Current Date

Search
Close this search box.
Search
Close this search box.

ആദ്യം തൂക്കികൊല്ലുന്നത് ലൈംഗിക വ്യാപാരികളെയാവട്ടെ

adicted'.jpg

ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ സുരക്ഷക്കും ആരോഗ്യത്തിനും ഭീകരമായ രീതിയില്‍ ഭീഷണിയായി മാറിയ എല്ലാ തരത്തിലുമുള്ള ലൈംഗിക അതിക്രമങ്ങളുടെ യഥാര്‍ഥ കാരണത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ നിരവധി ലേഖനങ്ങള്‍ എഴുതുകയുണ്ടായി. പക്ഷെ നമ്മുടെ വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഒരു കൂട്ടം വ്യാപാരികളുണ്ട്. അവരൊരിക്കലും കച്ചവടവല്‍ക്കരിക്കപ്പെട്ട ലൈംഗികതയെ ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കില്ല. സ്വാഭാവികമായും വിവസ്ത്രവല്‍കരണം പൂര്‍വാധികം ശക്തിയോടെ തുടരുന്നു.

പിഞ്ച് കുഞ്ഞിന്റെ വരെ ലൈഗികത പ്രദര്‍ശിപ്പിച്ചത്  ഇന്റര്‍നെറ്റില്‍ ലഭ്യമാണിന്ന്. സിനിമകളില്‍, സീരിയലുകളില്‍, പരസ്യങ്ങളില്‍ ഇന്ന് അനാരോഗ്യകരമായ ലൈംഗിക പെരുമാറ്റങ്ങള്‍ മഹത്വവല്‍കരിക്കപ്പെടുന്നു. മനുഷ്യന്‍ എന്നതിലുപരി ഒരു വാണിഭവസ്തുവായി ആണും പെണ്ണും മാറ്റപ്പെടുന്നു. ജനങ്ങള്‍ എയ്ഡ്‌സ് മുഖാന്തിരം മരിച്ചാലും, കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ വര്‍ദ്ധിച്ചാലും, സ്ത്രീകളില്‍ വ്യപിചാരിണികളാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചാലും, കുടംബങ്ങള്‍ തകര്‍ക്കപ്പെട്ടാലും, ലൈംഗികതയുടെ കച്ചവടക്കാര്‍ അവരുടെ വ്യാപാരം നിര്‍ത്തുവാന്‍ തയ്യാറല്ല. അങ്ങാടിയില്‍ വിലപിടിപ്പുള്ള, ഒരു ലൈംഗിക ഉപകരണം എന്ന അവസ്ഥയില്‍ സ്ത്രീകളെ കാണുന്ന ഫെമിനിസം സ്‌പോണ്‍സര്‍ ചെയ്ത മറ്റൊരു ശ്രമമായിരുന്നു വ്യക്തമായും വര്‍മ്മ കമ്മീഷന്‍. വധശിക്ഷ അനാവശ്യമാണെന്ന് പറഞ്ഞു നടന്നവര്‍ ഇപ്പോള്‍ എവിടെയാണ്.? മറ്റുള്ളവരുടെ ജീവനും അഭിമാനത്തിനും വിലകൊടുക്കാത്തവര്‍ക്ക് വധശിക്ഷ കൊടുക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നുണ്ടല്ലോ..?

ഒരു പക്ഷേ വധശിക്ഷക്ക് വിധിക്കപ്പെട്ട അത്തരം ആളുകള്‍ക്ക് ഇളവു ലഭിക്കുന്നെങ്കില്‍ തന്നെ അത് അവരുടെ അവകാശം എന്ന രീതിയിലാകരുതെന്നും കേവല ദയയുടെ പേരിലാകണമെന്നും ഞാന്‍ പറയുകയുണ്ടായി. ഇരകള്‍ക്കും അവരുടെ കുടുംബത്തിനും ആത്മവിശ്വാസം നല്‍കാന്‍ കഴിയാത്ത ദയ യഥാര്‍ഥത്തില്‍ അര്‍ഥ ശൂന്യമാണ്.

കുറ്റവാളികളെ ശിക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ജനങ്ങള്‍ സംസാരിക്കുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം അതിക്രമങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും നല്‍കുന്ന ഒരു സംവിധാനത്തെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരു ചര്‍ച്ച ചെയ്യുന്നില്ല. സാമൂഹിക അസ്വസ്ഥതകള്‍ക്കും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും  നേരിട്ടോ പരോക്ഷമായോ കാരണമാകുന്ന ലഹരി വസ്തുക്കള്‍, അശ്ലീലത തുടങ്ങിയവയുടെ കച്ചവടം ഫലപ്രദമായി തടയുന്നതിന്റെ ആവശ്യകതയെ ആഗോളവല്‍കരണത്തിന്റെ സ്വാധീന വലയത്തില്‍പ്പെട്ട ഒട്ടുമിക്ക സംഘടനകളും നിരാകരിക്കുന്നു. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ കച്ചവടവല്‍ക്കരിക്കുന്ന ആഗോള തന്ത്രത്തിനെതിരെയും പരസ്പരം ശത്രുത വളര്‍ത്തുന്നതിനെതിരെയും പൈശാചികമായ ഈ വ്യവസ്ഥ ഇല്ലായ്മ ചെയ്യുന്നതിനുമായി മുസ്‌ലിംകളും ക്രൈസ്തവരും ബുദ്ധമതവിശ്വാസികളും ഒന്നിച്ച് നില്‍ക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊലപാകകികളും സ്ത്രീപീഡകരും ദയ അര്‍ഹിക്കുന്നില്ല. അതേസമയം മനുഷ്യന്റെ വികാരങ്ങളെ പ്രചോദിപ്പിക്കുന്ന സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയിലില്ല എന്നു ഉറപ്പുവരുത്തേണ്ടതുണ്ട്. സര്‍ക്കാരിനെതിരെ മാത്രം പ്രചാരണം സംഘടിപ്പിച്ചതു കൊണ്ടു കാര്യമില്ല, മറിച്ച് ഇത്തരം കച്ചവടക്കാരുടെ കയ്യിലെ ഏറ്റവും വലിയ ആയുധമായ മാധ്യമങ്ങള്‍ക്കെതിരെയും പ്രചാരണം നടക്കേണ്ടതുണ്ട്. അധാര്‍മികതയെ പ്രോല്‍സാഹിപ്പിക്കുന്ന ആനാരോഗ്യകരമായ പ്രചാരണങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതുണ്ട്. ഏറ്റവും വേദനാജനകമായ സംഭവം മാധ്യമങ്ങള്‍ തന്നെ ഇത്തരം അധാര്‍മികതക്കെതിരെ ശബ്ധിക്കുന്നവരെ ആക്രമിക്കുന്നു എന്നതാണ്. അവര്‍ അധാര്‍മികതയുടെ സൈനികരാവുകയാണ്. ദല്‍ഹിയില്‍ ലൈംഗികതയുടെ വിപണനം എത്രമാത്രം നടക്കുന്നു എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മനസ്സിലാക്കാവുന്നതാണ്.

വിവ: അതീഖുറഹ്മാന്‍

Related Articles