹലാക്കായി കിടക്കുകയായിരുന്നു കോണ്‍ഗ്രസ്സ്..
ഐപിഎല്‍ കോഴക്കഥകള്‍ വന്നതോടെ കൊണ്‍ഗ്രസ്സ് ഒരു വിധം രകഷപ്പെട്ട പോലെയാണ്…

മാധ്യമങ്ങളിപ്പോള്‍ ശ്രീശാന്തിന് പിന്നാലെയാണ്..
അതും കോഴക്കഥകള്‍ക്ക് പിറകെയല്ല…,
ശ്രീശാന്തിന്റെ മറ്റുപല വീര ചരിതങ്ങള്‍ക്കും പിറകെയാണിന്ന് മാധ്യമങ്ങളും പോലീസും സൈക്കിളെടുത്ത് പായുന്നത്..

ശ്രീശാന്തിന്റെ ആഡംബരവും അതിരു കടന്നതുമായ ജീവിതങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച്  കാച്ചുകയാണ് സര്‍വ്വരും ..
ഇനി കൊമ്പന്‍മാരിലേക്കും സംശയം നീളുന്നു എന്നതുകൊണ്ട് അന്വേഷണത്തിന് മിക്കവാറും അന്ത്യക്കര്‍ട്ടന്‍ വീഴാനും സാധ്യതയുണ്ട്…..

ഈ വിഷയകമായി നൗഷാദ് അകമ്പാടം വരച്ച കാര്‍ട്ടുണ്‍ രസകരം……

***********************************************************************
ആണെഴുത്തുകാരോട് കിടപിടക്കുന്ന പെണ്ണെഴുത്തുകാര്‍ കുറവാണ്….
സാറാജോസഫിനേയും അഷിതയേയും പോലെ വിരലിലെണ്ണാവുന്ന എഴുത്തുകാരേ ഉള്ളൂ….
കാലങ്ങള്‍ക്ക് ശേഷം അഷിത എഴുതിയ മേഘ വിസ്‌ഫോടനങ്ങള്‍ എന്ന കഥ സുന്ദരമായിരുന്നു..  ഓണ്‍ലൈന്‍ ലോകത്ത് അതേപറ്റി വല്ലാതെ ചര്‍ച്ചയും നടന്നു.
അമ്മയുടെ സ്‌നേഹത്തെ പറ്റി ആ കഥയില്‍ എമ്പാടും പറയുന്നുണ്ട്……

‘ഓര്‍മ്മയുണ്ടോ ഏടത്തീ…..
വീണുമുറിഞ്ഞ് അമ്മേ എന്ന് കരഞ്ഞ് ചെല്ലുമ്പോള്‍ അമ്മ ചേര്‍ത്ത് നിര്‍ത്തി നമ്മുടെ മുറിവുകളില്‍ ഉമ്മ വെച്ചിരുന്നത്….
എത്ര അഴുക്കും പൊടിയും നിറഞ്ഞതായിരുന്നു നമ്മുടെ മുറിവുകള്‍…….’

കുഴൂര്‍ വില്‍സന്റെ അച്ചടി മലയാളം നാടുകടത്തിയ എന്റെ കവിതകള്‍ (vishakam.blogspot.in) എന്ന ബ്ലോഗിലും സുന്ദരമായ അമ്മക്കവിതകള്‍ കാണാം..

മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്ത് ചെയ്താണ് പെണ്ണ് വെജിറ്റേറിയനും ഭക്തയുമൊക്കെ ആകുന്നത് എന്ന് പറയുന്നു കൂഴൂര്‍ വില്‍സണ്‍്  ….

അവള്‍ വെജിറ്റേറിയനും ഭക്തയുമായത്

വെജിറ്റേറിയന്‍

കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും

തല കൊച്ചുമോള്‍ക്ക്
വാല്‍ മിടുക്കനായ മോനു

നടുക്കഷണങ്ങള്‍
അച്ഛനും കൂട്ടുകാരനും

വീതം വച്ച് കഴിഞ്ഞപ്പോള്‍
അവള്‍ വെജിറ്റേറിയനായി

ഉളുമ്പ്‌നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി

ഭക്ത

നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു

അമ്മക്കിത് വേണോയെന്ന
നിഷ്‌കളങ്കതയ്ക്ക് മുന്നില്‍
ഉപവാസം

പലനേരവും
ഒരു നേരം നോറ്റ്

അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി

Related Articles