Current Date

Search
Close this search box.
Search
Close this search box.

കീബോഡ് ഗുണ്ടകള്‍

ചായക്കോപ്പയില്‍ മാത്രമല്ല ഫേസ്ബുക്കിലും ഇടിയും മിന്നും കൊടുങ്കാറ്റും ഉണ്ടാകാറുണ്ട്..
ചില വിഷയങ്ങള്‍ക്ക്ു പിറകെ എല്ലാവരും കൂടി സൈക്കിളെടുത്ത് പാഞ്ഞുകയറുന്നത് കാണുമ്പോള്‍ ഇത് കൊടുങ്കാറ്റും അല്ല, സുനാമിയിലേക്കുള്ള തയ്യാറെടുപ്പാണല്ലോ എന്ന് നടുങ്ങാറും ഉണ്ട്..

പര്‍ദയും ഫൗസിയയും പിന്നെ ഫേസ്ബുക്കും ഇതായിരുന്നു കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളില്‍ …
ഇന്ത്യാവിഷന്‍ ചാനലിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ ഫൗസിയ മുസ്ത്വഫ പര്‍ദക്കെതിരെ നടത്തിയ പരാമര്‍ശമായിരുന്നു ഈ കൊടുങ്കാറ്റിനും സുനാമിക്കുമൊക്കെ വഴിവെച്ചത്..
മാന്യതയോടെയും മാന്യതയില്ലാതെയും അതിനെതിരെ പ്രതികരണങ്ങള്‍ ഉണ്ടായി..

പറഞ്ഞുവരുന്നത് ആ വിഷയത്തെ പറ്റിയല്ല… ഈ ഇടികളെയും ബഹളങ്ങളെയും പറ്റിയാണ്.. ഇതെല്ലാം കാണുമ്പോള്‍ നമ്മള്‍ കീബോഡ് ഗുണ്ടകളായി പരിണാമം കൊള്ളുകയാണോ എന്ന് തോന്നാറുണ്ട്..

നമ്മെ, നമ്മുടെ ഗ്രൂപ്പുകളെ, സംഘടനയെ, മതത്തെ, മതേതരത്വത്തെ, ..
എല്ലാം ന്യായീകരിച്ച് നടക്കാന്‍ നമുക്കിനി ഫേസ്ബുക്ക് മതിയാകാതെ വരുമോ…

തെരുവ് യുദ്ധങ്ങളുടേയും ആകാശയുദ്ധങ്ങളുടേയും കാലം കഴിഞ്ഞ് ഓണ്‍ലൈന്‍ യുദ്ധങ്ങളുടെ കാലത്തേക്കാകുമോ നമ്മള്‍ നടന്ന് കയറുന്നത്…

ഫേസ്ബുക്കിനെ മരുഭൂമിയാക്കരുത്.. യുദ്ധക്കളവും….

നമുക്കോരോരുത്തര്‍ക്കും ഒരു WALL  ഉണ്ട്.. മതില്‍ …. അതിര്‍ത്തി…..
അത് കടന്നാരും എന്നിലേക്ക് കയറണ്ട എന്ന് തന്നെയാകുമോ നമ്മളൊക്കെയും പറയാതെ പറയുന്നത്…..

എന്തോ.. ഒവി വിജയന്‍ മാഷിന്റെ ധര്‍മ്മപുരാണം നോവല്‍ ഓര്‍മ്മ വരുന്നു…

സിദ്ധാര്‍ഥന്‍ പറഞ്ഞു ‘ഞാനൊരു രാജാവായിരുന്നു.. എനിക്കൊരു രാജ്യമുണ്ടായിരുന്നു.. പക്ഷെ അതെന്തെന്ന് എനിക്കൊരിക്കലും മനസ്സിലായില്ല..
അതിരുകളാല്‍ ചുറ്റപ്പെട്ട രാഷ്ട്രമാണതെന്ന് എന്റെ മന്ത്രിമാര്‍ പറഞ്ഞു തന്നു..
അതിരുകള്‍ കാണാനായി അവരെന്നെ കൂട്ടിക്കൊണ്ട് പോയി.. ഞാന്‍ കണ്ടതാകട്ടെ പുഴകളും താഴ്‌വരകളും മാത്രമായിരുന്നു’  

******************************************************************
പുരുഷവിദ്വേഷമല്ല ഫെമിനിസം എന്ന് വേണ്ടപ്പെട്ടവര്‍ പറയുമ്പോഴും അത് അങ്ങനെ തന്നെയായി രൂപം മാറാറാണ് പതിവ്..

ഇവിടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പുരുഷന്‍മാരാണ് എന്ന നിലക്കുള്ള സ്റ്റാറ്റസുകള്‍ കൊണ്ട് ഓണ്‍ലൈന്‍ ലോകത്ത് ഒട്ടേറെ ഫെമിനിസ്റ്റുകള്‍ വെളിച്ചപ്പെടാറും ഉണ്ട്..
പെണ്ണുങ്ങള്‍ ആണുങ്ങളെ പോലെ ആകലാണ് സ്വാതന്ത്രം എന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. പെണ്ണെന്തിന് ആണാകണം എന്നൊരു എസ്സേ എഴുതിയിരുന്നു എം നൗഷാദ് മുമ്പ്….
ആണ്‍ പെണ്‍ വിഷയത്തില്‍ അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്ിന്റെ അഭിപ്രായമാണ് താഴെ,,

‘താരതമ്യം ചെയ്യാവുന്ന ഒരേ വര്‍ഗത്തില്‍ പെട്ട വസ്തുക്കള്‍ തമ്മ്ിലേ ഏറ്റവ്യത്യാസ പ്രശ്‌നം ഉല്‍ഭവിക്കുന്നുളളൂ..
സ്ത്രീ പുരുഷന്റെ മേലെയല്ല., താഴെയുമല്ല….
ലളിതയമായി പറഞ്ഞാല്‍ അവള്‍ പുരുഷനില്‍ നിന്ന് വ്യത്യസ്തമായൊരു സ്വത്വമാണ്.. അവിടെ താരതമ്യത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല…
ഹൃദയമോ ശ്വാസകോശമോ പ്രധാനമെന്ന് ചോദ്യം നിരര്‍ഥകമായതുപോലെ…
കാരണം ഒന്നിന് മറ്റൊന്നിന്റെ ജോലി ചെയ്യാനാവില്ല….
എന്നല്ല .. രണ്ടും തമ്മിലുള്ള വ്യത്യാസം കാരണം ഓരോന്നിനും പ്രത്യേക സ്ഥാനവും മൂല്യവും കൈവരുന്നു’

******************************************************************

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷംമാകുന്നു..
പ്രതികളെയെല്ലാം വളരെ കാര്യക്ഷമമായി തന്നെ പിടികൂടുന്നത് കണ്ട് നമ്മളൊക്കെ വല്ലാതെ ആശ്വാസം കൊണ്ടതാണ്…ഇത്തരം ദാരുണ കൊലപാതകങ്ങള്‍ ഇനിയും ഉണ്ടാകരുതേ എന്ന് നമ്മളൊട്ടേറെ പ്രാര്‍ഥി്ച്ചതാണ്..

എന്നാല്‍ ആ കേസിനെ സംബന്ധിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭമല്ല… സാക്ഷികളൊക്കെ കൂട്ടത്തോടെ കൂറ് മാറുകയാണ്… ഒരു ചാനല്‍ അവതാരകന്‍ പറഞ്ഞപോലെ ടിപി ചന്ദ്രശേഖരനെങ്ങാനും സ്വയം അമ്പത്തൊന്ന് വെട്ട് വെട്ടി മരി്ച്ചതാകുമോ…..

ടിപി വധം  സിപിഎം റിപ്പോര്‍്ട്ട് പുറത്ത് വന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഒരു തമാശയാണ് താഴെ….

”ടിപി ചന്ദ്രശഖരന്‍ സ്വയം വെട്ടിയും കുത്തിയും ആത്മഹത്യക്ക് ശ്രമിക്കുമ്പോള്‍ കൊടിസുനിയും കൂട്ടരും തടയാന്‍ ശ്രമിച്ചു. എന്നാല്‍ വടിവാള്‍ വീശിയും ബോംബെറിഞ്ഞും ടിപി അവരെ വിരട്ടി . ഭയന്നു വിറച്ച കൊടി സുനിയും കൂട്ടരും അതുവഴി വന്ന ഇന്നോവ കാറില്‍ രക്ഷപ്പെടുകയായിരുന്നു..”

Related Articles