Current Date

Search
Close this search box.
Search
Close this search box.

ആരാന്റമ്മ പെറ്റ യൗവ്വനങ്ങള്‍

ഫേസ്ബുക്ക് നിറയെ സെക്രട്ടറിയേറ്റും
ഇടത്പക്ഷത്തിന്റെ വളയല്‍ സമരവുമാണ്…
പരസ്പരമുള്ള ആക്ഷേപങ്ങളും തെറിവിളികളുമാണ്..

ഫോട്ടോഷോപ്പുകളുടേയും സാങ്കേതികവിദ്യകളുടേയും കാലത്ത് ചിത്രങ്ങളേയും വീഡിയോകളെയും ഒന്നും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു..

നമ്മുടെ വീട്ടിലെ കുഞ്ഞുമക്കള്‍ പത്രങ്ങളും ന്യൂസ്  ചാനലുകളും സ്വപ്‌നം കണ്ട് ഇപ്പോള്‍ പാതിരാത്രികളില്‍ നിലവിളിക്കുകയാണ്…
കോടികള്‍ മുക്കിയതിന് കൂട്ടു നിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് നടത്തുന്ന സമരങ്ങള്‍ക്കും വേണം കോടികള്‍ ….

ടിവി കൊച്ചുബാവയുടെ വിരുന്ന് മേശയിലേക്ക് നിലവിളികളോടെ എന്ന നോവലില്‍ ജനാധിപത്യത്തെ പറ്റി പറയുന്നുണ്ട്….

‘അണികളെ മുമ്പോട്ട് നയിച്ച്ചുടുചോറ് വാരിക്കുക ..
വെടിത്തുമ്പിലകപ്പെടുത്തി രക്തസാക്ഷികളാക്കുക..
രക്തസാക്ഷികള്‍ സിന്ദാബാദ്… ഓരോ തുള്ളി ചോരയ്ക്കും…….

ട്രാഷ് …. സ്ഥിരം ഫലിതം….
മനസ്സിലാക്ക്…
മാറ്റങ്ങളില്ലാത്തതെന്തോ അതാണ് ജനാധിപത്യം…
രക്തസാക്ഷികള്‍ അതിന്റെ തറ….അതിന്റെ അന്നം കൊണ്ടതിന്റെ തൂണുകള്‍ …
ആരാന്റമ്മ പെറ്റ യൗവ്വനങ്ങളെ കൊന്ന് രക്തസാക്ഷിക്കൂട്ടത്തിന്‍രെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതാകുന്നു വസന്തത്തിലേക്കുള്ള ചുവടുവെയ്പ്…’

********************************************************************

പത്രങ്ങളില്‍ കാണുന്നതപ്പടി വിശ്വസിച്ച് ഉടനെ
ഫേസ്ബുക്കില്‍ കമന്റ് ചെയ്യുന്നവരാണ് അധികവും ഓണ്‍ലൈന്‍ ലോകത്ത്…

വരികള്‍ക്കപ്പുറത്തും സത്യവും വസ്തുതയുമുണ്ടാകാം എ്‌ന്നൊന്നും ചിന്തിക്കാന്‍ അധികപേരും മെനക്കെടാറില്ല….

അല്‍ഖാഇദ നേതാവിന്‍രെ  കവിത എന്നൊക്കെ പറഞ്ഞ് എന്തെല്ലാം പുകിലായിരുന്നു…..

ഏത് ഫാഷിസ്റ്റിനും കേരളത്തിലിന്ന് സ്വയം ഒരു സെക്യുലരിസ്റ്റായി പരസ്യപ്പെടുത്താന്‍ എളുപ്പം കഴിയുമെന്ന് പറയുന്നു കെ ഇ എന്‍ …..

‘രാവിലെയും ഉച്ചക്കും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പും പിമ്പും
ഒന്നുമേ ആലോചിക്കാതെ ഭീകരത ഭീകരത എന്നുമാത്രം പറഞ്ഞാല്‍
സെക്കുലര്‍ പദവി ആര്‍ക്കും കിട്ടുമെന്നായിരിക്കുന്നു..

ഫാഷിസ്റ്റ് മൂല്യങ്ങള്‍ മലിനമാക്കിയ പൊതുബോധത്തെ ധീരമായി പ്രതിരോധിക്കേണ്ടവര്‍ പോലും പതറിപ്പോവുകയാണ്…
ബഹുമാനപ്പെട്ട കോടതികള്‍ പോലും പതിവുകള്‍ തെറ്റിച്ച് സുമൂഹത്തിന്‍രെ പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ വധശിക്ഷക്കു വിധിക്കുന്നൊരവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു..

എന്നും സമൂഹത്തിന്റെ പൊതു മനസ്സാക്ഷി ഇങ്ങനെ തന്നെ നില്‍ക്കുകയില്ല…
അതെന്നെങ്കിലും നീതിയോട് ചേര്‍ന്ന് നില്‍ക്കും..
അന്ന് അല്‍റുബായിഷിന്റെ സാഗരഗീതം എന്ന കവിത ഉറക്കെ ചൊല്ലി ഒരു പക്ഷേ അന്നത്തെ തലമുറ ഇന്നത്തെ നമ്മളില്‍ ചിലരെ നോക്കി ഇങ്ങനെ ചോദിച്ചേക്കും….
,…ഈ കിഴങ്ങന്‍മാര്‍ക്ക് കവിതയും മനസ്സിലാവില്ലേ എന്ന്…’

***************************************************************

ലോകം ഒരു മോര്‍ച്ചറിയാണെന്ന് പറയുന്നുണ്ട് സച്ചിദാനന്ദന്‍
ഒരു കവിതയില്‍…..
എന്നുവെച്ചാല്‍ നമ്മളൊന്നും ജീവിക്കുകയല്ല പലവിധത്തില്‍ മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന്…..

മോര്‍ച്ചറി

 

ഒരു കണക്കില്‍ സാബ്
എല്ലാവരും പലതരം വിശപ്പുകള്‍കൊണ്ട്
മരിക്കുന്നവര്‍ തന്നല്ലോ….

മതം കൊണ്ട് മരിക്കുന്നവര്‍ ..
ഭയം കൊണ്ട് മരിക്കുന്നവര്‍ ..
പാണ്ഡിത്യത്തില്‍ മുങ്ങി മരിക്കുന്നവര്‍ ..
സംസ്‌കാരമേറ്റു പൊള്ളി മരിക്കുന്നവര്‍ ..
ടി വി വീണു ചിത്രമായി മരിക്കുന്നവര്‍ ..
പലിശ കൊണ്ടും പരസ്യം കൊണ്ടും മരിക്കുന്നവര്‍ ..

ഒരാള്‍ രോഗം കൊണ്ടോ മരുന്ന് കൊണ്ടോ
മരിച്ചതെന്ന് എങ്ങനെയറിയും സാബ്…

Related Articles