Current Date

Search
Close this search box.
Search
Close this search box.

ഇമാമിന്റെ സ്വന്തം ജുമാമസ്ജിദ്

1656 ല്‍ ജുമാമസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഷാജഹാന്‍ ചക്രവര്‍ത്തി വളരെ സന്തുഷിടനായെങ്കിലും ഇത്രസുന്ദരവും ഗംഭിരവുമായ പള്ളിയില്‍ ആരെയാണ് ഇമാമായി നിശ്ചയിക്കേണ്ടത് എന്നോര്‍ത്ത് അദ്ദേഹം വിഷമിച്ചു. ഈ ആരാധനാലയത്തിന് അനുയോജ്യനായ മതപണ്ഡിതനും യോഗ്യതയുള്ളവനുമായിരിക്കണം ഇമാം എന്ന് അദ്ദേഹം ആഗ്രഹിച്ചു. വിവരങ്ങളറിഞ്ഞ ഉസ്‌ബെക്കസ്ഥാനിലെ രാജാവ് ബുഖാറയിലെ സയ്യിദ് അബ്ദുല്‍ഗഫൂര്‍ എന്ന പണ്ഡിതനെ പരിചയപ്പെടുത്തിയതനുസരിച്ച് ഷാജഹാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ഇമാമുല്‍ ഹഖ് എന്ന പദവി നല്‍കി ജുമാമസ്ജിദില്‍ ഇമാമായി നിയമിക്കുകയും ചെയ്തതായാണ് ചരിത്രം. സയ്യിദ് അബ്ദുല്‍ഗഫൂറിന്റെ പതിമൂന്നാം തലമുറയാണ് ഇപ്പോഴുള്ള സയ്യിദ് അഹ്മദ്ബുഖാരി.

ഈയടുത്ത് ജുമാമസ്ജിദിന്ന് നാലുകോടി രൂപയുടെ വൈദ്യുതി കുടിശ്ശികബില്‍ വന്നതോടെ ഈ ചരിത്രപൈതൃകത്തിന്റെ പിന്നില്‍ നടക്കുന്ന അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബില്‍ അടക്കേണ്ടത് ഡല്‍ഹി വഖഫ്‌ബോര്‍ഡാണെന്നാണ് ഇമാം പ്രസ്താവിച്ചത്. മസ്ജിദിന്റെ മീറ്ററില്‍നിന്നുള്ള വൈദ്യുതിലൈനാണ് ഇമാമിന്റെ വാസസ്ഥലത്തേക്കുമുള്ളത്. അന്വേഷണത്തില്‍ മറ്റുപകരണങ്ങള്‍കൂടാതെ മൊത്തം പതിനെട്ട് എ.സി. യൂനിറ്റുകള്‍ ഇമാമും കുടുംബവും സ്ഥിരമായി ഉപയോഗിച്ചുവരുന്നതായി കണ്ടെത്തിയിരിക്കുന്നു. ഇമാം ബുഖാരി ജുമാമസ്ജിദിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സാമ്പത്തികസഹായം അപേക്ഷിച്ച്  സഊദ് രാജാവിനെ സമീപിച്ചതും വിവാദമായിരിക്കയാണ്. രാജാവ് സഹായത്തിന് സന്നദ്ധത പ്രകടിപ്പിച്ചത് വ്‌ദേശകാര്യവകുപ്പിന് തലവേദനയുണ്ടാക്കിയിരിക്കുന്നു. കീഴ്‌വഴക്കമനുസരിച്ച്  ഒരു രാഷ്ട്രത്തിലെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പരിപാലനത്തിനായി സാമ്പത്തിക സഹായം ആവശ്യപ്പെടേണ്ടതും നല്‍കേണ്ടതും ബന്ധപ്പെട്ട രാഷ്ട്രങ്ങളുടെ മന്ത്രാലയങ്ങള്‍ ഇടപെടേണ്ട നയതന്ത്രപരമായ കാര്യങ്ങളാണ്. മറ്റുവഴിക്കുള്ള ഇടപാടുകള്‍ അവിഹിതവും അനധികൃതവുമാണ്. ഈ സംഭവം പുറത്തായതോടെ ഇമാം ബുഖാരി കാര്യം നിഷേധിച്ചെങ്കിലും ഡല്‍ഹിയിലെ സഊദി അമ്പാസിഡര്‍ ജുമാമസ്ജിദിന്ന് സഹായം ആവശ്യപ്പെട്ട് ഇമാം സമീപിച്ചത് സത്യമാണെന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഡല്‍ഹി വികസനബോര്‍ഡ് മസ്ജിദിന്നായി നിര്‍മ്മിച്ച ഓഡിറ്റോറിയം, ഗസ്റ്റ്ഹൗസ് എന്നിവ ബുഖാരിയുടെ സഹോദരന്മാരുടെ കൈവശമാണ്. മിനാരത്തിനകത്ത് കടക്കാന്‍ ടൂറിസ്റ്റുകളില്‍നിന്ന് വാങ്ങുന്ന ഫീസ്, പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതിനുള്ള ഫീസ്, കാമറ, വീഡിയോ ചിത്രീകരണ ഉപകരണങ്ങള്‍ക്കുള്ള ഫീസ് എന്നീ ഇനങ്ങളില്‍ അനുദിനം ലഭിക്കുന്ന മുപ്പതിനായിരം രൂപ തുടങ്ങിയ വരുമാനങ്ങള്‍ എവിടെപോകുന്നു എന്ന് ചോദ്യം ചെയ്യുന്ന പോസറ്ററുകള്‍ ഇപ്പോള്‍ ജുമാമസ്ജിദ് പരിസരങ്ങളില്‍ പ്രത്യക്ഷപ്പെട്ട്തുടങ്ങിയിരിക്കുന്നു.

സംഭവങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകരും സന്നദ്ദസേവനസംഘടനകളും ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിച്ചതോടെ ജുമാമസ്ജിദ് ഡല്‍ഹി വഖഫ്‌ബോര്‍ഡിന്റെ സ്വത്താണെന്നും ഇമാം അഹമ്മദ് ബുഖാരി വഖഫ്‌ബോര്‍ഡിന്റെ കീഴിലെ ജീവനക്കാരനാണെന്നും വിധി പ്രസ്തവിക്കുകയും ഇമാമിന്റെ സ്വാര്‍ഥപരമായി അതിക്രമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കഴിഞ്ഞ മുപ്പത് വര്‍ഷത്തെ വരവ്‌ചെലവ് കണക്കുകള്‍ ഉടനെ ബോര്‍ഡിന് സമര്‍പ്പിക്കണമെന്നും ഇപ്പോള്‍ ഉത്തരവായിരിക്കുകയാണ്.

അവലംബം: മില്ലി ഗസറ്റ്

Related Articles