Current Date

Search
Close this search box.
Search
Close this search box.

കുടിയന്മാരുടെ സ്വന്തം നാട്

ബ്രിട്ടീഷ്‌വാഴ്ച തുടങ്ങുംമുമ്പ് ഇന്ത്യക്കാര്‍ പ്രായേണ മദ്യപാനശിലം ഇല്ലാത്തവരായിരുന്നു. മദ്യത്തില്‍നിന്ന് ലഭിക്കുന്ന നികുതി  ലാക്കാക്കി ബ്രിട്ടീഷ് ഭരണാധികാരികള്‍ എത്രയോ വര്‍ഷങ്ങളോളം മദ്യോല്‍പാദനവും, വില്‍പനയും പ്രോല്‍സാഹിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഇവിടെ മദ്യപാനശീലം വേരുറച്ചത്.

സ്വതന്ത്രഭാരതം മദ്യവര്‍ജനത്തെ ഒരു രാഷ്ട്രീയ ലക്ഷ്യമായി അംഗീകരിക്കുകയും ഭരണഘടനയില്‍ ഉള്‍പ്പെടുത്തി സമഗ്രമായ ഒരു മദ്യവര്‍ജന പരിപാടി ആവിഷ്‌കരിക്കുകയുമുണ്ടായി. ഇന്ത്യയിലെ ഓരോസ്റ്റേറ്റും ആരംഭകാലത്തെ അമിതാവേശം മൂലം പൂര്‍ണ മദ്യവര്‍ജനമടക്കം കര്‍ശനമായ മദ്യനിയമങ്ങള്‍ പലതും പാസാക്കുകയുണ്ടായി. ആവേശം അടങ്ങിയപ്പോള്‍ ബ്രിട്ടീഷുകാലത്തെ നിയമങ്ങള്‍പോലും നടപ്പാക്കേണ്ടതില്ലെന്നും മദ്യമുതലാളിമാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കി അവരില്‍നിന്ന് പാര്‍ട്ടികള്‍ കിട്ടുന്നത്ര കോഴവാങ്ങിയാല്‍ മതി എന്നുമുള്ള ഒരു പൊതു പ്രായോഗികധാരണയിലാണ് ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ ഇവിടെ മദ്യപാനശീലം പ്രോല്‍സാഹിപ്പിച്ചെങ്കിലും ചില വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ അവര്‍ അങ്ങിനെ ചെയ്തുള്ളു. കള്ളവാറ്റ് ഫലപ്രദമായിതടഞ്ഞു. നിശ്ചിതസ്ഥലങ്ങളിലും സമയത്തുമല്ലാതെ മദ്യവില്‍പന അനുവദിച്ചിരുന്നില്ല. ബ്രിട്ടീഷ്#വാഴ്ചയില്‍ എവിടേയും മദ്യദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. എക്‌സൈസ് നികുതി പിരിക്കുകയല്ലാതെ കോഴ വാങ്ങിയിരുന്നില്ല. മുന്നൂറ്റമ്പതിലേറെ വര്‍ഷങ്ങള്‍നീണ്ട ബ്രിട്ടീഷ്ഭരണത്തില്‍ ഈ മഹാരാജ്യത്ത് വരുത്താന്‍ കഴിയാതിരുന്ന പല ദുരിതങ്ങളും അറുപത്തഞ്ച്‌കൊല്ലത്തെ സ്വതന്ത്രവാഴ്ചക്കാലത്ത് നാം ഇവിടെ വരുത്തിത്തീര്‍ത്തു എന്നതാണ് വസ്തുത. മദ്യപാനശീലത്തെ തടയുന്നത്‌പോയിട്ട് ലഘൂകരിക്കുന്നതിനോ നിയന്ത്രണവിധേയമാക്കുന്നതിനുപോലുമോ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാറിനും സംസ്ഥാന ഭരണകൂടങ്ങള്‍ക്കുമാണ് ഇന്ന് ഇന്ത്യയില്‍ മദ്യപാനവും മയക്കുമരുന്നുപയോഗവും വര്‍ദ്ധിച്ചുവരുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം.

ഇന്ത്യയില്‍ എല്ലാത്തരം മദ്യങ്ങളും വ്യാപകമായി ലഭിച്ചുതുടങ്ങിയാല്‍ ഉപഭോക്താവ് തനിക്ക് ഇഷ്ടമുള്ളതേവാങ്ങുകയുള്ളു. അപ്പോള്‍ വ്യാജവസ്തുക്കള്‍ക്ക് തനിയെ വിലയിടിയും. അങ്ങനെ സിമന്റിലും, പഞ്ചസാരയിലും, അരിയിലും, വെളിച്ചെണ്ണയിലും കരിഞ്ചന്തപുലര്‍ന്നാലും മദ്യത്തിലെ കരിഞ്ചന്തയും വ്യാജനും അടുത്തുതന്നെ അവസാനിക്കുമെന്ന് മദ്യവ്യാപിരികള്‍ ആശ്വസിപ്പിക്കുന്നു. കാരണം സിമന്റും, പഞ്ചസാരയും, അരിയും വെളിച്ചെണ്ണയും ഒരു കാലത്തും ഇന്ത്യയില്‍ സുലഭമാവില്ല. എല്ലാത്തരം മദ്യങ്ങളും എവിടേയും എപ്പോഴും വേണ്ടത്രലഭിക്കും.മദ്യമുതലാളിമാരെ തൊടാന്‍ ഒരു സര്‍ക്കാരിനും ഇന്ന് സാദ്ധ്യമല്ല. എല്ലാ പാര്‍ട്ടികളിലും മദ്യവ്യാപിരികള്‍ നുഴഞ്ഞ് കയറിയിരിക്കുന്നു. പാര്‍ട്ടികളെ നിലനിര്‍ത്തുന്നതുതന്നെ അവരുടെ പണമാണ്. തെരഞ്ഞെടുപ്പുകളില്‍ ഒഴുകുന്നതും മദ്യപ്പണം തന്നെ.

മദ്യനിരോധനത്തെ ഒരു അടിസ്ഥാനപ്രമാണമാക്കി ഭരണഘടനയിലുള്‍പ്പെടുത്തിയ ഒരു രാഷ്ട്രം ഇന്ന് മുഴിക്കുടിയന്മാരുടെ നാടായിമാറിയിരിക്കയാണ്.

Related Articles