Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞേ .. മരണമാണ് റോഡുകളില്‍

ഫ്ലാറ്റിലെ നാലാം നിലയില്‍ നിന്നീ ഹൈവേയിലേക്കും
ട്രാഫിക് ബ്ലോക്കിലേക്കും കണ്ണ് പായിച്ചാല്‍ കാണാം
ആരാദ്യം എന്ന മല്‍സരമായി രൂപപ്പെട്ടുപോയ ജീവിതത്തെ….

ഒരു വരിയില്‍ നാലിലേറെ വാഹനങ്ങള്‍
പരസ്പരം മുഖം വീര്‍പ്പിച്ച് കുതിക്കാന്‍
ഒരുമ്പെടുന്നുണ്ടാകും..

ജീവിതത്തില്‍ നിന്ന് മരണത്തിലേക്കായിരുന്നു ഈ തത്രപ്പാടെന്ന്
നമ്മളറിയുക പിറ്റേന്നത്തെ ചരമക്കോളം നോക്കുമ്പോഴായിരിക്കും..

എഴുത്തുകാരന്‍ ടി വി കൊച്ചു ബാവക്ക് റോഡെന്നാല്‍ മരണമാണ്….
ഭയപ്പെടുത്തുന്ന ഭൂതമാണ്…
‘കുഞ്ഞേ .. മരണമാണ് റോഡുകളില്‍ …
വാഹനങ്ങള്‍ക്ക് മനുഷ്യരെ ഇഷ്ടമല്ല….
കാലൊന്ന് തെന്നിയാല്‍ മരണം തിന്നും നമ്മെ’

പ്രാര്‍ഥനകളോടെ നില്‍ക്കുന്നു എന്ന നോവലെറ്റിലും കൊച്ചുബാവ റോഡിനെ പറയുന്നുണ്ട്..

‘ടെറസുകള്‍ക്ക് മേലെ ചെടിച്ചട്ടികള്‍ …
സദാ ശബ്ദമുഖരിതമായ അകത്തളങ്ങള്‍ …
നിറയെ ആളെ കയറ്റി പായുന്ന വാഹനങ്ങള്‍ …
അതിനിടയില്‍ മൂന്നാലു പോലീസുകാര്‍ ….
റോഡിനോരം കണ്ട് ജീപ്പു നിറുത്തി ഇറങ്ങി നിന്ന് എന്തൊക്കെയോ തിരക്കിട്ട് കുറിച്ചെടുക്കുന്നു……
റോഡിന് നടുക്ക് കുറച്ച് ചോര..ചതഞ്ഞരഞ്ഞ് കിടക്കുന്ന ഒരു ചെറുപ്പക്കാരന്‍… ആ ഭാഗം ഒഴിച്ചെടുത്ത് പാഞ്ഞുപോവുകയാണ് വാഹനങ്ങള്‍ …

കുറെ കുറിച്ചെടുത്തതിന് ശേഷം പോലീസുകാര്‍ ജീപ്പിലേക്ക് കയറി…
വേറേതോ റോഡില്‍ നാല്‍പ്പതുപേരെ ഒന്നിച്ചു കൊന്ന വാഹനാപകടത്തിലേക്ക് ഓടിച്ചു പോയി..’

*************************************************************

ഈജിപ്തിലെ പട്ടാള അട്ടിമറിയെ പറ്റി
എമ്പാടും ചര്‍ച്ചകളുണ്ട് ഫേസ്ബുക്കില്‍ …

ജനാധിപത്യത്തോട് വല്ലാത്ത സ്‌നേഹം ഉണ്ടെന്ന് പറയുന്ന പലരും
ഇക്കാര്യത്തില്‍ മൗനികളാണ്….
ബ്രദര്‍ഹുഡാണ് അവിടെ ജനാധിപത്യപരമായി അധികാരത്തിലേറിയത്
എന്നതാണതിന് കാരണം..
ജനാധിപത്യം സ്ഥാപിക്കാനായി അഫ്ഗാനിലും ഇറാഖിലും
മിസൈലും താങ്ങി പോയി അമേരിക്കക്കും നാവുയരാന്‍ നേരമായിട്ടില്ല..
അറബ് വസന്തത്തെത്തുടര്‍ന്നുണ്ടായ ഉയിര്‍പ്പുകളെ ഇല്ലായ്മ ചെയ്യാന്‍
അമേരിക്കയും യൂറോപ്പും മറ്റുപലരും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഫലമാണ് ഈ അട്ടിമറിയെന്ന് കരുതുന്നവരുണ്ട്…
ഏകാധിപതി ഹുസ്‌നി മൂബാറകിന്റെ തടവില്‍ നിന്നുള്ള മോചനത്തോടെ
കാര്യങ്ങള്‍ക്കേതാണ്ട് വ്യക്തത  വന്നിരിക്കുന്നു…
അത്‌കൊണ്ട് തന്നെ അമേരിക്കയുടെ മിണ്ടാട്ടം മുട്ടിയുള്ള ഈ കണ്ണടച്ചു നില്‍പ് വളരെ  അര്‍ഥവത്താണ്…
സ്ച്ചിദാനന്ദന്റെ ധ്യാനം എന്ന കവിത ഓര്‍മ്മകളിലേക്കെത്തുന്നു…

ധ്യാനം

‘കണ്ണടച്ചിരിക്കുന്നവരെല്ലാം ധ്യാനിക്കുകയല്ല’
ഗുരു പറഞ്ഞു..

എന്നിട്ട് ഗുരു വയലിലെ
കൊറ്റിയെയും
മതിലിലെ പൂച്ചയേയും നോക്കി..

***********************************************************
അയ്യപ്പന്‍ ആചാര്യ യുടെ
ഗുല്‍മോഹര്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍
പ്രണയത്തെ കുറിക്കാത്ത ഒറ്റവരികള്‍ എന്ന ടൈറ്റിലില്‍ കണ്ട കവിത അതി സുന്ദരം…

പ്രണയത്തെ കുറിക്കാത്ത ഒറ്റവരികള്‍

1   നൊന്തതെനിക്കല്ലേ,
    എങ്കിലുമേവരും നിന്നെ വിളിക്കുന്നു
    തൊട്ടാവാടീ എന്ന്..
    ചോര പൊടിഞ്ഞത് എന്നിലല്ലേ..
    എന്നിട്ടും നീയാകുന്നു മഞ്ചാടി

2  നീ ചെമ്പരത്തി പോല്‍
    തുടുത്തു നിന്നു..
    നിന്നെ ചൂടാന്‍ വേണ്ടി മാത്രം
    ഞാന്‍ കിറുക്കനായി..

Related Articles