Current Date

Search
Close this search box.
Search
Close this search box.

കലാപത്തിന്റെ ദുരന്തം പേറുന്ന സിറിയന്‍ സ്ത്രീകള്‍

യുദ്ധങ്ങളുടെയും കലാപത്തിന്റെയും ഇരകളും ബാക്കിപത്രങ്ങളുമാകുക സ്ത്രീകളും കുട്ടികളും ദുര്‍ബലരുമടങ്ങുന്നവരാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പീഡന വിരുദ്ധ ദിനത്തിലും എല്ലാ വര്‍ഷവും നവംബര്‍ 25 സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്ന ദിനമായി ലോകം ആചരിക്കുന്ന വിവരം ഹിബക്കറിയില്ല.. പതിമൂന്ന് വയസ്സ് പിന്നിടുന്നതിന് മുമ്പ് കഴിഞ്ഞ വര്‍ഷമാണ് അവള്‍ വിവാഹിതയായത്.. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു കുട്ടിയുടെ ഉമ്മയുമായി…കടുത്ത സാഹചര്യം കാരണം സിറിയയിലെ  ശതക്കണക്കിന് പെണ്‍കുട്ടികളനുഭവിക്കുന്ന ദുരന്തങ്ങള്‍ തന്നെയാണ് അവളെയും തേടിയെത്തിയത്. പ്രായം പരിഗണിക്കാതെ ചെറുപ്രായത്തില്‍ വിവാഹത്തിനായി തയ്യാറാകേണ്ടിവന്നത് അഭയത്തിനായുള്ള കച്ചിത്തുരുമ്പിനുവേണ്ടിയായിരുന്നു.
 ഇന്ന് മൂവായിരത്തിനും നാലായിരത്തിനുമിടക്ക് സ്ത്രീകള്‍ ഇന്ന് സിറിയന്‍ ജയിലുകളിലടക്കപ്പെട്ടിട്ടുണ്ടെന്നാണ് വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നത്. അയ്യായിരത്തിലധികം സ്ത്രീകള്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, നിര്‍ബന്ധ വിവാഹം, അഭയാര്‍ഥി കാമ്പുകളിലെ സ്ത്രീകളുടെ മാംസ വില്‍പന തുടങ്ങിയവ സിറിയന്‍ വനിതകള്‍ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളില്‍ പെട്ടതാണ്. അറസ്റ്റിലാകുന്നതിനും തുറങ്കലിലടക്കപ്പെടുന്നതിനും പുറമെയുള്ള പീഢനങ്ങളാണിത്.

‘തന്റെ മകള്‍ക്ക് ഈ ചെറുപ്രായത്തില്‍ വിവാഹം ചെയ്യുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ, അവളുടെ ജീവിതത്തിനും ഭാവിക്കും കൂടുതല്‍ സുരക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യേണ്ടിവന്നതെന്ന് ഹിബയുടെ ഉപ്പ വിശദീകരിക്കുന്നു.  ഒരിക്കലും അവള്‍ ഉദ്ദേശിച്ച വിവാഹമോ ഭര്‍ത്താവോ ആയിരുന്നില്ല അവള്‍ക്ക് ലഭിച്ചതെന്ന് അവളുടെ വിളറിയ മുഖഭാവങ്ങള്‍ വിളിച്ചുപറയുന്നു. തന്റെ  പിഞ്ചോമനയെ എങ്ങനെ സംരക്ഷിക്കുമെന്നതിനെ കുറിച്ചൊരു ചിത്രവുമില്ലാതെ പരിഭ്രാന്തിയോടെ കഴിയുകയാണവള്‍…….

ഏക അഭയമായ ഭര്‍ത്താവും പിതാവുമെല്ലാം യുദ്ധത്തില്‍ കൊല്ലപ്പെടുകയോ തടവിലിടപ്പെടുകയോ ചെയ്തതുമൂലം കൊടിയ ദാരിദ്ര്യത്തിലാണ് ഗര്‍ഭിണികളടക്കമുളളവര്‍ കഴിഞ്ഞുകൂടുന്നത്. വ്യത്യസ്ത സന്നദ്ധ സംഘടനകള്‍ നല്‍കുന്ന റൊട്ടിക്കഷ്ണങ്ങളെ കാത്തുകഴിയുകയാണ് മിക്ക കുടുംബങ്ങളും…. അതു തന്നെ തങ്ങളുടെ മക്കള്‍ക്കിടയില്‍ വീതിച്ചെടുത്തുകൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ലോകം സ്ത്രീകള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ക്കറുതിവരുത്താനുള്ള ദിനം ആഘോഷിക്കുമ്പോഴും കടുത്ത ദാരിദ്ര്യത്തിലും പീഢനത്തിലും ആക്രമണത്തിലും കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട സിറിയയിലെ ഉമ്മമാരുടെയും പിഞ്ചോമനകളുടെയും നിശ്വാസങ്ങള്‍ നമ്മെ അക്ഷരാര്‍ഥത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

അവലംബം : അല്‍ജസീറ

Related Articles