Current Date

Search
Close this search box.
Search
Close this search box.

കണ്ഡമാലിന്റെ രോദനത്തിന് ചെവികൊടുക്കുക

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും നിരപരാധികളായ നിരവധി മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. മുസ്‌ലിം സഹോദരി സഹോദരന്‍മാരോട് ചെയ്ത അനീതിയെ ചോദ്യം ചെയ്തപ്പോഴെല്ലാം ‘ആയിരം പള്ളി തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിന്റെ മുറ്റത്തു നിന്ന് ഒരു പിടി മണ്ണു പോലും വാരരുത് മക്കളേ.’ എന്നായിരുന്നു ഞാന്‍ പലയിടത്തും നടത്തിയ പൊതുപരിപാടികളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ എനിക്കെതിരെ കേസുകള്‍ കെട്ടിച്ചമച്ച് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലിലെന്നെ അടച്ചു. അവസാനം ഞാന്‍ നിരപാധിയെന്ന് വിധി വന്നപ്പോള്‍ മോചിതനായി. എന്നാല്‍ അവര്‍ക്കത് ഇഷ്ടമായില്ല. കെട്ടിചമക്കപ്പെട്ട കൂടുതല്‍ കേസുകള്‍ എന്റെ മേല്‍ ചുമത്തി. കഴിഞ്ഞ നാലു വര്‍ഷമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഞാന്‍ കഴിയുന്നത്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്റെ ആരോഗ്യ സംരക്ഷണത്തിന് പോലും എനിക്ക് നിയമ പോരാട്ടം നടത്തേണ്ടി വന്നു. ഈ ആഗസ്റ്റ് 17-ന് ഞാന്‍ വിചാരണ തടവുകാരനായിട്ട് നാലു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈയവസരത്തില്‍ എന്നെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന എല്ലാവരെയും ഞാന്‍ സ്മരിക്കുകയാണ്.

കെട്ടിചമച്ച കേസുകളുടെ പേരില്‍ ഇന്ത്യന്‍ ജയിലുകളില്‍ പ്രയാസമനുഭവിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. തങ്ങളുടെ ശബ്ദമൊന്ന് പുറത്തെത്തിക്കാന്‍ പോലും സാധിക്കാത്ത ആയിരങ്ങള്‍ വേറെയുണ്ട്. കണ്ഡമാലില്‍ 300 ചര്‍ച്ചുകളും ആരാധാനാ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. 6000 ല്‍ പരം വീടുകള്‍ നശിപ്പിക്കുകയും തീവെക്കുകയും കൊള്ളചെയപ്പെടുകയും ചെയ്തു. 56,000 ത്തോളം ആളുകള്‍ അഭയാര്‍ഥികളായി. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ബലാല്‍സംഗത്തിന് വിധേയരാവുകയും ചെയ്തു. അതിന് ഇരയാക്കപ്പെട്ടവരെല്ലാം ആദിവാസി ക്രിസ്ത്യാനികളും ദലിത് ക്രിസ്ത്യാനികളുമായിരുന്നു. ഈ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടില്ല, ശിക്ഷിക്കപ്പെട്ടത് നിരപരാധികളായിരുന്നു. കണ്ഡമാലില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ വ്യാപൃതരായ നിരപരാധികള്‍ക്കെതിരെ യു.എ.പി.എ എന്ന പേരിലുള്ള കരിനിയമം വരെ ഉപയോഗിച്ചു. കണ്ഡമാലില്‍ നിന്നുള്ള ആദിവാസി – ദലിത് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ രോദനം എനിക്കിവിടെ ബാംഗ്ലൂരിലിരുന്ന് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഇരകളാക്കപ്പെട്ട, അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട അവര്‍ നീതിക്കായി കേഴുകയാണ്. പല സംഘടനകളും കണ്ഡമാല്‍ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത ആഗസ്റ്റ് 25-ന് ഈ രോദനം രാജ്യത്ത് കൂടുതല്‍ വ്യാപകമായി കേള്‍ക്കും. കണ്ഡമാലില്‍ നിന്നുള്ള രോദനത്തിന് ചെവി കൊടുത്ത് കണ്ഡമാല്‍ ദിനമായി ആചരിക്കണമെന്ന് എന്റെ സഹോദരങ്ങളോടും കൂട്ടുകാരോടും ആവശ്യപ്പെടുകയാണ്. വര്‍ഗീയ വിദ്വേഷമില്ലാത്ത, നീതിയിലും സമാധാനത്തിലും സൗഹാര്‍ദത്തിലും അധിഷ്ടിതമായ ഒരു രാജ്യത്തിന്റെ നിര്‍മാണത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.

കടപ്പാട് : countercurrents.org

Related Articles