Current Date

Search
Close this search box.
Search
Close this search box.

കേരളമെന്ന മലയാളി ഹൗസ്

krlmmm

ഇ മെയില്‍ ചോര്‍ത്തലുകളുടെ കാലത്ത്
നമ്മള്‍ മറക്കാന്‍ പാടില്ലാത്ത എഴുത്തുകാരനാണ് ജോര്‍ജ് ഓര്‍വെല്‍.

അങ്ങോരാണ് 1984 എന്ന നോവലില്‍
വല്യേട്ടന്‍മാരുടെ ഒളിഞ്ഞുനോട്ടങ്ങളെ പറ്റി നമുക്ക് താക്കീത് നല്‍കിയത്…

ആ നോവല്‍ എഴുതുന്നത് 1949 ല്‍ ആണെന്നോര്‍ക്കണം…
ഓര്‍വെല്ലിന്റെ കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള നിരീക്ഷണപാടവം
ശരിക്കും അല്‍ഭുതം തന്നെയാണ്..
1903 ല്‍ ഇന്ത്യയില്‍ ജനിച്ച ഓര്‍വെല്‍ പിന്നീട്
കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് മാറുകയായിരുന്നു.

afarm

സ്റ്റാലിനിസ്റ്റ് റഷ്യയുടെ ഗതിവിഗതികളെ തീക്ഷ്ണമായ
ഫലിതബോധത്തോടെ ഓര്‍വല്‍ എഴുതിയ
നോവലാണ് അനിമല്‍ ഫാം(Animal Farm)
1945 ല്‍ എഴുതിയതാണീ നോവല്‍ ….
ഒട്ടോറെ മൃഗങ്ങളുള്ള മാനോര്‍ ഫാമില്‍ ബെഞ്ചമിന്‍ എന്നൊരു കഴുതയുണ്ട്….
ബെഞ്ചമിന്‍ കഴുത ഒരിക്കലും ചിരിക്കാറില്ലായിരുന്നു..
ചിരിക്കാന്‍ മാത്രം ഇവിടെ ഒന്നുമില്ലെന്നായിരുന്നു അവന്റെ നിലപാട്…..

വര്‍ത്തമാന കേരളത്തിലെ
വിവാദകാലുഷ്യങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകാറുണ്ട്..
..

orlve

മനസ്സ് തുറന്ന് ചിരിക്കാന്‍ മാത്രം ഇവിടെ ഒന്നുമില്ലാതാവുകയാണോ…
കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ നമുക്ക്
നമ്മെ പറ്റി നമ്മടെ ഭരണകര്‍ത്താക്കളെ പറ്റി പിന്നെയും പിന്നെയും മതിപ്പ് കെടുത്തിക്കൊണ്ടിരിക്കുന്നു…

അതെ……
കേരളം ഒരു മലയാളി ഹൗസ് ആയി മാറിക്കൊണ്ടിരിക്കുന്നു..

*****************************************

അമ്പലമുറ്റത്തെ അരയാല്‍ പോലെയായിരുന്നു അഛന്‍ എന്ന് പറയുന്നുണ്ട് ജയന്‍ രാജന്‍ ഒരു കഥയില്‍..
‘എല്ലാ ദിവസവും നമ്മളതിന്റെ താഴെയിരുന്ന് സൊറ പറയും ..
തണലില്‍ കളിക്കും,..
അതില്‍ വന്നിരിക്കുന്ന കിളികളുടെ ശബ്ദമാസ്വദിക്കും..
ചാറ്റല്‍ മഴയത്ത് ആലിന്റെ ചുവട്ടിലേക്ക് കയറി നില്‍ക്കും..
പക്ഷേ ഒരിക്കല്‍ പോലും ആലിനെ പറ്റി നമ്മള്‍ ചിന്തിക്കില്ല..
ശ്വാസോഛോസമെന്ന പോലെ അതെപ്പോഴും അവിടെയുണ്ട്..
ആ മരം എപ്പോഴെങ്കിലും വീഴുമെന്ന് നമ്മള്‍ ഒരിക്കലും ചിന്തിക്കില്ല.., വിശ്വസിക്കില്ല..’

സ്‌നേഹത്തിന്റെ വാക്കുകള്‍ കൊണ്ട് അഛനെ വരയുന്നു ജയന്‍ രാജന്‍…
ശ്രദ്ധേയന്റെ (http://shradheyam.blogspot.in/)അഛന്‍ എന്ന കവിതയും സുന്ദരം..

അഛന്‍

ലേബര്‍ റൂമിനു പുറത്തൊരു
വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം
‘ദൈവമേ’യെന്നു
പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും
ഇരിക്കാതെ ഇരുന്നും
പറയാതെ പറഞ്ഞും  
ഒരു കുഞ്ഞിക്കരച്ചില്‍
തേടുന്നൊരു നോട്ടമുണ്ട്.

മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്റെ
പേരു തന്നെയാണച്ഛന്‍ !

********************************************

faabsfre

ഫേസ്ബുക്കില്‍ വല്ലാതെ ഷെയര്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ഇമേജ് വല്ലാതെ മനസ്സിലുടക്കി..

അതിലെ വരികളാണ് താഴെ…

‘പക്ഷികള്‍ ജീവിച്ചിരിക്കുമ്പോള്‍ ഉറുമ്പുകളെ ഭക്ഷിക്കുന്നു…
എന്നാല്‍ പക്ഷികള്‍ ചത്തൊടുങ്ങിയാല്‍ ഉറുമ്പുകള്‍ അവയെ ആഹരിക്കുന്നു..

ഒരു മരത്തില്‍ നിന്ന് ആയിരക്കണക്കിന് തീപ്പെട്ടിക്കോലുകള്‍ നിര്‍മിക്കാം..
എന്നാല്‍ ഒരു കാടു കത്തിക്കാന്‍ അതില്‍ കേവലം ഒരു കൊള്ളി മതിയാകും..

ഒന്നിനേയും നിസ്സാരമായി കാണരുത്”

Related Articles