Current Date

Search
Close this search box.
Search
Close this search box.

ഇനി പറ, അന്ന് ഹര്‍ഭജന്‍ തല്ലിയതില്‍ വല്ല തെറ്റുമുണ്ടോ..?

റേറ്റിംഗ് കൂട്ടാന്‍ എന്ത് തറ വേലയും കാണിക്കാന്‍ ചാനലുകള്‍ക്കൊന്നും യാതൊരു മടിയും ഇല്ലാതായിരിക്കുന്നു..
കൃഷ്ണനും രാധയും എന്ന ഒരൊറ്റ സിനിമകൊണ്ട് കുപ്രസിദ്ധി നേടിയ സന്തോഷ് പണ്ഡിറ്റ് ആണിന്ന് എല്ലാ ചാനലുകളുടേയും പ്രധാന കരു.
അങ്ങോരെ കണ്ടും കേട്ടും സര്‍വര്‍ക്കും മടുപ്പ് കയറിയ കാര്യം ഇനിയും ചാനലുകള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടില്ല….
കഴിഞ്ഞ ആഴ്ചയില്‍ ഓണ്‍ലൈന്‍ ലോകത്ത് സൂര്യാടിവിയിലെ മലയാളി ഹൊസ് റിയാലിറ്റി് ഷോയെ കുറിച്ചായിരുന്നു കാര്യമായ ചര്‍ച്ച….
ബഷീര്‍ വള്ളിക്കുന്നിന്റെ പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും(www.vallikkunnu.com)എന്ന പോസ്റ്റിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകളൊക്കെയും വികസിച്ചത്…..

മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കാനുള്ള മനുഷ്യ സഹജമായ താല്‍പ്പര്യത്തെ അതിവിദഗ്ദമായ ചൂഷണം ചെയ്യുന്നതാണ് ബിഗ് ബ്രദര്‍ ഷോയുടെ ഫോര്‍മാറ്റെന്നും അത് തന്നെയാണ് മലയാളി ഹൗസും പയറ്റുന്നത് എന്നെഴുതുന്നു ബഷീര്‍.

സന്തോഷ് പണ്ഡിറ്റ്, സിന്ധുജോയ്, ജി എസ് പ്രദീപ്, ചിത്ര അ്യ്യര്‍, രാഹുല്‍ ഈശ്വര്‍, തുടങ്ങി പതിനാറ് പേരാണ് ഈ റിയാലിറ്റി ഷോയില്‍ ഉള്ളത്..

‘സിന്ധുജോയിയുടെ കാര്യം പറയുന്നില്ല.., സന്തോഷ് പണ്ഡിറ്റുമൊത്തുള്ള ഡാന്‍സ് കണ്ടാലറിയാം ഭാവിയുണ്ടെന്ന്.. പക്ഷേ ഭൂതകാലം പോയി എന്ന് മാത്രം’

************************************************************************

മിന്നലും ഇടിയുമെല്ലാമുണ്ട്.. മഴപെയ്യാന്‍ തുടങ്ങുമ്പോഴേക്ക് അതിനെ കാറ്റെടുക്കുന്നു……

രഞ്ജു നായരുടെ മഴത്തുള്ളികള്‍ ബ്ലോഗിലെ (http://mydreams-renju.blogspot.in)എന്നാലുമെന്റെ മഴപ്പെണ്ണേ എന്ന കവിത സുന്ദരം….

എന്നാലുമെന്റെ മഴപ്പെണ്ണേ
ആശകളായിരം  തന്നിട്ട്
ഒരു വടക്കന്‍ കാറ്റിനെ
കണ്ടപ്പോ നീ
കൂടെയിറങ്ങിപ്പോയല്ലോ
എന്റെ മഴപ്പെണ്ണേ

നിന്റെ മഴ മുത്തം
കിട്ടാന്‍ ആകാശത്തേക്ക്
നോക്കി  നിന്ന
എന്നെ പൊടിമണ്ണില്‍
കുളിപ്പിച്ചിട്ടാണല്ലോടി
ആ കള്ളക്കാറ്റ്
നിന്റെ കയ്യും പിടിച്ചു
കൊണ്ട് പോയത്  

എന്നിട്ടും നീയാ
സഹ്യനെ കണ്ടപ്പോ
കാറ്റിനെ കളഞ്ഞു
അവന്റെ കൂടെ പോയിന്നു
കേട്ടൂല്ലൊ

പിന്നെയും   അവിടെ
ഇടിയും മിന്നലുമൊക്കെ
കാണിച്ചു നീയെനിക്ക്
പിന്നെയുമാശ തരുവാണല്ലോ
കള്ളിപ്പെണ്ണേ 

*************************************************************************

ഹര്‍ഭജന്‍ അന്ന് ശ്രീശാന്തിനെ തല്ലിയതില്‍ തെറ്റുണ്ട് എന്ന് ഇനിയാരും പറയില്ല…
ക്രിക്കറ്റ് ഒരൊന്നൊന്നര ‘കായി’ക വിനോദമാണെന്ന് മലയാളത്തിന്റെ ശ്രീ തെളിയിച്ചിരിക്കുന്നു…
അല്ലേലും നമുക്കഭിമാനിക്കാന്‍ ഇങ്ങനെ കുറേ പേരുണ്ട്….
ഒരു ഓവറില്‍ പതിനാല് റണ്‍ വഴങ്ങാം എന്ന് സമ്മതി്ച്ചതിന് പോക്കറ്റില്‍ വീണത് നാല്‍പ്പത് ലക്ഷം..
വിയര്‍പ്പ് തുടക്കാന്‍ വെച്ചതാകും എന്ന് നമ്മളൊക്കെ കരുതിപ്പോന്ന്ിരുന്ന ടവ്വലിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലം …
ടീഷര്‍ട്ടുയര്‍ത്തി ഗ്യാലറിയെ ഏതെങ്കിലും കളിക്കാര്‍ അഭിസംബോധന ചെയ്താല്‍ അത് ആഹ്ലാദം കൊണ്ടാകും എന്ന് ഇനി കരുതി ഉറപ്പിക്കാന്‍ വയ്യ…
പ്രിയപ്പെട്ടവരേ…..
കയ്യില്‍ സുന്ദരമായി കെട്ടിപ്പൊതിഞ്ഞുവെച്ചിരിക്കുന്ന വാച്ചിന് സമയം അറിയിക്കുക എന്നതിനുമപ്പുറം വേറെയും എത്രയെത്ര ദൗത്യങ്ങളുണ്ടെന്നോ….

നമ്മള്‍ പാവങ്ങള്‍ .. ഓരോ സിക്‌സിനും ഫോറിനും കയ്യടിച്ചും ആര്‍മാദിച്ചും ജീവിതം പോക്കാന്‍ വിധിക്കപ്പെട്ടവര്‍…..

അതെ ഇനി കുറച്ച് ദിവസത്തേക്ക് ഇ-ലോകം  ശ്രീശാന്തിന് പിന്നാലെയാണ്… 

Related Articles