Current Date

Search
Close this search box.
Search
Close this search box.

എല്ലാ പ്രശ്‌നങ്ങളും നമുക്ക് രാത്രി നേരത്തെ ചര്‍ച്ചയില്‍ തീര്‍ക്കാമെന്നേ..

രണ്ട് മൂന്ന് ദിവസമായി ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ച മുഴുവന്‍
പീഡനസംബന്ധിയാണ്….
എരിവും പുളിയും ചേര്‍ത്ത് ഒരാഴ്ചക്കാലം ആഘോഷിക്കാം എന്ന് ടിവിക്കാരും മറ്റും കരുതിയ വിഷയം പെട്ടെന്ന് തന്നെ ഒടുങ്ങി…
തവള ചത്താല്‍ വാര്‍ത്ത പാമ്പ് ചാവും വരെ പാമ്പ് ചത്താല്‍ വാര്‍ത്ത പരുന്ത് ചാവും വരെ എന്നത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലെ പ്രസിദ്ധമായ ഡയലോഗാണ്…..
ഇവ്വിഷയകമായി നിറങ്ങള്‍ എന്ന ബ്ലോഗില്‍ (raagavarnangal.blogspot.in)പി ആര്‍ ഒരു പോസ്റ്റിട്ടിരുന്നു….
ആ പോസ്റ്റില്‍ അജിതിന്റെ കമന്റ് ഇങ്ങനെ..

‘നാം ഒരു വിചിത്രസമൂഹമാണ്..
നാലുവയസ്സുള്ള കുട്ടി അടിച്ച് കൊല്ലപ്പെടുന്നു.. ചര്‍ച്ചയാകുന്നില്ല
വൃദ്ധര്‍ തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നു,ചര്‍ച്ചയാകുന്നില്ല..
പരിസ്ഥിതി വിനാശകരമാംവിധം മലിനപ്പെടുന്നു,ചര്‍ച്ചയാകുന്നില്ല..
മദ്യം സമൂഹത്തെ മുക്കിക്കൊല്ലുന്നു. ചര്‍ച്ചയാകുന്നില്ല..
എല്ലാ അന്ധവിശ്വാസങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരികെ വരുന്നു.
ചര്‍്ച്ചയാകുന്നില്ല..

ഒരു കൊടി കീറിയാല്‍
ഒരു നടി കെട്ടിയാല്‍
ഒരു നേതാവ് ഛര്‍ദിച്ചാല്‍
ചര്‍ച്ചയോട് ചര്‍ച്ച..’

വിനോദ് കോവൂരിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഷോട്ട് ഫിലിമില്‍
അദ്ദേഹം തമാശയായി പറയുന്നുണ്ട്,
അരമണിക്കൂര്‍ ചര്‍ച്ചകൊണ്ട് ചാനലുകള്‍ക്ക് തീര്‍ക്കാന്‍ പറ്റുന്ന പ്രശ്‌നങ്ങളേ നമുക്കുള്ളൂ എന്ന്..

************************************

കുറ്റവാളികളായ എംപിമാരെയും എം എല്‍ എ മാരെയും
അയോഗ്യരാക്കികൊണ്ട് സുപ്രീം കോടതി ഒരു ചരിത്ര വിധി പുറപ്പെടുവിച്ചിരുന്നു..

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോസറ്റീവായല്ല ഈ വിധിയോട് പ്രതികരിച്ചത്…
എന്നുവെച്ചാല്‍ സത്യസന്ധരെയും നീതിമാന്‍മാരെയും സ്ഥാനാര്‍ഥികളാക്കാന്‍ ഞങ്ങളെക്കൊണ്ട് ഒക്കില്ല എന്ന്…
സുപ്രീംകോടതിയുടെ ഈ വിധി മറികടക്കാനുള്ള തത്രപ്പാടുകള്‍ക്കിടയിലാണ്
അത് രാഹുല്‍ഗാന്ധി കീറിയെറിഞ്ഞത്…

എന്നിട്ടും ആയിരങ്ങളെ കൊന്നൊടുക്കിയ നരേന്ദ്ര മോഡിയാകുന്നു
ബിജെപിയുടെ പ്രധാനമന്ത്രി…
ഈ വൈരുധ്യം മനസ്സിലാക്കാനാണ് പറ്റാത്തത്….
അഭിനവ ഹിറ്റ്‌ലര്‍മാരും മുസ്സോളിനിമാരും പിന്നെ മോഡിയുമൊക്കെ നമ്മെ ഭരിച്ചേ അടങ്ങു എന്ന വാശിയിലാണെന്നെഴുതുന്നു ഹനീഫ മുഹമ്മദ്
ക്രിമിനല്‍ രാജാവിന് പ്രജകള്‍ വെറും കൃമികള്‍(http://hm-atthaani.blogspot.in)എന്ന പോസ്റ്റില്‍ ..

**********************************************
ജയന്ത് ചെറിയാന്റെ വനം വനത്തോട് (http://naakkila.blogspot.in)എന്ന കവിതയിലെ വരികളിങ്ങനെ….

‘നിങ്ങളോടൊരുവാക്ക്,
വിപ്ലവം തോക്കില്‍ കുഴലില്‍
വിടരുന്നില്ല, പുലരുന്നില്ല..
ആയിരുന്നെങ്കില്‍ യന്ത്രത്തോക്കിലും
പീരങ്കിയിലും മഹാ വിപ്ലവം  പിറന്നേനെ..

അവരോടൊരു വാക്ക്..
ഒരു വിപ്ലവം പോലും
തോക്കിന്‍ മുനയിലൊടുങ്ങില്ല..
ആയിരുന്നെങ്കില്‍ തോക്കും കവാത്തും
ഭയന്നാളുകള്‍
ഉണ്ടുമുറങ്ങിക്കഴിഞ്ഞേനെ..’

**************************************
നിശാഗന്ധി ബ്ലോഗിലെ (http://angelasthoughtss.blogspot.in)അറുതിയില്ലാത്ത വേനല്‍ എന്ന കവിത സുന്ദരം..

അറുതിയില്ലാത്ത വേനല്‍

വരികള്‍ക്കുമപ്പുറം
എഴുതാനാവാത്ത എത്ര വികാരങ്ങള്‍
നമ്മെ ചുട്ടുപൊള്ളിക്കുന്നു..
ഒരോ വാക്കിലും പലതായി ചിതറിപ്പോകുന്ന
പേരറിയാത്ത ഋതുക്കളെ
നമ്മള്‍ കവിതയെന്നു വിളിച്ചു..
നനഞ്ഞു കൊഴിഞ്ഞു തളിര്‍ത്തു പൂത്തു
എന്നിട്ടുമെന്നിട്ടും
വേനല്‍വേവിനു അറുതിയില്ലല്ലോ.

Related Articles