Current Date

Search
Close this search box.
Search
Close this search box.

എവിടെയാണ് സ്ത്രീ സുരക്ഷ!

ഇന്ത്യയില്‍ ദിവസവും ശരാശരി 92 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,636 പേര്‍ ഈ കുറ്റകൃത്യത്തിന് ഇരയായെന്നുമുള്ള നാഷനല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് മനസാക്ഷിയുള്ള ഏതൊരു പൗരനേയും ഞെട്ടിപ്പിക്കുന്നതാണ്.  ഓരോ വര്‍ഷവും ലൈഗികാതിക്രമക്കേസുകള്‍ കാര്യമായ തോതില്‍ വര്‍ധിക്കുന്നുവെന്നുവെന്ന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച ആശങ്കകള്‍ ഭീതിദതമാം വിധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
    
സുരക്ഷിതത്വവും നിര്‍ഭയത്വവും ഐശ്വവും ഏതൊരു ക്ഷേമ രാഷ്ട്രത്തിന്റെയും മുഖ്യ ലക്ഷണങ്ങളാണ്. ഇസ്‌ലാം വിഭാവന ചെയ്യുന്ന ക്ഷേമ രാഷ്ട്ര സങ്കല്‍പത്തിന്റ പ്രധാന അടയാളങ്ങളില്‍ ഇവ ഉള്‍പ്പെട്ടതായി കാണാന്‍ സാധിക്കും. ഇബ്‌റാഹീം നബി(അ) മക്കയെന്ന പരിശുദ്ധ നാടിനു വേണ്ടി പ്രാര്‍ഥിച്ചതോര്‍ക്കുക. ”എന്റെ നാഥാ ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ. ഇതിലെ നിവാസികളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ.” (2126).
സ്ത്രീകളുടെ സുരക്ഷ ഇതില്‍ മുഖ്യ പരിഗണനയര്‍ഹിക്കുന്നതാണ്. സന്‍ആ മുതല്‍ ഹദ്‌റ മൗത്ത് വരെ ഒരു സ്ത്രീ നിര്‍ഭയത്വത്തോടു കൂടി സഞ്ചരിക്കുന്ന നാടാണ് തന്റെ ലക്ഷ്യമെന്ന്  അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തന്റെ ഭാവനയിലുള്ള ക്ഷേമ രാഷ്ട്രത്തെക്കുറിച്ച് പറഞ്ഞത് ഇതു കൊണ്ടായിരിക്കും. മുഹമ്മദ് നബി(സ)യുടെയും ഖുലഫാഉറാശിദുകളെയും ഭരണ കാലത്ത് സ്ത്രീകള്‍ക്ക് ലഭിച്ച സുരക്ഷിതത്വവും ശ്രേഷ്ഠതയും ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്.
   
ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിരു കടന്ന അതിക്രമങ്ങളെക്കുറിച്ചും ഇക്കാര്യങ്ങളില്‍ രാജ്യത്തെ ഭരണ നേതൃത്വം പുലര്‍ത്തുന്ന കുറ്റകരമായ നിസ്സംഗതയെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്റെയും തിരു സുന്നത്തിന്റെയും രാഷ്ട്ര സങ്കല്‍പം മുമ്പില്‍ വെച്ച് വിലയിരുത്തടേണ്ടതാണ്. സമൂഹത്തില്‍ മഹത്വ വല്‍ക്കരിക്കപ്പെടുകയും ശ്രേഷ്ഠ വല്‍ക്കരിക്കപ്പെടുകയും ചെയ്യേണ്ട സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും അവരുടെ ചാരിത്രം പിച്ചിച്ചീന്തുകയും ചെയ്യുന്ന സമൂഹത്തെ അപരിഷ്‌കൃതരെന്നല്ലാതെ മറ്റെന്താണ് വിളിക്കുക? ഈ രാഷ്ടം ക്ഷേമ രാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാണോ? ഇല്ല എന്ന് തന്നെയായിരിക്കും ഏതൊരാളും ഉത്തരം നല്‍കുക.  അത്രക്കും പരിതാപകരമാണ് നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ. 2013 ല്‍ മധ്യപ്രദേശില്‍ മാത്രം 4,335 സ്ത്രീകളാണ് മാനഭംഗത്തിനിരയായത്. 2012ല്‍  24,923 ആയിരുന്ന രാജ്യത്തെ ലൈംഗികാതിക്രമക്കേസുകള്‍ 2013 ആകുമ്പോഴേക്ക് 33,707 ആയി വര്‍ദ്ധിച്ചു.
   
രാജ്യത്തെ ഭരണകൂടങ്ങള്‍ ഇത്തരം അതിക്രമങ്ങളോട് നിസ്സംഗത പുലര്‍ത്തുക മാത്രമല്ല, അവക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു. ‘അഫ്‌സ്പ’ (AFSPA) എന്ന കരി നിയമത്തിന്റെ തണലില്‍ കാശ്മീരിലും മണിപ്പൂരിലും ഇന്ത്യന്‍ സൈനികര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. നിരവധി മണിപ്പൂരി സ്ത്രീകള്‍ നഗ്നരായി ഇതിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സംഭവം അക്രമത്തിന്റെ ആഴം സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ കാവല്‍ ഭടന്മാര്‍ വരെ രാജ്യത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന പരിതാപകരമായ അവസ്ഥ. ഇൗ സൈനികര്‍ക്കെതിരെ ഒന്ന് വിരലക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നു മാത്രമല്ല ‘അഫ്‌സപ'(AFSPA) നില നിര്‍ത്തുകയും ഇതിനെതിരെ പ്രധിഷേധിച്ചവരെ അടിച്ചൊതുക്കുകയും ചെയ്തു.
   
കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മുന്‍ യു.പി.എ സര്‍ക്കാറിനെതിരെ ബി.ജെ.പി ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു ‘സ്ത്രീകള്‍ക്കെതിരെയുള്ള  വര്‍ധിച്ച അതിക്രമങ്ങള്‍’. എന്നാല്‍ ശേഷം വന്ന ബി.ജെ.പി ഗവണ്‍മെന്റും സംഭവങ്ങളോട് മുഖം തിരിക്കുന്ന പ്രവണതായാണ് കണ്ടു വരുന്നത്. ‘അഫ്‌സപ'(AFSPA) നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിളയെ കാണാന്‍ പോലും വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഇതാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനെന്ന പേരു പറഞ്ഞ് എല്ലാം കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന മോദി പൗരന്മാരുടെ സുരക്ഷയും, അഭിമാന സംരക്ഷണവും വികസത്തിന്റെ മുഖ്യ ഘടകമാണെന്ന വസ്തുത മനപൂര്‍വ്വം മറക്കുന്നു.

മനുഷ്യന്റെ അമിതമായ ഭൗതികാസക്തിയും സ്വാര്‍ത്ഥതയും അശ്ലീലതയുടെ വ്യാപനവും ലഹരി വസ്തുക്കളുടെ ഉപയോഗവും നിയമങ്ങളുടെ അപര്യാപ്തതയുമെല്ലാം ഇത്തരം തിന്മകളുടെ പിറവിക്കുള്ള മറ്റു പ്രധാന കാരണങ്ങളാണ്. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുകയും, ലഹരിയുടെ അടിമകളാവുകയും,നിസ്സാര വിഷയങ്ങള്‍ക്ക് വേണ്ടി കാലങ്ങളോളം യുദ്ധം ചെയ്യുകയും മറ്റനവധി തിന്മകളിലേര്‍പ്പെടുകയും ചെയ്ത സമൂഹത്തെ ലോകത്തിലെ ഏറ്റവും ഉത്കൃഷ്ഠ സമൂഹമാക്കി പരിവര്‍ത്തിപ്പിച്ച വിശുദ്ധ ഖുര്‍ആന്റെയും മുഹമ്മദ് നബി(സ)യുടെയും അധ്യാപനങ്ങള്‍ക്ക് മാത്രമേ രാജ്യത്തെ ഈ കെടുതിയില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കൂ. അത്തരം ഉത്കൃഷ്ട ആശയങ്ങളിലാകൃഷ്ഠരാകുന്നവര്‍ക്കെതിരെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളും മതപരിവര്‍ത്തന നിയമങ്ങളുടെയുടെ പേരുപറഞ്ഞ് അറസറ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടികളും തികഞ്ഞ ദുഷ്ടലാക്കോടെയാണെന്നത് പൗര സമൂഹം തിരിച്ചറിയുന്നതാണ്.

Related Articles